സംഗീതം

Bliss

Bliss എന്ന വാക്കിന്റെ മലയാളം പരമാനന്ദം എന്നാണ് നിഘണ്ടുവിൽ . പക്ഷെ പരമാനന്ദമാണോ Bliss എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പക്ഷെ എന്താണ് Bliss എന്നതിൽ ഒരു സംശയവുമില്ല. അമൃതകുംഭവുമായി ടെറസിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കുക. ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിലൂടെ അവർ നിങ്ങളെ നോക്കി കണ്ണു ചിമ്മും. ചന്ദ്രൻ ഇടക്ക് മറഞ്ഞു പോകും. അപ്പോൾ വിദുരതയിൽ നിന്ന് മിയാൻ കി മൽഹാറിൽ മാധുരി ഇങ്ങനെ പാടും. പാ.. മപ നി ആ ഗ ഗ ഗ… Continue reading Bliss

സംഗീതം

ഓ ദുനിയാ കെ രഖ് വാലെ

റഫി യുടെ പാട്ടുകളിൽ ഏറ്റവും മനോഹരമായിട്ടുള്ള ഒന്നാണ് ബൈജു ബാവ് ര യിലെ ഓ ദുനിയാ കെ രഖ് വാലെ. ദർബാർ രാഗത്തിലുള്ള ഈ ഗാനം നൗഷാദിന്റെ മാന്ത്രിക സംഗിതത്തിൽ 1952 ലാണ് പുറത്തിറങ്ങിയത്. ഗായകനും സംഗീതസംവിധായകനും നന്നെ ചെറുപ്പം. താൻസെന്നെ പാടിത്തോൽപിച്ച ബൈജു ബാവ് രയുടെ കഥ ഒരു ഉത്തരേന്ത്യൽ ഐതീഹ്യമാണ്. മീനാകുമാരിയും ഭരത് ഭൂഷണും അഭിനയിച്ച ചിത്രത്തിന്റെ കഥ ഐതിഹ്വുമായി അത്ര സാമ്യം പുലർത്തുന്നില്ല ബാല്യകാല സഖിയുടെ ജീവനറ്റ ശരീരം കണ്ട് ഭ്രാന്തനാകുന്ന ബൈജു… Continue reading ഓ ദുനിയാ കെ രഖ് വാലെ

സംഗീതം

ഹിന്ദി പാട്ടുകാരും മലയാളവും.

മലയാളം മാതൃഭാഷ അല്ലാത്തവർ മലയാളം പാട്ടുകൾ പാടുന്നത് ഇപ്പോൾ പുത്തരിയല്ല. ശ്രേയ ഘോഷാലും മറ്റും ഈ ഫീൽഡിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ രണ്ടായിരത്തിനു മുമ്പ് അന്യഭാഷാ പാട്ടുകാർ പ്രത്യേകിച്ചും ഹിന്ദി ബംഗാളി പാട്ടുകാർ മലയാളത്തിൽ ചില മനോഹര ഗാനങ്ങളിൽ പാടിയിട്ടുണ്ട് മിക്ക പാട്ടുകളും ഹിറ്റായിരുന്നു. ഇവയിലുള്ള ഉച്ചാരണത്തിലുള്ള ചെറിയ പിഴവുകളൊക്കെ പാട്ടുകളുടെ മാറ്റു കൂട്ടിയിട്ടേ യുള്ളു. അത്തരത്തിലുള്ള ചില പാട്ടുകളെയും പാട്ടുകാരെയും പരിചയപ്പെടുത്തുന്നു. 1 മന്നാഡെ മന്നാഡെ യുടേതായി രണ്ടു പാട്ടുകളാണുള്ളത് . ചെമ്മീനിലെ മാനസമൈനേ വരൂ… Continue reading ഹിന്ദി പാട്ടുകാരും മലയാളവും.

സംഗീതം

സുധീർ ഫട്കെ

സുധീർ ഫട്കെ (1919-2002) മറാത്തി സിനിമാ ഗാനരംഗത്തെ അതികായനായിരുന്നു. ദീർഘകാലം RSS ഉമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം അവരുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു. 1955 ൽ ഇദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ഗീഥ് രാമായൺ എന്ന ഒരു റേഡിയോ പരമ്പര വരുകയുണ്ടായി. രാമായണ കഥ പാട്ടുകളിലുടെ പറയുന്ന ഈ പരമ്പര ഇപ്പോഴും മറാത്തികൾക്കിടയിൽ പോപ്പുലറാണ്. ഫട്കെ മാറാത്താ ഭാഷയിൽ ധാരാളം ഗാനങ്ങൾ പാട്ടുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കം ചില ഹിന്ദി ഗാനങ്ങളും .Bhabhi ki chudiyan… Continue reading സുധീർ ഫട്കെ