ഫെയ്സ്ബുക്കിൽ നിന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേം ബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ചോർത്തി ഉപയോഗിച്ചു എന്നതിനേപ്പറ്റി വിവാദം നടക്കുകയാണല്ലോ. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് കൊഗിനിറ്റീവ് കണ്ടീഷനിംഗ് നടത്തിയാണ് ട്രംപ് ജയിച്ചത് എന്നൊക്കെ ആരോപണങ്ങളുണ്ട് . ഇത്തരുണത്തിൽ ചില സുഹൃത്തുക്കൾ ഫെയ്സ്ബുക്ക് നടത്തുന്ന കൊഗിനിറ്റീവ് കണ്ടിഷനിംഗ് തന്നെയല്ലെ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും നടത്തുന്നത് എന്ന് ചോദിക്കുന്നത് കേട്ടു.
ഫേസ്ബുക്കിനോട് കലഹിക്കുന്നു നാം എന്തുകൊണ്ടാണ് മനോരമയോടും മറ്റും മൃദുസമീപനം എടുക്കുന്നത്? രാഷ്ട്രീയ വിഷയങ്ങളിൽ ഇവരും കണ്ടീഷനിംഗ് നടത്തുന്നില്ലേ എന്നതാണ് സംശയം
എന്റെ അഭിപ്രായത്തിൽ പത്രങ്ങൾ നടത്തുന്ന നിശബ്ദ മസ്തിഷ്ക പ്രച്ഛാളന തന്ത്രങ്ങളും ഇന്റർനെറ്റിലൂടെ ഈ കമ്പനി നടത്തിയ കൊ ഗിനിറ്റീവ് കണ്ടീഷനിംഗും വേർതിരിച്ചാണ് നോക്കിക്കാണേണ്ടത് .
ഒരു പരിധിവരെ നാമെല്ലാവരും ഇത്തരം കൊഗിനിറ്റീവ് കണ്ടീഷനിംഗിന് വിധേയരായിട്ടുണ്ട്. മനുഷ്യ സംസ്കാരങ്ങൾ നിലനിൽക്കുന്നത് തന്നെ ഇതിലുടെയാണ്. നമ്മുടെ കണ്ടീഷനിംഗ് ജനനം മുതൽ തുടങ്ങുന്നു ബന്ധുജനങ്ങളെയും സ്വന്തക്കാരെയും തിരിച്ചറിയുന്നതും മുതൽ സ്വന്തം കുലം മതം ജാതി എന്നിങ്ങനെ പലതും കണ്ടിഷനിംഗിലൂടെയാണ് നമ്മുടെ മനസ്സിൽ കയറിപ്പറ്റുന്നത് .
അതിതീവ്രമായ വർഗീയവിഷം ചിറ്റുന്നവരൊക്കെ വേറൊരു സാഹചര്യത്തിലാണ് ജനിച്ചിരുന്നതെങ്കിൽ അവരുടെ സമീപനം തന്നെ ഇപ്പോഴത്തേതാകുമായിരുന്നോ എന്ന് ആലോചിച്ചാൽ ഇക്കാര്യം മനസ്സിലാകും.
ഒരാൾ പ്രായപൂർത്തിയാക്കുമ്പോഴേക്കും മാതാപിതാക്കൾ അധ്യാപകർ ബന്ധുജനങ്ങൾ തുടങ്ങി നൂറുകണക്കിന് സ്വാധീനങ്ങളുടെ വലയത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ടാകും.
തീർച്ചയായും പത്രമാസികകൾ ടെലിവിഷൻ എന്നിവ ചെറുതല്ലാത്ത ഒരു പങ്ക് ഇതിൽ വഹിക്കുന്നുണ്ട് ഇക്കൂട്ടത്തിലേക്ക് ഇൻറർനെറ്റ് കടന്നുകയറിയ കയറിയിട്ട് അധികകാലമായില്ല ഇന്റർനെറ്റിന്റെ കണ്ടീഷനിംഗ് ശക്തി പത്രമാസികകളുടെ തിൽനിന്ന് തുലോം വ്യത്യസ്തമാണ്.
ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. മനോരമയും മറ്റും നടത്തുന്ന കണ്ടീഷനിംഗ് മാക്രോ ലെവൽ ആണെന്ന് പറയാം. ഉദാഹരണത്തിന് തിരുവനന്തപുരം സിറ്റിക്കുവേണ്ടി ഇറക്കുന്ന എഡിഷൻ ജാതി മത ലിംഗ വ്യത്യാസമില്ലാതെ നഗരത്തിലെമ്പാടും വിതരണം ചെയ്യും അതിനാൽ തന്നെ അവരുടെ രഹസ്യ അജണ്ട പഞ്ചസാരയിൽ പൊതിഞ്ഞ മാത്രമേ വിൽക്കാവൂ. കോര സാറിന്റെ പുണ്യ പ്രവർത്തികൾ നേരിട്ട് പറയാതെ വളഞ്ഞ വഴിയിൽ ദ്യോ തിപ്പിക്കും. എന്താണവർ എഴുതിക്കൂട്ടുന്നതെന്ന് പൊതു സമൂഹത്തിന് വളരെ എളുപ്പത്തിൽ ഓഡിറ്റ് ചെയ്യാനാകും. പത്രങ്ങൾക്ക് അവരുടെ ടാർജറ്റ് ഓഡിയൻസിനെ കുറിച്ച് ഒരു ഏകദേശ ധാരണ യോഗമുള്ളൂ അതു കൊണ്ട് സമൂഹത്തിലെ മറ്റു വ്യക്തികൾക്ക് അധികം ദോഷം വരാതെ വാർത്താ വിതരണത്തിൽ ഒരു കരുതൽ ഇവരെടുക്കുന്നത് കാണാം. ഒന്നോ രണ്ടോ കിളികൾ കെണിയിൽ വീണാൽ ആയി അപ്പോഴേക്കും മറ്റു കളികൾ ബഹളം വച്ചിരിക്കും.
പത്രങ്ങളും ടി വി യും ഭ്രാന്തൻ ചിന്താഗതിക്കാരനായ ഒരാൾക്ക് അധികകാലം നിയന്ത്രിക്കാനാവില്ല. പൊതു സമൂഹം അപ്പോഴേക്കും ഇടപെട്ടിരിക്കും.
ഇനി ഇന്റർനെറ്റിലെ കണ്ടിഷനിംഗിന്റെ കാര്യം നോക്കാം. ഫെയ്സ്ബുക്കിന്റെ സിൽബന്ധികൾ ഓരോ വ്യക്തിയേയും അപഗ്രഥിച്ച് അവനു വേണ്ട വാർത്ത (അത് ഫേക്കാകാം ) നിർമ്മിച്ച് കൊടുക്കുകയാണ് ചെയ്യുന്നത് . അത് വിവിധ മാർഗ്ഗങ്ങളിലുടെ കൃത്യമായി മറ്റാരും കാണാതെ .ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയും.
ഇങ്ങനെ നിങ്ങളുടെ അയൽക്കാരൻ യാതൊരു മുന്നറിയിപ്പുമില്ലാതെ മതതീവ്രവാദിയോ വർഗ്ഗീയ വിഷം ചിറ്റുന്നയാളോ ആയി മാറാം. ഒരുവന് കിട്ടുന്ന വാർത്തയെ ആംപ്ലി ഫൈ ചെയ്യാനുള്ള കഴിവും ഇന്റർനെറ്റ് അവനു കൊടുക്കുന്നുണ്ട്.
ഇന്റർനെറ്റിലൂടെയുള്ള വിവര വിസ്ഫോടനം കാരണം ആൾബലം കുറഞ്ഞ സമൂഹങ്ങളും ഭാഷകളും പല രീതിയിലുമുള്ള അധിനിവേശ ഭീഷണികൾ നേരിടുന്നുണ്ട് . വൻ മൂലധനമിറക്കാൻ കഴിയുന്നവർക്ക് വൾനറബിളായ ഏതു സമൂഹത്തേയും വ്യക്തിയേയും രഹസ്യമായി കണ്ടിഷൻ ചെയ്യാൻ കഴിയും എന്ന കാര്യം തിരിച്ചറിയാൻ മറക്കരുത്. പൊതു സമൂഹത്തിന്റെ കണ്ണിൽ ഇത് പെടണമെന്നില്ല. കാര്യങ്ങൾ കൈവിട്ട് പോകാൻ വളരെ എളുപ്പമാണ്. നാസി ജർമ്മനിയുടെയൊക്കെ ചരിത്രം നമ്മുടെ കൺമുന്നിൽത്തന്നെയുണ്ട്.
അതിനാൽ വ്യക്തിഗത കണ്ടീഷനിംഗ് നടത്താനുള്ള ശ്രമങ്ങളെ പൊതുതാൽപര്യം മുൻനിറുത്തി തടയാൻ സർക്കാർ ശ്രമിക്കണം. ഇതിനായി നിയമങ്ങളുണ്ടാക്കണം. ടെക്നോളജി ക്ക് മുൻപിൽ പകച്ചു നിൽക്കാതെ പൊതു സമൂഹം ഈ വിപത്ത് തിരിച്ചു റിയണം. ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനിൽപിനതാവശ്യമാണ്.