നിരീക്ഷണം

തലസ്ഥാനത്തെ പ്രതിമകൾ

ത്രിപുര യിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് തകർന്നു വീണ പ്രതിമകളാണല്ലോ ഇന്നത്തെ പ്രധാന ചർച്ചാവിഷയം. അതിനോടനുബന്ധിച്ചു ഫേസ്ബുക്കിൽ ഇട്ട കുറിപ്പ്

കേരളത്തിൽ എറ്റവും കൂടുതൽ പ്രതിമകളുള്ളത് തിരുവനന്തപുരത്താണെന്ന് ഞാൻ കരുതുന്നു. പ്രതിമക്ക് സ്വന്തമായി ബസ് സ്റ്റോപ്പ് വരെയുണ്ടിവിടെ. ഓരോ ദിവസവും കുറഞ്ഞത് മുപ്പത് പ്രതിമകളെങ്കിലും ഒരു തലസ്ഥാന നിവാസി കാണും. ഒരു ഹർത്താൽ ദിവസം നഗരത്തിലലഞ്ഞു തിരിഞ്ഞ് ഇവരോരോരുത്തരരോടും വർത്താനം പറയണമെന്നും പറ്റിയാൽ കൂടെ നിന്ന് സെൽഫിയെടുക്കണമെന്നും പണ്ടുമുതലേയുള്ള ആശയാണ്.

നഗരത്തിലെ പ്രധാന പ്രതിമകൾ. (ഒരു ലിസ്റ്റ് സൂക്ഷിക്കുന്നത് നല്ലതാണ്. എന്നാണ് ജേസിബി വരുന്നതെന്ന് പറയാനാവില്ലല്ലോ.)

1)ദിവാൻ മാധവറാവു സ്റ്റാച്യു

2)വേലുത്തമ്പി സെക്രട്ടറിയേറ്റ്

3 നെഹൃ നിയമസഭ

4 ഗാന്ധി നിയമ സഭ

5 അംബേദ്കർ നിയമസഭ

6 കെ ആർ നാരായണൻ നിയമസഭ ( ഉളളിൽ ഒളിച്ചിരിപ്പുണ്ട് )

7 ഇ എം എസ് നിയമസഭക്ക് പുറത്ത്

8 അയ്യങ്കാളി വെള്ളയമ്പലം

9 കരുണാകരൻ കനകക്കുന്ന്

10 സി കേശവൻ മ്യൂസിയം

11 നേതാജി PMG

12 ശാസ്ത്രി പനവിള

13 ദേവരാജൻ മാനവീയം

14 വയലാർ മാനവീയം

15 വിവേകാനന്ദൻ
കവടിയാർ

16 ഗാന്ധി ഗാന്ധി പാർക്ക്

17 ഇന്ദിര ?
18 രാജീവ് ?

19  കെ ആർ ഇലങ്കത്ത് ശാസ്തമംഗലം

20 കേശവദാസപുരത്തെ പ്രതിമ ?

21 ആശാൻ യുണിവേർസിറ്റി
ഉള്ളുരും വൈലോപ്പള്ളിയും എവിടെ … ?

22 അക്കാമ്മ ചെറിയാൻ വെള്ളയമ്പലം

23 സ്വദേശാഭിമാനി പാളയം

24 ആർ ശങ്കർ.. പാളയം

എ കെ ജി എവിടെയാണാവോ വരുന്നത് ?

വർത്തമാനകാല നേതൃത്വത്തിന്റെ ഗതകാല സ്മൃതികളുടെ ആവിഷ്കാരമാണ് പ്രതിമകൾ, അത് ബുദ്ധന്റെതായാലും ലെനിന്റെതായാലും. ഓരോന്നിന്നും എക്സ്പൈറി ഡേറ്റുണ്ട്. അതു കഴിഞ്ഞ് അവ തകർക്കപ്പെടും. കാലത്തിന്റെ നീതിയാണത്. തിരുവനന്തപുരത്തിന്റെ ദിവസം എന്നാണാവോ ?

 

Leave a Reply

Your email address will not be published. Required fields are marked *