നിരീക്ഷണം

ഒരാൾദൈവം സ്വർഗ്ഗത്തിൽ പോയ കഥ.

റാം റഹിം സിംഗിനെ പോലെ ഉള്ള ആൾദൈവങ്ങൾ ലോകത്ത് പല സ്ഥലത്തും പല കാലത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജാവിന്റെ ആത്മീയ ഉപദേശകരായിട്ടോ രാജ്ഞിയുടെ കാമുകനായിട്ടോ ആയിരിക്കും പലപ്പോഴും ഈ അവതാരങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പണം തട്ടിപ്പ്, ആയുധവ്യാപാരം, അവിഹിതബന്ധം, ബലാൽസംഗം, കുട്ടിക്കൊടുപ്പ്, മാനസിക രോഗം എന്നിവയും അല്പം പ്രത്യശാസ്ത്ര / മത മേമ്പൊടിയും ചേർത്തെടുത്താൽ ആൾ ദൈവം റെഡി. മാർക്കറ്റ് ചെയ്യാൻ നല്ലപോലെ അറിയണം എങ്കിൽ ലോകപ്രശസ്തനാകാം ഹെലികോപ്ടറിൽ പറന്നു നടക്കാം. രാഷ്ട്രീയക്കാരുടെ കൂടെ ഡിന്നറും ലഞ്ചും കഴിക്കാം. വേണമെങ്കിൽ സ്വന്തം രാജ്യം വരെ സ്ഥാപിക്കാം. എന്തു തെണ്ടിത്തരം കാണിച്ചാലും അനുയായികൾ വാ തുറക്കില്ല, അധികാരികളും. ഇവിടെ മാത്രമല്ല ലോകത്തെമ്പാടും ഇതുതന്നെ സ്ഥിതി. പല മുൻഗാമികളെയും വെച്ചുനോക്കുമ്പോൾ റാം റഹീം സിങ് ഒരു ചെറുകിട ആൾദൈവമാണ് . റാം റഹീം സിംഗിനെ കാരണം വെറും 30 പേരല്ലേ സമാധി ആയുള്ളൂ. അമേരിക്കൻ ആൾദൈവം ആയിരുന്നു ജിം ജോൺസ് 918 പേരെയും കൊണ്ടാണ് സ്വർഗത്തിലേക്ക് കെട്ടിയെടുത്തത്. അതിൽ മുന്നൂറോളം കുട്ടികളുമുണ്ടായിരുന്നു.
നേരിട്ട് സ്വർഗത്തിൽ പോകാൻ ആൾദൈവങ്ങളുടെ അടുത്തേക്ക് ഓടുന്നവർ ജിം ജോൺസിന്റെ കഥ കേട്ടിരിക്കുന്നത് നല്ലതാണ്.

ഇരുപതാം നൂറ്റാണ്ടില അമേരിക്കൻ ആൾ ദൈവങ്ങളിൽ പ്രമുഖനായിരുന്നു ജിം ജോൺസ്. മിക്കവാറും എല്ലാ ആൾ ദൈവങ്ങളേയും പോലെ കഷ്ടകാലം പിടിച്ച ബാല്യവും കൗമാരവും ഇദ്ദേഹത്തിനുമുണ്ടായിരുന്നു. സ്വപ്രയത്നം കൊണ്ട് വിദ്യാഭ്യാസം നേടി. പഠനകാലത്തുതന്നെ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്ഥനായിരുന്നു ജിം . ആദ്യ കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളിലും തുടർന്ന് ക്രിസ്തുമത ആശയങ്ങളിലും ആകൃഷ്ടനായി .അറുപതുകളിലും എഴുപതുകളിലും ചെറുകിട തട്ടിപ്പുകളിൽ കൂടി വളർന്നു. നമ്മുടെ ലോക്കൽ ദൈവങ്ങളുടെ അതേ ലൈൻ. ആളേ കൂട്ടാൻ ഫെയ്ത്ത് ഹിലിംഗ്. പാവപ്പെട്ടവരോട് സഹതാപം, സോഷ്യലിസ്റ്റ് നാട്യങ്ങൾ ഒക്കെ ആവശ്യത്തിനുപയോഗിച്ചു. പീപ്പിൾസ് ടെമ്പിൾ എന്നായിരുന്നു ജോൺസിന്റെ കൾട്ടിന്റെ പേര്. രാഷ്ട്രീയക്കാർക്ക് നിരങ്ങാൻ പറ്റിയ സെറ്റപ്പ്. ഇവിടുത്തെ ദൈവങ്ങളെപ്പോലെ തന്നെ ആശാൻ അവാർഡൊക്കെ മേടിച്ചു കൂട്ടി. ഗാന്ധിയുടേയും ബുദ്ധന്റെയും യേശുവിന്റെയും ലെനിന്റെയും ഒരു സങ്കര അവതാരമാണെന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ജോൺസ് അമേരിക്കൻസമൂഹത്തിലെ വംശീയ വിവേചനത്തെ എതിർത്തിരുന്നതുകൊണ്ട് ധാരാളം ആഫ്രോ എഷ്യൻ വംശജർ ശിഷ്യൻ മാരായി.കുട്ടികളെ ദത്തെടുക്കുന്നതിന് അനുയായികളെ പ്രേരിപ്പിച്ചു.ജോൺ സുതന്നെ കൊറിയൻ വംശജരായ മൂന്ന് കുട്ടികളെ ദത്തെടുത്തു.
നമ്മുടെ ബാബാ യ്ക്ക് പറ്റിയ പോലെ തന്നെ കുറെ കഴിഞ്ഞപ്പോൾ അനുയായികൾ ചിലർ ജോൺ സി നോട് തെറ്റി. പീപ്പിൾസ് ടെമ്പിളിലെ തിരിമറികളും മനുഷ്യാവകാശ ലംഘനങ്ങളും കുറേ ശേ പുറം ലോകമറിഞ്ഞു തുടങ്ങി. ഒടുവിൽ ജോൺ സി ന് നിൽക്കക്കള്ളിയില്ലാതായി ആയിരത്തിൽ പരം അനുയായികളെയും കുടുംബത്തേയും കൂട്ടി ബ്രിട്ടീഷ് ഗയാനായിലേക്ക് കടന്നു കളഞ്ഞു. ഗയാനയിലെ ഭരണകൂടം ജോൺ സിന് സമ്പൂർണ പിന്തുണ കൊടുത്തു. അവിടെ അനുയായികളും ജോൺസും ചേർന്നു ഭൂമിയിലെ സ്വർഗ്ഗം പണിയാൻ ആരംഭിച്ചു . ജോൺസ് ടൗൺ . മുവായിരം ഏക്കറിൽ വമ്പൻ ആശ്രമം. അമേരിക്കയിലേ അനുയായികളോട് ഷോർട്ട് വേവ് റേഡിയോ വഴിയാണ് ജോൺസ് ബന്ധം നിലനിർത്ത യ ത്.

ജോൺസ് പാലായനം ചെയ്തെങ്കിലും അമേരിക്കയിലെ പ്രശ്നങ്ങൾ അവസാനിച്ചില്ല. ജോൺസിന്റെ അനുയായികളിൽ ചിലരുടെ ബന്ധുക്കൾ അല സുണ്ടാക്കി. അനുയായികളിൽ ചിലരെയെല്ലാം ജോൺസ് ഗയാനയിൽ കൊണ്ടുപോയത് പൂർണ്ണ സമ്മതമില്ലാതെയാണ്. എന്നൊക്കെ പരാതി വന്നു. കുട്ടത്തിൽ സത്നാംസിങ്ങിന്റെയും നാരായണൻകുട്ടിയുടെയും അമേരിക്കൻ പതിപ്പുകളുമുണ്ടായിരുന്നു. ഈ പരാതികൾ അമേരിക്കൻ കോൺഗ്രസ് അംഗമായ ലിയോ റയാന്റെ ശ്രദ്ധയിൽപ്പെട്ടു. 1978ൽ റയാൻ പിപ്പിൾസ് ടെമ്പിളിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് അന്വോഷിക്കാൻ ഒരു സംഘം മാധ്യമ പ്രവർത്തകരേയും കൂട്ടി ഗയാനയിലേക്ക് പുറപ്പെട്ടു.
ഈ സംഘത്തിനെ സ്വീകരിച്ച ജോൺസ് സംഘത്തിനു വേണ്ടി പാർട്ടി നടത്തി . പാർട്ടിക്കിടയിൽ ചില ആളുകൾ അവരെ ജോൺസ് ടൗണിൽ നിന്ന് രക്ഷിക്കണമെന്ന് റയാനോ ടാവശ്യപ്പെട്ടു. ഇതറിഞ്ഞ ജോൺസിന് കലിയിളകി. പിറ്റേന്ന് ജോൺസിന്റെ ഒരനുയായി റയാനെ കത്തികൊണ്ട് ആക്രമിച്ചു.

ജോൺസ് ടൗണിൽ നിന്ന് രക്ഷപെടുത്തണമെന്ന് ആവശ്യ പ്പെട്ട ചെറിയ ഒരു സംഘത്തോടൊപ്പം റയാൻ തിടുക്കത്തിൽ അടുത്ത എയർപോർട്ടിലേക്ക് പുറപ്പെട്ടു. ജോൺ സി ന്റെ അനുയായികൾ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. എയർപോർട്ടിൽ വച്ച് അതിൽ ഒരാൾ റയാനെആക്രമിച്ചു. തുടർന്ന് നടന്ന വെടിവെപ്പിൽ റയാനുൾപ്പെടെ പലരും കൊല്ലപ്പെട്ടു.( ടി വി കാമറമാൻ കൊല്ലപ്പെടുന്നതു വരെ ഇതിന്റെ ചിത്രങ്ങളുണ്ട്. )

കളി കൈ വിട്ടു പോകുകയാണ് എന്ന് തോന്നിയ ജോൺസ് അനുയായികളെല്ലാം വിളിച്ചുകൂട്ടി. നേരിട്ട് എല്ലാവരേയും സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. സോഷ്യലിസവും കമ്യൂണിസവും അതിന്റെ ശുദ്ധമായ രീതിയിൽ നിലനിർത്തുന്നതിന് കൂട്ടമരണമാണ് നല്ലതെന്നോ മറ്റോ ആയിരുന്നു വിശദീകരണം. കുട്ടികൾക്കൊക്കെ സൈനൈഡ് ചേർത്ത് സോഫ്റ്റ് ഡ്രിങ്ക് കൊടുത്തു. മുതിർന്നവർക്ക് സയനയ്ഡ് ഇഞ്ചക്ഷനും. അവസാനം ദൈവം സ്വയം വെടിവെച്ച് മരിച്ചു. എഴുപതുകളുടെ അവസാനത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായി രുന്നു ജോൺസ് ടൗൺ കൂട്ടക്കൊല .

നമ്മൾ ഹരിയാനക്കാരെയും റാം റഹിംസിംഗിനേയും വെറുതെ പഴിക്കേണ്ട കാര്യമില്ല. രാഷട്രീയ നേട്ടത്തിനായി മതം ഉപയോഗിക്കുന്ന എവിടേയും ഇതൊക്കെ സംഭവിക്കാം. തേക്കും ആടും മാഞ്ചിയവും ചൂടപ്പം പോലെ ചിലവായ ഈ കേരളത്തിലും.

ജോൺസിനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ഡോക്യമെന്റെറികളും ഇറങ്ങിയിട്ടുണ്ട്. ഈ വിക്കി പേജുകളിൽ വിശദ വിവരങ്ങളുണ്ട്.

https://en.m.wikipedia.org/wiki/Jim_Jones

https://en.m.wikipedia.org/wiki/Jonestown

https://en.m.wikipedia.org/wiki/Jonestown:_Paradise_Lost

Leave a Reply

Your email address will not be published. Required fields are marked *