മലയാളം മാതൃഭാഷ അല്ലാത്തവർ മലയാളം പാട്ടുകൾ പാടുന്നത് ഇപ്പോൾ പുത്തരിയല്ല. ശ്രേയ ഘോഷാലും മറ്റും ഈ ഫീൽഡിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ രണ്ടായിരത്തിനു മുമ്പ് അന്യഭാഷാ പാട്ടുകാർ പ്രത്യേകിച്ചും ഹിന്ദി ബംഗാളി പാട്ടുകാർ മലയാളത്തിൽ ചില മനോഹര ഗാനങ്ങളിൽ പാടിയിട്ടുണ്ട് മിക്ക പാട്ടുകളും ഹിറ്റായിരുന്നു. ഇവയിലുള്ള ഉച്ചാരണത്തിലുള്ള ചെറിയ പിഴവുകളൊക്കെ പാട്ടുകളുടെ മാറ്റു കൂട്ടിയിട്ടേ യുള്ളു. അത്തരത്തിലുള്ള ചില പാട്ടുകളെയും പാട്ടുകാരെയും പരിചയപ്പെടുത്തുന്നു.
1 മന്നാഡെ
മന്നാഡെ യുടേതായി രണ്ടു പാട്ടുകളാണുള്ളത് . ചെമ്മീനിലെ മാനസമൈനേ വരൂ എന്ന വിഖ്യാത ഗാനവും ജയചന്ദ്രനോടൊപ്പം നെല്ലിനു വേണ്ടിപ്പാടിയ ചമ്പാ ചമ്പാ എന്ന പാട്ടും. ഇതിൽ മാനസ മൈനേ മലയാളത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വിരഹഗാനമാണ്. ലിങ്കുകൾ താഴെ .
2 ലതാമങ്കേഷ്കർ
ലതയുടെ ഒരു പാട്ടേ യുള്ളു. നെല്ലിലെ കദളി ചെങ്കദളി.മലയാളത്തിനെന്നെന്നും ഓർമിക്കാൻ ഇതു മതി. https://youtu.be/Hh_Ne01I_UA
3 ആഷാ ബോസ്ലെ
രവീന്ദ്ര ജയിനിന്റെ സ്വയംവര ശുഭദിന മംഗളങ്ങളാണ് ആഷ പാടിയ ഏക ഗാനം . ആഷ ജിയുടെ പാട്ടിന്റെ ലിങ്കി താണ്. https://youtu.be/3-jat5BG9MY
4 ഹേമലത
ആഷയോടും ലതയോടും പ്രശസ്തയല്ലെങ്കിലും എഴുപതുകളിൽ ഹിന്ദിയിലെ നിറസാന്നിധ്യമായിരുന്നു ഹേമലത. ചിത് ചോറിൽ യേശുദാസിനൊപ്പം പാടിയ ജബ് ദിപ് ജലേ ആ കേട്ടിട്ടില്ലെ 1977 ൽ രവിന്ദ്ര ജയിൻ ചിട്ടപ്പെടുത്തിയ സുജാതയിലെ ആശ്രിത വൽസലനെ എന്ന ഈ പാട്ട് കേൾക്കു. https://youtu.be/-p0tOi0uY-s
5 തലത് മൊഹമുദ്.
ഗസൽ രാജകുമാരനായ തലത് മലയാളിക്ക് ഒരു പാട്ടേപടിത്തന്നിട്ടുള്ളു. ദ്വീപിലെ കടലേ നീലക്കടലേ എന്ന സുന്ദര ഗാനത്തിന്റെ ലിങ്കിവിടെ. https://youtu.be/iNKuno36Jtg
6)കിഷോർ കുമാർ അയോധ്യയിൽ കിഷോർ ഒരു അടിപൊളിപ്പാട്ട് പാടിട്ടുണ്ട്.( Tp Sudhakaran, ന്റെ ഒർമ്മപ്പെടുത്തലിന് നന്ദി.) https://youtu.be/SUB3Q_i0px4
ഇവരെ കൂടാതെ ഉഷാ ഉതുപ്പ് ,ഖണ്ഡശാല, പി ബി ശ്രിനിവാസ് തുടങ്ങി പലരും ഇവിടെ മുഖം കാണിച്ചിട്ടുണ്ട്. എസ് പി ബാലസുബ്രമണ്യം എസ് ജാനകിയുമൊക്കെ നമ്മുടെ സ്വന്തമായതിനാൽ അവരെ മലയാളികളായിത്തന്നെ പരിഗണിക്കണം. ഇതുപോലെ അന്യ ഭാഷയിലെ പ്രമുഖർ പാടിയ അപുർവ്വ ഗാനങ്ങൾ ഇനിയേതേലുമുണ്ടെങ്കിൽ കമന്റിടണെ .