കമ്പ്യൂട്ടർ

കമ്പ്യൂട്ടർ പഠിക്കുമ്പോൾ – 2

കഴിഞ്ഞ 25 അധികം വർഷത്തിനിടെ വിവിധ കോളേജുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇക്കാലത്തിനിടയിൽ പലതരം ബാക്ക്ഗ്രൗണ്ട് ഉള്ള വിദ്യാർത്ഥികളെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിപ്പിച്ചിട്ടുണ്ട് SSLC ക്കാർ മുതൽ PhD ക്കാർ വരെയുണ്ട് കൂട്ടത്തിൽ. C അസംബ്ലി ലാൻഗ്വേജ് , R പൈത്തൺ തുടങ്ങിയ പല പ്രോഗ്രാമിങ് ഭാഷകളിലും കൈ വെച്ചിട്ടുണ്ട്. ഇടയ്ക്ക് കുറേക്കാലം ഐടി കൺസൽട്ടന്റായിരുന്നപ്പോൾ സാമാന്യം വലിയ ചില പ്രോഗ്രാമുകൾ എഴുതാനും മറ്റു ചിലത് മെയിൻന്റെയിൻ ചെയ്യാനും അവസരം കിട്ടിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് എങ്ങിനെ പഠിപ്പിക്കണം എന്നത് ഇപ്പോഴും പൂർണ്ണമാക്കും പിടി തരാത്ത ഒരു ചലഞ്ച് ആയിട്ടാണ് തോന്നിയിട്ടുള്ളത്. നമുക്ക് ലോജിക്കലായും ഋജുവായും തോന്നുന്ന കാര്യങ്ങൾ പലർക്കും പെട്ടെന്ന് മനസ്സിലാകില്ല. മറ്റ് പല സിദ്ധികളും പോലെ ചെറുപ്രായത്തിൽത്തന്നെ നേടിയെടുക്കേണ്ട ഒരു സ്കിൽ ആണ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്. അത് ചെയ്തു തന്നെ പഠിക്കണം .

ഈയടുത്ത് പ്ലസ്ടുവിൽ പഠിക്കുന്ന മക്കൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പുസ്തകങ്ങൾ ഒന്നു മറിച്ചുനോക്കി . പിള്ളേർ പഠിക്കുന്ന കാര്യങ്ങൾ കണ്ട് ഞാൻ ശരിക്കും ഞെട്ടി. ഡിജിറ്റൽ ലോജിക് നെറ്റ് വർക്കിംഗ് സി പ്ലസ് പ്ലസ് മൈ എസ്ക്യ എൽ HTML ജാവാ സ്ക്രിപ്റ്റ് തുടങ്ങി ക്ലൗഡ് വരെയുണ്ട്. പ്രോഗ്രാമിംഗ് വളരെ മൊണോ ട്ടോണസ് ആയി വിശദീകരിച്ചിരിക്കുന്നു. പ്ലസ് ടു ലെവലിൽ കമ്പ്യൂട്ടർ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും പ്രോ ഗ്രാമിംഗിനേക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടെന്നു തോന്നുന്നില്ല കുട്ടികൾ കുറെ ക്വിക്സോർട്ടും ബബിൾ സോർട്ടും കാണാതെ പഠിക്കും. അത്ര തന്നെ. പുസ്തകത്തിൽ നിന്ന് ഒരു സാമ്പിൾ പേജ് താഴെയുണ്ട്. ലൈബ്രറി ഫങ്ങ്ഷൻസ് നിരത്തി എഴുതിയിരിക്കുന്നു.

കേരളത്തിൽ കൗമാരക്കാരായ പ്രോഗ്രാമർമാരെ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. കാരണം മിക്കവാറും സ്കൂളിൽ നിന്ന് കിട്ടുന്ന ട്രെയ്നിംഗിന്റെ പോരായ്മ തന്നെയാണ്. എന്തിന് എൻജിനീയറിങ് ഒക്കെ കഴിഞ്ഞാൽ പോലും വൃത്തിയായി പത്തു ലൈൻ കോഡ്എഴുതാൻ കഴിയുന്നവർ വിരലിൽ എണ്ണാവുന്നവരെയുള്ളു. വമ്പൻ കമ്പനികളുടെ റിക്രൂട്ട്മെന്റ് ബും കാലത്ത് ആരും പ്രോഗ്രാമിംഗ് സ്കിൽ അത്ര കാര്യമാക്കി എടുത്തിരുന്നില്ല. ഇപ്പോൾ പല ചെറു കമ്പനികളും പ്രോഗ്രാമിംഗ് അറിയാവുന്ന സ്റ്റുഡൻറ്സ് ഉണ്ടോ എന്ന് ചോദിച്ചു എന്റെയടുത്തു തന്നെ വരാറുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് നീന്തൽ പോലെയാണ്. തപാൽ വഴി പഠിക്കാനാവില്ല. ചെയ്തു തന്നെ പഠിക്കണം. അതിന് ഇക്കാലത്ത് ധാരാളം അവസരങ്ങളുണ്ട്. കുട്ടികളെ കൃത്യമായ വഴി കാണിച്ചു കൊടുത്താൽ മതി.

കോഡിംഗ് അറിയാവുന്നവരുടെ കുറവ് നമ്മൾ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല വിദേശ രാജ്യങ്ങളിലൊക്കെ കുട്ടികളിൽ കോഡിംഗ് അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് പല പദ്ധതികളും നടത്തുന്നുണ്ട് ഈ വിഷയം നിരവധിപേർ ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിട്ടുണ്ട്
ലോകത്തെ മുൻനിര യൂണിവേഴ്സിറ്റികൾ ആയ കാർണിജി , എംഐടി എന്നിവ കുട്ടികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കാൻ പ്രത്യേകമായി പ്ലാറ്റ്ഫോമുകൾ തയ്യാർ ചെയ്തിട്ടുണ്ട്. കൊച്ചു കുട്ടികളെ പ്രോഗ്രാമിംഗ് പരിചയപ്പെടുത്താനുള്ള മികച്ച പ്ലാറ്റ് ഫോമുകളാണവ.
എഡ്എക്സിലൊക്കെ ഇതിന് പ്രത്യേകം പ്രോ ഗ്രാമിംഗ് കോഴ്സുകളും ലഭ്യമാണ്‌. ലോകത്ത് കമ്പ്യൂട്ടർ കൈകൊണ്ട് തൊടുന്നവരെല്ലാം സോഫ്റ്റ് വെയർ എൻജിനിയർ മാരാകുന്ന കാലം കഴിഞ്ഞു. എങ്കിലും ഏതെങ്കിലും പ്രോഗ്രാമിംഗ് ഭാഷ അറിയാമെങ്കിൽ നിങ്ങൾക്ക് പല രംഗത്തും ഉപയോഗിക്കാൻ കഴിയും. എന്റെ അഭിപ്രായത്തിൽ പ്ലസ്ടുവിലെ മുതിർന്ന കുട്ടികൾക്ക് പൈത്തൺ ആകും നല്ലത്.

നിങ്ങളുടെ കുട്ടികളെ പ്രത്യേകിച്ച് ( യൂ പി ഹൈസ്കൂൾ കുട്ടികളെ ) പ്രോഗ്രാമിംഗ് പഠിപ്പിക്കാൻ താഴെ പറയുന്നവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. ഇപ്പോൾ സ്ക്രാച്ചാണ് എന്റെ ഫേവറിറ്റ്.

1) ആലിസ്
കാർണിജിമെല്ലാൺ യുണിവേർസിറ്റി പ്രൊഫസറായിരുന്ന റാൻഡി പോഷ് (ഇദ്ദേഹത്തെക്കുറിച്ച് പ്രത്യേകം എഴുതാനുണ്ട്. പിന്നീട് നോക്കാം ) ന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ഗ്രാഫിക്കൽ പ്രോ ഗ്രാമിംഗ് എൻവയർമെൻറാണ് ആലിസ്. ഇതിന്റെ ഒരു വകഭേദമായ സ്റ്റോറി ടെല്ലിംഗ് ആലിസ് ഞാൻ മക്കൾക്ക് രണ്ടാം ക്ലാസിൽ പരിചയപ്പെടുത്തിയിരുന്നു. അടിസ്ഥാന പ്രോഗ്രാമിംഗ് തത്വങ്ങൾ വളരെ എളുപ്പം കുട്ടികൾക്ക് പഠിക്കാനായി. കൊച്ച് കമ്പ്യൂട്ടർ ഗെയിം ഉണ്ടാക്കുകയാണ് അവർ ചെയ്തത്. അനിമേഷൻ, ശബ്ദം ഒക്കെ ചേർത്ത് വളരെ ഇന്ററാക്ടീവ് ആയി പഠിപ്പിക്കാൻ കഴിയും. ആലീസിന്റെ ടാഗ് ലൈൻ തന്നെ ഇങ്ങനെയാണ്
ALICE- Tell Stories. Build Games. Learn to Program.

ഇതാണ് ആലീസിന്റെ സൈറ്റ്

https://www.alice.org/

ഡ്യൂക് യൂണിവേഴ്സിറ്റി യുടെ ട്രെയിനിങ് മെറ്റീരിയൽ

https://www2.cs.duke.edu/csed/alice/aliceInSchools/

2) സ്ക്രാച്ച്

Imagine Program and Share എന്ന ടാഗ് ലൈൻ ഉള്ള സ്ക്രാച്ച് എം ഐ ടി യിലെ പ്രശസ്തമായ മിഡിയാ ലാബിന്റെ സംഭാവനയാണ്. ഏകദേശം ആലിസ് പോലെ തന്നെയാണ് പ്രവർത്തനം. റാസ് പ്ബെറി പൈ യിൽ വളരെ നന്നായി പ്രവർത്തിക്കും. (പിള്ളേർക്ക് പൈ ഒരെണ്ണം വാങ്ങി കൊടുക്ക്.) പ്രോഗ്രാമിംഗ് കളി കളിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ എളുപ്പമാണ്. കൂടാതെ ധാരാളം ഓൺലൈൻ റിസോർസുകൾ ലഭ്യമാണ്. യു പി സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉത്തമം. ഏഴാം ക്ലാസിൽ വെച്ചു ലക്ഷ്മി മരിയോ പോലെ ഒരു കൊച്ച് ഗെയിം ഇതുവെച്ചു ഉണ്ടാക്കിയിരുന്നു. ( മക്കളാരും പ്രോഗ്രാമിങ് പുലികളല്ല )

സ്ക്രാച്ചിന്റെ സൈറ്റ്
https://scratch.mit.edu/
എഡ് എക്സിൽ ഉള്ള സൗജന്യ കോഴ്സ്
https://www.edx.org/…/programming-scratch-harveymuddx-cs002…

https://scratch.mit.edu/projects/181381076/
സ്ക്രാച്ചിന്റെ ഫോർക്കായ സ്നാപ്പ് എന്ന പ്ലാറ്റ്ഫോം ഒൺലൈനിൽ പരീക്ഷിക്കണോ . ദാ ഇവിടെ
https://snap.berkeley.edu/

Leave a Reply

Your email address will not be published. Required fields are marked *