നിരീക്ഷണം

ലൈറ്റ് ചായ

കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിലും താമസിച്ചിട്ടുണ്ട് കുറേക്കാലം മഹാനഗരമായ മുംബൈയിലും. കഴിഞ്ഞ 18 വർഷമായി തിരുവനന്തപുരത്താണ് സ്ഥിര താമസം. മഹാനഗരങ്ങളിലെ ഗതാഗത കുരുക്കിന്റെ കാഠിന്യം വെച്ചുനോക്കുമ്പോൾ തിരുവനന്തപുരത്ത് വലിയ തിരക്കുണ്ടെന്ന് തോന്നിയിട്ടില്ല .കൊച്ചിയിലേയും കോഴിക്കോട്ടെയും സ്ഥിതി ഇപ്പോൾ എനിക്ക് അറിയില്ല ട്രാഫിക്ക് തിരുവനന്തപുരത്തേ ക്കാൾ അല്പംകൂടി കാണുമായിരിക്കും. തിരുവനന്തപുരത്തെ സ്ഥിര താമസക്കാരൻ എന്ന നിലയിൽ നഗരത്തിലെ ഗതാഗത കുരുക്കിനെക്കുറിച്ച് ചിലത് . 1 തിരുവനന്തപുരം ഒരു ചെറിയ പട്ടണമാണ് . എല്ലാവിധ ആക്ടിവിറ്റിയും സെക്രട്ടറിയേറ്റ് അതിനു ചുറ്റുമുള്ള… Continue reading ലൈറ്റ് ചായ

നിരീക്ഷണം

Electronic voting machine

സോഫ്റ്റ് വെയർ / hard ware എന്നിവ ഓപ്പൺ അല്ലാത്തിടത്തോളം കാലം EVM മാനിപുലേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇലക്ഷനിലെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത അനുഭവം വെച്ച് എന്റെ ചില നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു. 1) EVM massive ആയി നിർമിക്കപ്പെടുന്ന ഒരു ഉപകരണമാണ്. 16 സ്ഥാനാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഒരു ജനറൽ പർപ്പസ് മെഷീൻ ആണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ഒരോമെഷിനും ഏതൊക്കെ മണ്ഡലത്തിലാകും ഉപയോഗിക്കുക എന്നത് ഉൽപാദന സമയത്ത് നിശ്ചയിക്കാനാവില്ല.വ്യാപകമായി മാനി പുലേറ്റ് ചെയ്യണമെങ്കിൽ ചിപ്പ് ലെവലിൽ സോഫ്റ്റ്… Continue reading Electronic voting machine

നിരീക്ഷണം

മനോരമയും കേംബ്രിഡ്ജ് അനലിറ്റിക്കയും.

  ഫെയ്സ്ബുക്കിൽ നിന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേം ബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ചോർത്തി ഉപയോഗിച്ചു എന്നതിനേപ്പറ്റി വിവാദം നടക്കുകയാണല്ലോ. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് കൊഗിനിറ്റീവ് കണ്ടീഷനിംഗ് നടത്തിയാണ് ട്രംപ് ജയിച്ചത് എന്നൊക്കെ ആരോപണങ്ങളുണ്ട് . ഇത്തരുണത്തിൽ ചില സുഹൃത്തുക്കൾ ഫെയ്സ്ബുക്ക് നടത്തുന്ന കൊഗിനിറ്റീവ് കണ്ടിഷനിംഗ് തന്നെയല്ലെ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും നടത്തുന്നത് എന്ന് ചോദിക്കുന്നത് കേട്ടു. ഫേസ്ബുക്കിനോട് കലഹിക്കുന്നു നാം എന്തുകൊണ്ടാണ് മനോരമയോടും മറ്റും മൃദുസമീപനം എടുക്കുന്നത്? രാഷ്ട്രീയ വിഷയങ്ങളിൽ ഇവരും കണ്ടീഷനിംഗ്… Continue reading മനോരമയും കേംബ്രിഡ്ജ് അനലിറ്റിക്കയും.

കമ്പ്യൂട്ടർ · നിരീക്ഷണം

സർക്കാർ വകുപ്പുകൾ ഡേറ്റാ ശേഖരിക്കുമ്പോൾ

  സ്കൂളിലെ ജാതി ഇല്ലാത്തവരുടെ കണക്ക് തെറ്റിയെന്ന് പറയപ്പെടുന്നു. സോഫ്റ്റ്‌വെയർ ഉപയോഗിച്ചപ്പോൾ പലയിടത്തും ജാതി കോളം ഡാറ്റ എൻട്രി നടത്താതെ ബ്ലാങ്ക് ഇട്ട് സബ്മിറ്റ് ചെയ്തതു കൊണ്ടാണ് ജാതി ഇല്ലാത്തവരുടെ എണ്ണം ഇത്രയധികം കൂടിയതെന്ന് ജാതി ഉള്ളവർ കുറ്റപ്പെടുത്തുന്നുണ്ട് . സർക്കാർ വിവിധ സംവിധാനങ്ങളിലൂടെ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഓൺ ലൈനിലും ഓഫ് ലൈനിലും ഇത് കൊടുക്കാൻ പലപ്പോഴും നാം നിർബന്ധിതരാകാറുണ്ട്. സർക്കാർ സ്ഥാപനങ്ങൾ ഡാറ്റാ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ടെന്ന് തോന്നുന്നില്ല.… Continue reading സർക്കാർ വകുപ്പുകൾ ഡേറ്റാ ശേഖരിക്കുമ്പോൾ

നിരീക്ഷണം

തലസ്ഥാനത്തെ പ്രതിമകൾ

ത്രിപുര യിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് തകർന്നു വീണ പ്രതിമകളാണല്ലോ ഇന്നത്തെ പ്രധാന ചർച്ചാവിഷയം. അതിനോടനുബന്ധിച്ചു ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് കേരളത്തിൽ എറ്റവും കൂടുതൽ പ്രതിമകളുള്ളത് തിരുവനന്തപുരത്താണെന്ന് ഞാൻ കരുതുന്നു. പ്രതിമക്ക് സ്വന്തമായി ബസ് സ്റ്റോപ്പ് വരെയുണ്ടിവിടെ. ഓരോ ദിവസവും കുറഞ്ഞത് മുപ്പത് പ്രതിമകളെങ്കിലും ഒരു തലസ്ഥാന നിവാസി കാണും. ഒരു ഹർത്താൽ ദിവസം നഗരത്തിലലഞ്ഞു തിരിഞ്ഞ് ഇവരോരോരുത്തരരോടും വർത്താനം പറയണമെന്നും പറ്റിയാൽ കൂടെ നിന്ന് സെൽഫിയെടുക്കണമെന്നും പണ്ടുമുതലേയുള്ള ആശയാണ്. നഗരത്തിലെ പ്രധാന പ്രതിമകൾ. (ഒരു ലിസ്റ്റ് സൂക്ഷിക്കുന്നത്… Continue reading തലസ്ഥാനത്തെ പ്രതിമകൾ

കമ്പ്യൂട്ടർ · നിരീക്ഷണം

പൗരന്‍മാർ യന്ത്രങ്ങളാകുമ്പോള്‍

2018 ഫെബ്രുവരി എട്ടാം തിയതി കോഴിക്കോട് ബീച്ചില്‍ വെച്ച് ഡി.സി.ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ‘യന്ത്രങ്ങള്‍ക്ക് പൗരത്വം ലഭിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ ഒരു സംവാദത്തില്‍ പങ്കെടുക്കുക എന്നതാണ് ദൗത്യം. അതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പാണിത്. രണ്ടായിരത്തിപ്പത്തുമുതല്‍ കുറേയധികം കാലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനേക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും അവസരം ലഭിച്ചിരിന്നു. യന്ത്രങ്ങളെക്കൊണ്ട് മണം(smell) കണ്ടുപിടിക്കാനാവുമോ എന്നതായിരുന്നു എന്റെ വിഷയം. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന IIT ബോംബേയിലെ വിഷന്‍ ആന്റ് ഇമേജ് പ്രോസസിങ് ലാബിലെ ഗവേഷകര്‍ കാഴ്ച,… Continue reading പൗരന്‍മാർ യന്ത്രങ്ങളാകുമ്പോള്‍