ആദ്യമായി വലിയ ഒരു മിക്സി വാങ്ങുക. കട് ആന്റ് പേസ്റ്റ് അറിയാവുന്ന രണ്ട് ആളെ മിക്സിയുടെ ഓപറേറ്റർ ആയി നിയമിക്കുക.( ഇവറ്റകളെ വല്ല റസിഡന്റ് എഡിറ്റർന്നോ, ടിം മഞ്ഞെന്നോ, പൊൻകുരിശു തോമാന്നോ പേരിട്ട് വിളിച്ചോ.)
എവിടുന്നേലും കട്ടു (I mean cut) കൊണ്ടുവരുന്ന വാർത്ത എരുവ്, പുളി,ബലാൽസംഗം, ആത്മഹത്യ അവിഹിതം, സിനിമാ നടി, ബ്ലർ ആക്കിയ രണ്ട് പടം, നുണ ആവശ്യത്തിന് എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചാൽ ഒന്നാം ദിവസത്തെ വാർത്തയാകും. രണ്ടാം ദിവസം തലേ ദിവസത്തെ വാർത്തയുടെ മൂന്ന് പാരഗ്രാഫ് കർത്തിരി പ്രയോഗത്തിലാക്കിയത് ഒരു കപ്പ്, വാർത്തയിൽ പറഞ്ഞിരിക്കുന്നയാളുടെ പ്രതികരണം ഒരു ടി സ്പൂൺ മുഖ്യമന്ത്രിയുടെ ആപ്പിസിന്റെ അനങ്ങാപ്പാറനയം, ഏതേലും പോലിസുകാരന്റെ പടം കൂടുതൽ നുണ, സിനിമാ നടി, പി സി ജോർജ് എന്നിവ കൂടുതൽ മസാല ചേർത്ത് മിക്സ് ചെയ്യുക. എക് സ്ക്ലൂസിവ് റെഡി. ഇടക്ക് മഞ്ഞയുടെ ഇംപാക്ട് . ആദ്യമായി ഈ വിഷയം മിക്സിക്കകത്തിട്ടത് ഞങ്ങളാണ് എന്നൊക്കെ പറയണം. ഈ പ്രോസസ് ഒരാഴ്ച അല്ലെങ്കിൽ അടുത്ത സദാചാര / ബലാൽസംഗ / കൊലപാതക സംഭവം വരെ തുടരുക. ഒൺലൈൻ പത്രം റെഡി.