നിരീക്ഷണം

കേരളത്തിൽ ഒരു ”പ്രമുഖ ” ഓൺലൈൻ പത്രം എങ്ങിനെ നടത്താം?

ആദ്യമായി വലിയ ഒരു മിക്സി വാങ്ങുക. കട് ആന്റ് പേസ്റ്റ് അറിയാവുന്ന രണ്ട് ആളെ മിക്സിയുടെ ഓപറേറ്റർ ആയി നിയമിക്കുക.( ഇവറ്റകളെ വല്ല റസിഡന്റ് എഡിറ്റർന്നോ, ടിം മഞ്ഞെന്നോ, പൊൻകുരിശു തോമാന്നോ പേരിട്ട് വിളിച്ചോ.) എവിടുന്നേലും കട്ടു (I mean cut) കൊണ്ടുവരുന്ന വാർത്ത എരുവ്, പുളി,ബലാൽസംഗം, ആത്മഹത്യ അവിഹിതം, സിനിമാ നടി, ബ്ലർ ആക്കിയ രണ്ട് പടം, നുണ ആവശ്യത്തിന് എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചാൽ ഒന്നാം ദിവസത്തെ വാർത്തയാകും. രണ്ടാം ദിവസം തലേ ദിവസത്തെ… Continue reading കേരളത്തിൽ ഒരു ”പ്രമുഖ ” ഓൺലൈൻ പത്രം എങ്ങിനെ നടത്താം?

നിരീക്ഷണം

ആൾദൈവങ്ങളെ ശിക്ഷിക്കാൻ ഭരണകൂടത്തിന് ശക്തിയുണ്ടോ ?

ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത് . യേശുക്രിസ്തുവിനെ വരെ ജനക്കൂട്ടത്തിന് വിടുകയാണ് ഭരണകൂടം ചെയ്തത്. അപ്പോൾ ഭരണം തന്നെ ദൈവങ്ങളുടെ കയ്യിലാണെങ്കിലോ. ദൈവത്തിന് പറ്റിയ ഫൈവ് സ്റ്റാർ ജയിൽ ഇനിയും ഉണ്ടാക്കേണ്ടതുണ്ട് . ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും ഇതു തന്നെ അവസ്ഥ. ആൾ ദൈവങ്ങളെ തൊടാൻ ഭരണാധികാരികൾ ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജപ്പാനിലെ ഷോക്കോ അസഹാര എന്ന ദൈവത്തിന്റെ കഥ. 10 വർഷമായി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ട്. ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആൾദൈവങ്ങളുടെ ഒരു… Continue reading ആൾദൈവങ്ങളെ ശിക്ഷിക്കാൻ ഭരണകൂടത്തിന് ശക്തിയുണ്ടോ ?

നിരീക്ഷണം

ഒരാൾദൈവം സ്വർഗ്ഗത്തിൽ പോയ കഥ.

റാം റഹിം സിംഗിനെ പോലെ ഉള്ള ആൾദൈവങ്ങൾ ലോകത്ത് പല സ്ഥലത്തും പല കാലത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജാവിന്റെ ആത്മീയ ഉപദേശകരായിട്ടോ രാജ്ഞിയുടെ കാമുകനായിട്ടോ ആയിരിക്കും പലപ്പോഴും ഈ അവതാരങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പണം തട്ടിപ്പ്, ആയുധവ്യാപാരം, അവിഹിതബന്ധം, ബലാൽസംഗം, കുട്ടിക്കൊടുപ്പ്, മാനസിക രോഗം എന്നിവയും അല്പം പ്രത്യശാസ്ത്ര / മത മേമ്പൊടിയും ചേർത്തെടുത്താൽ ആൾ ദൈവം റെഡി. മാർക്കറ്റ് ചെയ്യാൻ നല്ലപോലെ അറിയണം എങ്കിൽ ലോകപ്രശസ്തനാകാം ഹെലികോപ്ടറിൽ പറന്നു നടക്കാം. രാഷ്ട്രീയക്കാരുടെ കൂടെ ഡിന്നറും ലഞ്ചും കഴിക്കാം.… Continue reading ഒരാൾദൈവം സ്വർഗ്ഗത്തിൽ പോയ കഥ.

നിരീക്ഷണം

ഡിങ്കപൂജ.

ഞാൻ ജനിച്ചു വളർന്ന മീനച്ചിൽ തൊടുപുഴ മേഖലയിൽ 90 കൾ വരെ കപ്പ വാട്ട് ഓരോ വീട്ടിലേയും ഉൽസവമായിരുന്നു. ഇവിടെ നെൽകൃഷി അപൂർവ്വമായിരുന്നു.കപ്പ കൃഷി വ്യാപകവും. രാവിലെ പുരുഷൻമാർകപ്പ പറിക്കും. തുടർന്ന് എല്ലാവരും ചേർന്ന് പൊളിച്ച് അരിയും. എലിപ്റ്റിക്കൽ ഷേപ്പിൽ കപ്പ അരിഞ്ഞു കൂട്ടിയിരിക്കുന്നത് കാണാൻ തന്നെ രസമാണ്.തുടർന്ന് വലിയ പാത്രത്തിൽ കപ്പ തിളപ്പിക്കും (ഈ പാത്രത്തെ ചെമ്പ് എന്നാണ് വിളിക്കുന്നത് .ഇത്തരമൊന്ന് എന്റെ തറവാട്ടിൽ ശേഷിച്ചിട്ടുണ്ട്.). ഇങ്ങനെ വാട്ടിയ കപ്പ പാറപ്പുറത്തും പനമ്പിലുമിട്ട് രണ്ടു മൂന്ന്… Continue reading ഡിങ്കപൂജ.

നിരീക്ഷണം

നസ്രാണി ഉണരുമ്പോൾ

കഴിഞ്ഞ അമ്പതു വർഷമായി എന്റെ ഉള്ളിലെ നസ്രാണി ഉണരാൻ ശ്രമിക്കുകയാണ് .ശശികല ടീച്ചറുടെ ജല്പനങ്ങളും വട്ടായിലച്ചന്റെ വചന പ്രബോധനവും പലകുറി കേട്ടിട്ടും വാറ്റുചാരായം കൊണ്ടാത്മാഭിഷേകം നിരവധി തവണ നടത്തിയിട്ടും അവനുണരുന്നില്ല. ആത്മജ്ഞാനത്തിന്റെ ആന്തുറിയം തേടി എൻറെ ആത്മാവ് കേരളത്തിലങ്ങോളമിങ്ങോളം അലയുകയാണ്. എപ്പോഴെങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും ആ നസ്രാണി ഉണർന്ന് പുറത്തു വരാതിരിക്കില്ലെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. ഇടവകയിൽ നിന്ന് ഇടവക തോറും കല്യാണവും മാമോദിസയും പെരവാസ്തോലിയുമുണ്ട് ഞാൻ അങ്ങനെ നടക്കും, അവനെ ഉണർത്താൻ വേണ്ട കുണ്ഡലനിയെ തേടി.… Continue reading നസ്രാണി ഉണരുമ്പോൾ

നിരീക്ഷണം

ബ്രിഡ്ജ് കോഴ്സ്

നമ്മൾ പഴയ മോഡൽ ബിടെക്കാണ്. എന്നു വെച്ചാൽ എൻജിനിയറിംഗ് പിള്ളേര് സിനിമാ പിടിക്കാൻ തുടങ്ങുന്നതിന് മുൻപുള്ള കാലത്താണ് പഠിച്ചത്. അക്കാലത്ത് കേരളത്തിലാകെ അഞ്ചാറ് എൻജിനിയറിംഗ് ഫാക്ടറി യേ ഉള്ളു. അന്നും ഏറ്റവും മോഡി കൂടിയ ബ്രാഞ്ച് കമ്പ്യൂട്ടർ സയൻസാണ്. അതു കിട്ടണമെങ്കിൽ നൂറിൽത്താഴെ റാങ്ക് വേണം. ക്യൂവിൽ അടുത്തത് ഇലക്ടോണിക്സാണ്. എൻട്രൻസിൽ 417 ാം റാങ്ക് കറക്കിക്കുത്തി ഒപ്പിച്ച ഞാൻ അവസാന ചാൻസിന്റർവ്യു വിൽ എനിക്ക് കിട്ടിയ ഇലക്ട്രിക്കൽ ബ്രാഞ്ചിൽ നിന്ന് ഇലക്ട്രോണിക് സിലേക്ക് ഒറ്റ ചാട്ടം.… Continue reading ബ്രിഡ്ജ് കോഴ്സ്

നിരീക്ഷണം

കാണാതായ ആട്ടിൻകുട്ടി.

തന്റെ വലിയ ആട്ടിൻപറ്റത്തേയും തെളിച്ചു കൊണ്ടായിരുന്നു അവൻ മലഞ്ചെരുവിലേക്കിറങ്ങിയത്. പച്ചപ്പുൽപടർപ്പുകൾക്കിടയിലെ വിടെയൊക്കെയോ അവർ അലഞ്ഞു നടന്നു. ഉച്ചക്കവർ പുഴയിലിറങ്ങി വെള്ളം കുടിച്ചു. കരയിലിരുന്ന് സ്വപ്നം കണ്ടു. അന്തിയായപ്പോൾ അവൻ കൂട്ടത്തെ കൂടാരത്തിലേക്ക് തെളിച്ചു. കണക്കെടുത്തപ്പോഴാണ് ഒന്നിനെ കാണാനില്ലെന്നറിഞ്ഞത്. ഓമനത്വമുള്ള ഒരാട്ടിൻ കുട്ടിയെ. കൂട്ടത്തെ വിട്ട് കാണാതായവനെത്തേടി അവ നിറങ്ങി. മലഞ്ചെരുവുകളിലും കാട്ടുചോലയുടെ കരയിലും നിന്നവൻ കാതോർത്തു. എവിടെ നിന്നെങ്കിലും ആ നിലവിളി കേൾക്കാനാവുമെന്നവനു റപ്പുണ്ടായിരുന്നു. കാട്ടുവഴികളിലൂടെ അവൻ വീണ്ടും നടന്നു. അപ്പോഴാണ് കാറ്റ് വന്നത്. പിറകെ മഴയും.… Continue reading കാണാതായ ആട്ടിൻകുട്ടി.

ചളി · നിരീക്ഷണം

സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

ആർഷഭാരതത്തിലുണ്ടായിരുന്ന ശാസ്ത്ര പുരോഗതിയേപ്പറ്റി ആദ്യത്തെ അവബോധമെന്നിലുണ്ടാകുന്നത് ഒൻപതാം ക്ലാസിൽ വെച്ചാണ്. ആദ്യമായി ഉത്സവപ്പറമ്പിൽ ഒറ്റക്ക് കറങ്ങിത്തിരിയാൻ അന്നാണവസരം ലഭിച്ചത്. നിരവധിയായ വെച്ചു വാണിഭക്കാരുടേയും ഉഴുന്നാട വിൽപനക്കാരുടേയും ഇടയിലൂടെ ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണിൽ ഒരു ചെറിയ കട വന്നുെപെട്ടു. കുറേ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ഇറക്കിയിരുന്ന പുസ്തകങ്ങളായിരുന്നു കൂടുതൽ. നാരായണീയം, ജ്ഞാനപ്പാന തുടങ്ങി അന്തോണീസ് പുണ്യാളന്റെ വീരചരിത്രം വരെയുണ്ട്. അപ്പോഴാണ് ശാസ്ത്ര ഗ്രന്ഥങ്ങൾ കണ്ണിൽപ്പെട്ടത്. കൊക്കോക മുനിയുടെ കോടങ്കി ശാസ്ത്രം, സാമുദ്രിക ലക്ഷണം, മുഖ… Continue reading സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

നിരീക്ഷണം

ഓർമ്മ

ഇന്നു നീയെന്നെ കണ്ടെടുക്കുന്നതുവരെ ഞാൻ ഇരുണ്ട മൂലയിലെവിടെയോ സുഖസുഷുപ്തിയാലായിരുന്നു. മഹാ വിക്രമൻമാരായ മൂഷികൻമാർ പലവട്ടം എന്നെ ആക്രമിച്ചിരുന്നെങ്കിലും ഞാൻ പിടിച്ചു നിന്നു. എന്നെങ്കിലും നിനക്കെന്നെ ഓർമ്മ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അല്ലെങ്കിൽത്തന്നെ നിനക്കെങ്ങിനെയാണ് എന്നെ മറക്കാൻ കഴിയുക. റഫിയെയും സൈഗാളിനേയും പാടിത്തന്ന് നിന്നെ എത്ര രാത്രികളിൽ ഞാനുറക്കിയിരിക്കുന്നു. നിന്റെ ഏകാന്തയകറ്റാൻ ബൈജു ബാവ്റ നീ എത്ര വട്ടമാണെന്നേക്കൊണ്ട് പാടിച്ചിട്ടുള്ളത്. നിന്റെ സങ്കടങ്ങളിൽ ഗീതാദത്തിന്റെ വക്ത് നെ കിയാ ക്യാ ഹസീന് സിതം നീ എന്റെയൊപ്പമല്ലെ പാടിയിരുന്നത്‌. നിന്റെ കൂട്ടുകാർക്ക്… Continue reading ഓർമ്മ

നിരീക്ഷണം

ഒടിയൻ

  ജരാനരകളെ തിരിച്ചറിവാകുന്നതു മുതൽ മനുഷ്യൻ ഭയപ്പെട്ടു തുടങ്ങുന്നു. അവന്റെ ദൈനംദിന ജീവതത്തെ മുന്നോട്ട് നയിക്കുന്നത് തന്നെ ഈ പേടിയാണ്. വാർദ്ധക്യത്തെ തടഞ്ഞു നിർത്താൻ മനുഷ്യൻ ശ്രമിക്കാൻ തുടങ്ങിയിട്ട് നാളേറയായി. ആധുനിക ശാസ്ത്രത്തിന് ശരാശരി മനുഷ്യായുസ് കുറച്ചൊക്കെ കൂട്ടാനായിട്ടുണ്ടെങ്കിലും വാർദ്ധക്യത്തെ മറികടക്കാനായിട്ടില്ല.Indefinite life extension വളരെ ആക്ടീവ് ആയി ഗവേഷണം നടക്കുന്ന മേഖലയാണ്. താൽപര്യമുള്ളവർക്ക് ഈ ലിങ്ക് നോക്കാം. https://en.m.wikipedia.org/wiki/Life_extension പുരാണങ്ങളിലും മറ്റും തപസിലൂടെ ദീർഘായുസ് നേടിയവരേപ്പറ്റി ധാരാളം പരാമർശങ്ങളുണ്ട്. യോഗ പോലുള്ള പദ്ധതികൾ മുതൽ മന്ത്രവാദം… Continue reading ഒടിയൻ