സുധീർ ഫട്കെ (1919-2002) മറാത്തി സിനിമാ ഗാനരംഗത്തെ അതികായനായിരുന്നു. ദീർഘകാലം RSS ഉമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം അവരുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു. 1955 ൽ ഇദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ഗീഥ് രാമായൺ എന്ന ഒരു റേഡിയോ പരമ്പര വരുകയുണ്ടായി. രാമായണ കഥ പാട്ടുകളിലുടെ പറയുന്ന ഈ പരമ്പര ഇപ്പോഴും മറാത്തികൾക്കിടയിൽ പോപ്പുലറാണ്. ഫട്കെ മാറാത്താ ഭാഷയിൽ ധാരാളം ഗാനങ്ങൾ പാട്ടുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കം ചില ഹിന്ദി ഗാനങ്ങളും .Bhabhi ki chudiyan എന്ന ചിത്രത്തിലെ ജോതി കലഷ് ചലകെ എന്ന മനോഹരഗാനം ചിട്ടപ്പെടുത്തിയത് സുധീർ ജിയാണ്. ഭൂപാളിയിലുള്ള ഈ പാട്ട് ലത പാടിയത് ഈ ലിങ്കി ലുണ്ട്. മീനാകുമാരി യാ ണ് അഭിനയിച്ചിരിക്കുന്നത്. https://youtu.be/XiFSuo9qY9s
ഈ പാട്ട് സംഗീത സംവിധായകൻ തന്നെ പാടിയ ഒരപൂർവ്വ വിഡിയോ താഴെയുണ്ട്. സംഗീത സംവിധായകൻ പാട്ടിൽ ലയിച്ച് പാടുന്നതു കേൾക്കാൻ പ്രത്യേക സുഖമാണ്. (ബാബുരാജ് സുറുമയെഴുതിയ മിഴികളെ പാടുന്നതു കേട്ടിട്ടില്ലെ. അതുപോലെ.) https://youtu.be/FykYiZ2cOcw
സുധീർജി യുടെ ഗീഥ് രാമയണൺ ഭാഷയറിയില്ലെങ്കിലും കേൾക്കാൻ നല്ല രസമാണ്. https://youtu.be/1yvZUmC34Q8