പുസ്തകങ്ങൾ · സാഹിത്യം

ഡ്രീനയിലെ പാലം

1961 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് യുഗോസ്ലാവ്യൻ എഴുത്തുകാരനായ ഇവോ അന് ഡ്രെക്കിനാണ്. (യൂഗോസ്ലാവ്യ എന്ന രാജ്യം ഇപ്പോഴില്ല. തമ്മിൽത്തല്ലി മൂന്ന് രാജ്യങ്ങളായി പിരിഞ്ഞു). ഇവോ അന് ഡ്രെക്കിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് The bridge on the Drina”. പതിനാറാം നൂറ്റാണ്ടിൽ ബോസ്നിയായിലെ വി ഷെ ഗ്രാഡ് നഗരത്തിൽ തുർക്കികൾ പണിത പാലമാണ് കഥയിലെ നായകൻ. ഫിക്ഷനും ചരിത്രവും ഐതിഹ്യങ്ങളും ഇടകലർത്തിയെഴുതിയിരിക്കുന്ന ഈ മനോഹര പുസ്തകം സാഹിത്യത്തിൽ കമ്പമുള്ളവർ തീർച്ചയായും വായിച്ചിരിക്കണം‌

ബാൾക്കൻ രാജ്യങ്ങളിൽ മിക്കതും പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ തുർക്കികളുടെ അധീനതയിലായിരുന്നു. തുർക്കിയിലെ ഒട്ടോമൻ സുൽത്താന്റെ അംഗരക്ഷകരായി നിയമിച്ചിരുന്നത് ബോസ്നിയ കാരായ ക്രിസ്ത്യൻ യുവാക്കളെ ആയിരുന്നു. സുൽത്താന്റെ പട്ടാളം ഇടയ്ക്കിടെ വന്ന് പത്തിനും15 നും ഇടയ്ക്കുള്ള ആൺ കുട്ടികളെ ബലമായി ഇസ്താംബൂളിലേക്ക് പിടിച്ചുകൊണ്ടുപോകും അവിടെ വച്ച് അവരെ മതം മാറ്റി സുൽത്താന്റെ സ്വകാര്യ അംഗരക്ഷകസേനയിൽ ചേർക്കും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബോസ്നിയയിലെ ഒരു ഗ്രാമത്തിൽനിന്ന് പട്ടാളക്കാർ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി കുട്ടിയുടെ അമ്മ പട്ടാള സംഘത്തേ കുറേ പിന്തു ടർന്നു. ബോസ്നിയയുടെയും സെർബിയയുടെയും അതിർത്തിയിലൂടെ ഒഴുകുന്ന ഡ്രിനനദിക്കര വരെ ആ അമ്മ പട്ടാളക്കാരോട് മകനു വേണ്ടി കെഞ്ചി. ഡ്രീനനദി കടക്കാൻ അക്കാലത്തുള്ളത് വഞ്ചി മാത്രം. കടത്ത്കടന്ന് ഇസ്താംബൂളിലേക്ക് പോകാൻ അമ്മയ്ക്ക് സാധിച്ചില്ല.

ഈസ്താംബൂളിലെത്തിയ കുട്ടി പതിവുപോലെ മതം മാറി സുൽത്താന്റെ അംഗരക്ഷക സേനയിൽ ചേർന്നു. കുട്ടി വളർന്നു വലുതായി സുൽത്താന്റെ ഭരണയന്ത്രത്തിന്റെ പ്രധാനിയായി. ഗ്രാൻഡ് വിസിർ അത് അഥവാ പ്രധാനമന്ത്രി പദത്തിൽ വരെ എത്തി. ഇദ്ദേഹത്തിന്റെ പേര് മുഹമ്മദ് പാഷാ സൊകോളാവിക് എന്നാണ്. പ്രധാനമന്ത്രി പദത്തിൽ ഇദ്ദേഹം 15 വർഷത്തോളം സേവനമനുഷ്ഠിച്ചു മുഹമ്മദ് പാഷാ ഇക്കലത്ത് ഡ്രീന നദിയിൽ ഒരു പാലം പണികഴിപ്പിച്ചു. ഏകദേശം 7 വർഷമെടുത്തു പണിതിരാൻ. നോവലിന്റെ തുടക്കം ഈ പാലത്തിന്റെ ചരിത്രത്തിൽ നിന്നാണ്. മുഹമ്മദ് പാഷ അധികം കാലം കഴിയുന്നതിനു മുൻപ് എതിരാളികളുടെ കുത്തേറ്റു മരിച്ചു ഇദ്ദേഹത്തിന്റെ മറ്റ് നിർമ്മിതികളെല്ലാം എവിടെയോ പോയ്മറഞ്ഞു. പക്ഷെ ഡ്രീനയിലെ പാലം മാത്രം കാലത്തെ അതിജീവിച്ചു. വി ഷേഗ്രാഡിലെ ഓരാ മനുഷ്യന്റെ ജീവിതത്തിലും പാലം നിർണ്ണായക ശക്തിയായി. ഭരണാധിപന്മാരും പട്ടാളവും രോഗങ്ങളും മാറി മാറി വന്നു ജനങ്ങളാകട്ടെ കലഹിച്ചും സ്നേഹിച്ചും പരസ്പരം കൊന്നൊടുക്കിയും കാലം കഴിച്ചുകൂട്ടി.

വർഷങ്ങൾ കടന്നുപോയി. പാലം എല്ലാറ്റിനും സാക്ഷിയായി. ഒന്നാം ലോകമഹായുദ്ധത്തിൽ സെർബിയൻ വിപ്ളവകാരികൾ പാലത്തിന്റെ ഒരു ഭാഗം തകർക്കുന്നതു വരെയാണ് അന്ഡ്രെക്കിന്റെ നോവൽ Pട: പാലംത്തിന്റെ ചരിത്രം വീണ്ടും തുടരുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ വീണ്ടും പാലത്തിന് കേടുപറ്റി. അയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ പാലം നന്നാക്കി. 1992 ൽ നൂറുകണക്കിന് ബോസ്നിയൻ മുസ്ലീങ്ങളെ പാലത്തിൽ വെച്ച് സെർബിയൻ സൈന്യം കൊന്നൊടുക്കി. 2007 ൽ യുനസ്കോ പാലത്തെ ലോക പൈതൃകത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു.  ഈ  ലിങ്ക്   കാണാൻ മറക്കണ്ട.  https://youtu.be/35xEyCqE9FI   ഇതിൽ നോവലിന്റെ തുടക്കം പാലത്തിന്റെ പടങ്ങൾ വെച്ച് ചിത്രികരിച്ചിരിക്കുന്നു.

PS: ഫോട്ടോ വിക്കിപീഡിയയിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *