റഫി യുടെ പാട്ടുകളിൽ ഏറ്റവും മനോഹരമായിട്ടുള്ള ഒന്നാണ് ബൈജു ബാവ് ര യിലെ ഓ ദുനിയാ കെ രഖ് വാലെ. ദർബാർ രാഗത്തിലുള്ള ഈ ഗാനം നൗഷാദിന്റെ മാന്ത്രിക സംഗിതത്തിൽ 1952 ലാണ് പുറത്തിറങ്ങിയത്. ഗായകനും സംഗീതസംവിധായകനും നന്നെ ചെറുപ്പം. താൻസെന്നെ പാടിത്തോൽപിച്ച ബൈജു ബാവ് രയുടെ കഥ ഒരു ഉത്തരേന്ത്യൽ ഐതീഹ്യമാണ്. മീനാകുമാരിയും ഭരത് ഭൂഷണും അഭിനയിച്ച ചിത്രത്തിന്റെ കഥ ഐതിഹ്വുമായി അത്ര സാമ്യം പുലർത്തുന്നില്ല ബാല്യകാല സഖിയുടെ ജീവനറ്റ ശരീരം കണ്ട് ഭ്രാന്തനാകുന്ന ബൈജു പാടുന്ന പാട്ടാണ് ഓ ദുനിയാ കെ രഖ് വാലെ. (ഹിന്ദിയറിയാത്തവർക്കായി പാട്ടിന്റെ വിവർത്തനം ഇവിടുണ്ട്. http://www.ardhamy.com/song/o-duniya-ke-rakhwale)
ഈ ഗാനം മുന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ റഫി പാടിയത് നെറ്റിൽ കിട്ടാനുണ്ട്. ഇവയോരോന്നും കേൾവിക്കാരന് വ്യത്യസ്തമായ അനുഭവം പകർന്നു തരും. ഉദാഹരണത്തിന് സിനിമയിലെ ഒറിജിനൽ പാട്ട് ബൈജുവിന്റെ തിവ്രമായ ഹൃദയ വേദന വെളിവാക്കുന്ന ഒന്നാണ്. സ്റ്റുഡിയോയിൽ പല തവണ പരിശീലിച്ച് റികോർഡ് ചെയ്യപ്പെട്ട ഈ ആലാപനം തന്നെയാണ് കൂട്ടത്തിൽ ഏറ്റവും മികച്ചതും. ഇത് റകോഡ് ചെയ്ത് കഴിഞ്ഞ് കുറേ ദിവസത്തേക്ക് റഫീക്ക് പാടാൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു. https://youtu.be/ReFDB8cexLg
രണ്ടാമത്തെത് സംഗിത സംവിധായകൻ നൗഷാദിനൊപ്പം നടത്തുന്ന ലൈവ് പ്രോ ഗ്രാമിന്റെ റക്കോർഡിങ്ങാണ്. റഫി ഒരു പൂച്ചക്കുട്ടിയേപ്പോലെ സംവിധായകന്റെ വിരൽ ചലനങ്ങൾക്കൊത്ത് പാടുന്നു.
https://youtu.be/Jlx1sJcYPI4
മുന്നാമത്തേത് റഫിയുടെ1979 ലെ ലണ്ടൻ പ്രോഗ്രാമിൽ നിന്നാണ്. ജനക്കൂട്ടത്തിന് വേണ്ടിയുള്ള മനോധർമ്മ സംഗിതമാണിത്. കരോക്കേയും ഇലക്ട്രോണിക് സംവിധാനങ്ങളുമില്ലാതെ റഫി എത്ര മനോഹരമായാണ് പാടുന്നത്. ഗായകന്റെ കയ്യൊപ്പുള്ള ഈ ആലാപനങ്ങളെല്ലാം. കേൾവിക്കാരന് അമൃതു തന്നെ. ഇതാണ് ലിങ്ക് https://youtu.be/SpkbWeMDxok വിഡിയോ അത്ര നന്നല്ല.അക്കാലത്ത് നല്ല ക്യാമറകളും റക്കോർഡിം ങ്ങുമില്ലാത്തത് കൊണ്ട് നമുക്കാണ് നഷ്ടം.
https://youtu.be/SpkbWeMDxok
ഇത് കുറേക്കൂടി നല്ല റെക്കോർഡിങ്ങാണ്. https://youtu.be/7qKoPk4McLo ഈ പാട്ടിനെപ്പറ്റി നൗഷാദ് ഇവിടെ പറയുന്നതു കൂടി കേൾക്കണം. https://youtu.be/Nr6CrU1cqyA