പഴയ കമ്പ്യൂട്ടറുകളെല്ലാം എന്തുചെയ്യണം മിക്കവാറും എല്ലാ സ്ഥാപനങ്ങളും നേരിടുന്ന പ്രശ്നമാണ് ഓരോ മൂന്നു നാലു വർഷം കൂടുമ്പോഴും പുതിയ കമ്പ്യൂട്ടറുകൾ വാങ്ങിയിരിക്കും പഴയവയെ ഏതെങ്കിലും മൂലയിൽ കൂട്ടിയിട്ട് ചിലന്തിക്കും ഇഴജന്തുക്കൾക്കും താവളം പണിയും. കുറേക്കഴിഞ്ഞ് എല്ലാം കൂടി ആക്രിക്കാരൻ വാങ്ങും.
യഥാർത്ഥത്തിൽ കമ്പ്യൂട്ടറുകളെ നമുക്ക് റീസൈക്കിൾ ചെയ്യാൻ ആകും.മൂവിങ്ങ് പാർട്ട്സ് ഉള്ള ഹാർഡ് ഡിസ്കൃകൾ, സി ഡി ഡ്രൈവുകൾ തുടങ്ങിയവ എളുപ്പത്തിൽ ചീത്തയാവും. അതുപോലെ എസ് എം പിഎസും. എന്നാൽ മദർ ബോർഡും മെമ്മറിയും കേടാകാനുള്ള സാധ്യത വളരെക്കുറവാണ്. സ്കൂളുകളിലും കോളേജുകളിലും മറ്റും ചെറിയ ഒരു തകരാർ വന്നാൽത്തന്നെ കമ്പ്യൂട്ടറുകളെ ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്.
പഴയ കമ്പ്യൂട്ടറുകളെ റീസൈക്കിൾ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ലിനക്സ് ടെർമിനൽ സെർവർ പ്രോജക്ട് .(LTSP). ഇത്തരമൊരു സംവിധാനത്തിന്റെ ഏകദേശ രൂപരേഖ ചിത്രം ഒന്നിൽ കാണിച്ചിരിക്കുന്നു . നല്ല പ്രോസസിങ് പവറുംമെമ്മറിയും ഉള്ള ഒരു കമ്പ്യൂട്ടറാണ് ഈ സിസ്റ്റത്തിന്റെ കാതൽ. നമുക്ക് അതിനെ സെർവർ എന്നു വിളിക്കാം മറ്റു കമ്പ്യൂട്ടറുകളെല്ലാം ലോക്കൽ ഏരിയ നെറ്റ്‌വർക്ക് വഴി സെർവറുമായി ബന്ധിപ്പിച്ചിരിക്കും ഇവയെ നമുക്ക് വർക്ക് സ്റ്റേഷനുകൾ എന്നുവിളിക്കും. സെർവറിൽ ഒരു ലിനക്സ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് വെച്ചിട്ടുണ്ട്. അതിൽ LTSP സോഫ്റ്റ് വെയറുണ്ട്.
വർക്ക് സ്റ്റേഷൻ കമ്പ്യൂട്ടറിൽ മദർബോർഡ് മെമ്മറി കീ ബോർഡ് മൗസ് എന്നിവ മാത്രമേയുള്ളു. വർക്ക് സ്റ്റേഷനുകൾ എല്ലാം സെർവറിന്റെ കമ്പ്യൂട്ടിംഗ് കഴിവിനെ റ്റൈം ഷെയർ ചെയ്യും . അതിനാൽ വർക്ക് സ്റ്റേഷനിൽ റിസോർസുകൾ പരിമിതമായ രീതിയിൽ മതി.
സാധാരണ നാം കമ്പ്യൂട്ടർ ഓണാകുമ്പോൾ ഹാർഡ് ഡിസ്കിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒപറേടിംഗ് സിസ്റ്റം ലോഡ് ആവുകയാണ് ചെയ്യുന്നത് . LTSP സംവിധാനത്തിൽ ഓപ്പറേറ്റിങ് സിസ്റ്റം നെറ്റ് വർക്കിൽ നിന്നാണ് ലോഡ് ആവുന്നത് സെർവർ വർക്ക് സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള കെർണൽ ഫയൽസിസ്റ്റം മറ്റ് കമ്പ്യൂട്ടിങ് റിസോഴ്സസും നെറ്റ് വർക് വഴി നൽകും.
ഇങ്ങനെ ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ആയിക്കഴിയുമ്പോൾ വർക്ക് സ്റ്റേഷൻ സെർവറിലേക്ക് നിങ്ങളെ ലോഗിൻ ചെയ്യിപ്പിക്കും. തുടർന്ന് നിങ്ങൾ ചെയ്യുന്നതെല്ലാം സെർവറിലായിരിക്കും.
വർക്കി സ്റ്റേഷനായി പഴഞ്ചൻ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാം ഞങ്ങളുടെ { College of Engineering Attingal) കോളേജിൽ 2004 വാങ്ങിയ ഒരു ജീബി റാമുള്ള പെന്റിയം 4 ഇപ്പോഴും ഈ രീതിയിൽ ഉപയോഗിക്കുന്നുണ്ട് . ഇതിനൊപ്പം കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കൂ അത്തരമൊരു മെഷീനിൽ ബ്രൗസ് ചെയ്യുന്നത് കാണാം LTSP യുടെ ഒരു പ്രധാന മെച്ചം നമ്മൾ സെർവർ മാത്രം പരിപാലിച്ചാൽ മതി എന്നുള്ളതാണ്. ഉദാഹരണത്തിന് നാൽപത് കുട്ടികളുള്ള ഒരു ക്ലാസിന് ഒരു സോഫ്റ്റ് വെയർ പരിചയപ്പെടുത്താൻ സെർവ്വറിൽ ഒറ്റ ഇസ്റ്റലേഷൻ കൊണ്ട് സാധിക്കും . എല്ലാവരുടേയും അക്കൗണ്ട് വിവരങ്ങൾ സെർവറിൽ മാത്രമാണ് ഉള്ളത്.നിങ്ങൾ ഏതു കമ്പ്യൂട്ടറിൽ ഇരുന്നാലും ഫയലുകളും ഡെസ്ക്ടോപ്പും സെറ്റിംഗ്സും നിങ്ങളെ പിന്തുടരും. അതു കൊണ്ട് സിസ്റ്റം അഡ്മിനിസ്ട്രേട്ടറിന് കാര്യങ്ങൾ വളരെ എളുപ്പമാണ്.
ഞങ്ങളുടെ കോളേജിൽ ഫ്രീ സോഫ്റ്റ് വെയറുകളാണ് മിക്കവാറും ലാബുകളിലും ഉപയോഗിക്കുന്നത്. അവയെല്ലാം LTSP വഴിയാണ് കുട്ടികൾക്ക് ലഭ്യമാക്കുന്നത്
ഈ സംവിധാനത്തിനുള്ള ഒരു കുഴപ്പം സെർവർ നിന്നു പോയാൽ നിങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും നിലക്കും എന്നതാണ്. അതിനാൽ സെർവർ പ്രിവന്റീവ് മെയിന്റനൻസ് നടത്തി സൂക്ഷിക്കണം.
ഞങ്ങളുടെ ഇപ്പോഴത്തെ സെർവർ കോർ ഐ 7, 8gb ram 2 ടെറാബൈറ്റ് സ്റ്റോറേജ് ഉള്ള ഒരു കമ്പ്യൂട്ടറാണ്. ഉബുണ്ടു 12. 04 ആണ് ഇപ്പോൾ ഉള്ള ഓപ്പറേറ്റിങ് ഇതിലേക്ക് ഏകദേശം നാൽപ്പതോളം പഴയ കമ്പ്യൂട്ടറുകൾ വർക്ക് സ്റ്റേഷൻസായി ഉപയോഗിക്കുന്നു.
കേരളത്തിൽ അപൂർവ്വം ചിലയിടങ്ങളിലേ ഇങ്ങനെ കമ്പ്യൂട്ടറുകളെ ഉപയോഗിക്കുന്നുള്ളു. LTSP യുടെ സൈറ്റിൽ ഞങ്ങൾ മാത്രമേയുള്ളു. ലിങ്ക് ഇവിടെ.http://www.ltsp.org/stories/widget-map
നിങ്ങൾക്ക് വീട്ടിൽ പഴയ കമ്പ്യട്ടെർ ഉണ്ടങ്കിൽ ഇത് ഒന്നു പരീക്ഷിക്കാവുന്നതാണ്.ഒരു 4 പോർട്ട് സുച്ചും രണ്ടു ലാൻ കേബിളും വാങ്ങേണ്ടി വരും.
Pട :ഫ്രീ സോഫ്റ്റ് വെയർ ഫ്രീ ബിയറല്ല. ഇന്ന് ആരുടെയോ ഹർത്താൽ ആയിരുന്നു. ഇനിയെന്ന് കാണും ഹർത്താൽ മനസമാധാനത്തോടെ കുറേ കാര്യങ്ങൾ കൂടി എഴുതാനുണ്ട്.
കൂടുതൽ അറിയാൻ
1) http://www.ltsp.org/
2) http://wiki.ltsp.org/wiki/LTSPedia
3 My tutorial written in 2009. This is very old http://brainstorms.in/?p=438