നിരീക്ഷണം

Electronic voting machine

സോഫ്റ്റ് വെയർ / hard ware എന്നിവ ഓപ്പൺ അല്ലാത്തിടത്തോളം കാലം EVM മാനിപുലേറ്റ് ചെയ്യാൻ സാധ്യതയുണ്ട്.

ഇലക്ഷനിലെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത അനുഭവം വെച്ച് എന്റെ ചില നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു.

1) EVM massive ആയി നിർമിക്കപ്പെടുന്ന ഒരു ഉപകരണമാണ്. 16 സ്ഥാനാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഒരു ജനറൽ പർപ്പസ് മെഷീൻ ആണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ഒരോമെഷിനും ഏതൊക്കെ മണ്ഡലത്തിലാകും ഉപയോഗിക്കുക എന്നത് ഉൽപാദന സമയത്ത് നിശ്ചയിക്കാനാവില്ല.വ്യാപകമായി മാനി പുലേറ്റ് ചെയ്യണമെങ്കിൽ ചിപ്പ് ലെവലിൽ സോഫ്റ്റ് വെയറിൽ ആകും നടക്കുക.

2 ഇത്തരം മാനിപുലേഷൻ ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള റിമോട്ട് കൺട്രോളോ കി
കോംബിനേഷനോ ഉപയോഗിക്കണം. ഇതിന് രണ്ടിനും സാധ്യത വോട്ടെടുപ്പിനും എണ്ണലിനും ഇടയിലാണ്. ഇത് ചെയ്യണമെങ്കിൽത്തന്നെ പലർ ചേർന്നേ ചെയ്യാനാകൂ . ഒരു സംസ്ഥാനത്ത് നൂറു കണക്കിന് കൗണ്ടിങ്ങ് സ്റ്റേഷൻ ഉണ്ടാകും.അവിടെയൊക്കെ പോയി മാനിപുലേഷൻ പുറം ലോകമറിയാതെ ചെയ്യാൻ എളുപ്പമാണോ? ഉപയോഗിക്കുന്ന സമയത്തു നെറ്റ്വർകിൽ ഇവയെ ഘടിപ്പിക്കുന്നതേയില്ല.

3 ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിപ്പട്ടിക അക്ഷരമാലക്രമത്തിലാണ്. മെഷിന് താമരയും കൈപ്പത്തിയും തമ്മിൽ തിരിച്ചറിയാനാകില്ല. അത് നോക്കുന്നത് ഏത് ബട്ടനാണ് വോട്ടർ ഞെക്കിയത് എന്നതു മാത്രം. ഏതു ബട്ടന്റെ പുറത്താണ് താമര എന്നുള്ളത് മണ്ഡലം തോറും മാറില്ലെ? ഈ ചിഹ്നം ഒട്ടിക്കുന്നത് മിക്കവാറും ഇലക്ഷന് ഒരാഴ്ച മുമ്പ് സ്ഥാനാർഥികളുടെ / എജന്റിന്റെ സാന്നിധ്യത്തിലാണ്‌.

4 ഒരു ബൂത്തിൽ വീഴുന്ന ആകെ വോട്ട് ഏകദേശം ഒരു റാൻഡം നമ്പറല്ലെ
കൗണ്ടിങ് സമയത്ത് ആകെ വോട്ടും ഓരോ സ്ഥാനാർത്ഥിക്കു കിട്ടിയ വോട്ടും കൂട്ടി നോക്കി കണക്ക് ടാലി ചെയ്യാറുണ്ട്. അതിനാൽ തന്നെ ബൂത്തു തിരിച്ചു റിസൾട് തിരുത്താൻ എളുപ്പമാണോ?

5) വോട്ടിങ്ങിന് മുൻപ് എത്ര തവണ വേണമെങ്കിലും ട്രയൽ നടത്താം. ഇത് മാനിപ്പുലേഷന്റെ സാധ്യത കുറക്കുന്നു. ട്രയൽ നടത്തുമ്പോൾ വോട്ട് കറക്ട് ആണ്. 30 വോട്ട് കഴിഞ്ഞാൽ എല്ലാ വോട്ടും താമരക്ക് പോലെയുള്ള പ്രചരണങ്ങൾ ശരിയാവാൻ സാധ്യത കുറവാണ്. മണ്ഡലം തോറും ചിഹ്നത്തിന്റെ സ്ഥാനം മാറുന്നുണ്ടല്ലോ.

6) ഇലക്ഷൻ ഒരു ഡിസ്ട്രിബൂട്ടഡ് പ്രോസസാണ്. ഇലക്ഷർ നടത്തിപ്പ് നൂറു കണക്കിനാളുകൾ ചേർന്നാണ്. അതിനാൽത്തന്നെ മെഷിനിൽ കള്ളത്തരമുണ്ടെങ്കിൽ പോലും മാനി പുലേഷൻ നടത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്.

7) യൂ പി യിലെ വോട്ടിംഗ് ശതമാനം ഓരോ
പാർട്ടിയുടേയും ശക്തിയുടെ യഥാർത്ഥ ചിത്രം തരുന്നുണ്ടല്ലൊ. മായാവതിക്കൊക്കെ ഒരു ശതമാനത്തിൽ താഴെയാണ് വോട്ടെങ്കിൽ തീർച്ചയായും യന്ത്രത്തെ സംശയിക്കണം.

പൊതുജനത്തിന് സംശയമുള്ള സ്ഥിതിക്ക് സർക്കാർ മെഷിന്റെ ഡിസൈൻ പരസ്യമാക്കണം. കോഡ് സ്വതന്ത്രമായി പരിശോധിക്കുന്നതിനുള്ള സൗകര്യം പൊതുജനത്തിന് കൊടുക്കണം
മുൻകൂർ ജാമ്യം: ഞാൻ ബിജേ പി അനുഭാവിയല്ല.

Leave a Reply

Your email address will not be published. Required fields are marked *