ചളി · നിരീക്ഷണം

സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

ആർഷഭാരതത്തിലുണ്ടായിരുന്ന ശാസ്ത്ര പുരോഗതിയേപ്പറ്റി ആദ്യത്തെ അവബോധമെന്നിലുണ്ടാകുന്നത് ഒൻപതാം ക്ലാസിൽ വെച്ചാണ്. ആദ്യമായി ഉത്സവപ്പറമ്പിൽ ഒറ്റക്ക് കറങ്ങിത്തിരിയാൻ അന്നാണവസരം ലഭിച്ചത്. നിരവധിയായ വെച്ചു വാണിഭക്കാരുടേയും ഉഴുന്നാട വിൽപനക്കാരുടേയും ഇടയിലൂടെ ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണിൽ ഒരു ചെറിയ കട വന്നുെപെട്ടു. കുറേ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ഇറക്കിയിരുന്ന പുസ്തകങ്ങളായിരുന്നു കൂടുതൽ. നാരായണീയം, ജ്ഞാനപ്പാന തുടങ്ങി അന്തോണീസ് പുണ്യാളന്റെ വീരചരിത്രം വരെയുണ്ട്. അപ്പോഴാണ് ശാസ്ത്ര ഗ്രന്ഥങ്ങൾ കണ്ണിൽപ്പെട്ടത്. കൊക്കോക മുനിയുടെ കോടങ്കി ശാസ്ത്രം, സാമുദ്രിക ലക്ഷണം, മുഖ… Continue reading സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

ചളി

ബള്‍ബ്

1988ലെ ഡിസംബര്‍ മാസത്തിലാണ് സംഭവം. കഥാനായകന്‍മാര്‍ നാലുപേരുണ്ട്, ചങ്ക് ബ്രോസ്. ആറാം സെമസ്റ്റര്‍ പരീക്ഷക്ക് കെന്നഡി ഹോസ്റ്റലില്‍ തകര്‍ത്ത് പഠനം നടക്കുന്നു. സമയം പാതിരാ കഴി‍ഞ്ഞു. അപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഓംലെറ്റ് അടിക്കണമെന്ന് ആശയമുദിച്ചത്. സഹനായകൻമാർക്ക് വിളിപോയി. തട്ടുകട 2 കിലോമീറ്റര്‍ അകലെ കോതമംഗലം ടൗണിലാണ്. നാലാളും കൂടി ടൗണിലേക്ക് വെച്ച് പിടിച്ചു. പോകുന്ന വഴിക്കാണ് എല്‍ദോസ് ചേട്ടന്റെ ബേക്കറി. ക്രിസ്തുമസ് പ്രമാണിച്ച് നിറയെ നക്ഷത്രം തൂക്കിയിരിക്കുന്നു. ഇതുകണ്ടപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഐഡിയ ഉദിച്ചത്. ഹോസ്റ്റലില്‍ ബള്‍ബിന് ക്ഷാമം, മൂന്നാലെണ്ണം… Continue reading ബള്‍ബ്

ചളി

ഷാപ്പ് പള്ളിയും പള്ളി ഷാപ്പും.

കോട്ടയത്തെ ഒരുൾനാടൻ പ്രദേശത്താണ് കഥാനായകനായ ഷാപ്പുള്ളത്. അക്കാലത്ത് ഇവിടേക്ക് ആകെ ഒരു ബസേ യുള്ളു. ഷാപ്പിനു മുമ്പിൽ വണ്ടിക്ക് സ്റ്റോപ്പുണ്ട്. സ്വാഭാവികമായും സ്റ്റോപ്പിന്റെ പേര് ഷാപ്പും പടി എന്നായി. ഇങ്ങനെയിരിക്കെ ഷാപ്പി നോട് ചേർന്ന പുരയിടം പള്ളിക്കാർ വാങ്ങി. പുതിയതായി വന്ന വികാരി നാടുനീളെ പിരിവെടുത്ത് സുന്ദരൻ പള്ളി ഒരെണ്ണം പണിതു. പണി കഴിഞ്ഞതോടെ അച്ചനെ അടുത്ത പണിസ്ഥലത്തേക്ക് മാറ്റി. പള്ളിയും ഷാപ്പും സഹവർത്തിത്വത്തിൽ അങ്ങനെ കഴിഞ്ഞു കൂടി. ചില പിന്തിരിപ്പൻമാർ ഷാപ്പുപള്ളി ന്ന് പേരിട്ടെങ്കിലും അത്… Continue reading ഷാപ്പ് പള്ളിയും പള്ളി ഷാപ്പും.

ചളി

ആന്തുറിയം കൃഷി

അതിരാവിലെ എഴുന്നേക്കണം പല്ലുതേക്കണം മറ്റു പരിപാടികളൊക്കെ കഴിക്കണം പറ്റിയാൽ ഒരു കാലി ചായ മോന്തണം ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് അയൽ ഫ്ളാറ്റിലേക്കെ ഒളികണ്ണിടണം ഓടിച്ചെന്നു പിക്കാസ് എടുക്കണം, ബാൽക്കണിയിൽ ഒരുകുഴി എടുക്കണം മുക്കാൽ അടി താഴ്ച,അരയടി വീതി ശബ്ദം കേൾക്കാതെ നോക്കണം റോട്ടിലോട്ടിറങ്ങണം, ഓടക്കരുകിലൂടെ നടക്കണം ആദ്യം കാണുന്ന കാട്ടുചേമ്പ്‌ മൂടോടെ പിഴുതെടുക്കണം ആരുംകാണാതെ പ്ലാസ്റ്റിക് കൂട്ടിലാക്കണം ഭാര്യ കാണാതെ ഫ്ലാറ്റിനുള്ളിൽ കേറ്റണം കാട്ടുചേമ്പിനു ദിവസേന വെള്ളം ഒഴിക്കണം ഓരോ ഇല വരുമ്പോളും തൊട്ടു തലോടണം വിഷു… Continue reading ആന്തുറിയം കൃഷി

ചളി

ലൈക്കാകർഷണ ഭൈരവ യന്ത്രം

ഭക്തജനങ്ങളെ ഈ പോസ്റ്റ് എന്നേപ്പറ്റി മാത്രമാണ്. ജീവിച്ചിരിക്കുന്നതോ ജനിക്കാനിരിക്കുന്നതോ ആയ യന്ത്രങ്ങളേക്കുറിച്ചുള്ളതല്ല. അങ്ങനെ ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്. ഇനി കാര്യത്തിലേക്ക് കടക്കാം. യന്ത്രം നിർമ്മിക്കുന്നതിന് ഒരു പ്രൊഫൈൽ ആവശ്യമാണ്. കോതമംഗലം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഒന്നാം റാങ്കിൽ ബിരുദം (വേറെ കോളേ ജാണെൽ ഫലം കുറയും അക്കാലത്ത് യൂണിവേർസിറ്റിൽ ആകെ ഒരു കോളേജേ ഉള്ളു എന്ന് കോത്താഴത്തുകാർക്ക് അറിയില്ലല്ലോ. ബയോഡാറ്റാ വേണ്ടവർ ബന്ധപ്പെടണം.) ഐഐടിയിൽ നിന്ന് തള്ളിൽ പി എച്ച് ഡി. (വേറെ വിഷയമാണേൽ… Continue reading ലൈക്കാകർഷണ ഭൈരവ യന്ത്രം

ചളി

ഹോമിയോപ്പതിക് വെള്ളമടി

അഖിലലോകകുടിയൻമാർക്കു വേണ്ടി ഞാൻ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഇവിടെ കുറിക്കുന്നത്. വിശദമായ ഒരു ജേർണൽ പേപ്പർ പിന്നാലെ വരുന്നുണ്ട്. ഒരു വട്ടം റിവ്യു കഴിഞ്ഞിരിക്കുകയാണ്. വെള്ളമടിയേക്കുറിച്ച് എഴുതിയാൽ ആളുകൾ ബഡായിയാണെന്ന് പറയും. അത് മലയാളികളുടെ ഒരു ശീലമായിപ്പോയി. ഒരു ശാസ്ത്രീയ പരീക്ഷണത്തെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള സ്ഥിതിയേക്കുറിച്ചും മുൻകാല ഗവേഷണങ്ങളേക്കുറിച്ചും ഒരു സർവേ നടത്തേണ്ടതുണ്ട്. ആദ്യത്തെ രണ്ടു മൂന്ന് പാരാ ഈ സർവേയും മുൻ റിസൾട്ടുകളുമാണ്. താഴെയെഴുതിയിരിക്കുന്നത് വെറും ബഡായിയല്ല, ഈ പരീക്ഷണത്തിന് വേണ്ടി വന്ന ദീർഘകാലത്തെ ബാക്ഗ്രൗണ്ട്… Continue reading ഹോമിയോപ്പതിക് വെള്ളമടി

ചളി

ഉണക്കമീൻ നൊസ്റ്റാൾജിയ

  തൊടുപുഴ, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിലാണ് എന്റെ ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയത്. 70 കളിലും 80 കളിലും ഇവിടുണ്ടായിരുന്ന ജീവിതരീതികൾ മിക്കവാറും മാറിപ്പോയി. അക്കാലത്തെ പ്രധാന ഭക്ഷണ വസ്തുക്കൾ കപ്പയും ചക്കയുമായിരുന്നു. കാലത്തും വൈകിട്ടും ഏതെ ങ്കിലും ഒരു പുഴുക്ക് നിർബന്ധമാണ്. ഇവിടങ്ങളിൽ നെൽകൃഷി പൊതുവേ കുറവായതിനാൽ പുഴുക്കാണ് മെനുവിലെ പ്രധാന ഐറ്റം. സെപ്റ്റംബർ മുതൽ ജനുവരി വരെ പച്ചക്കപ്പയുടെ സീസണാണ്. ഡിസംബർ അവസാനത്തോടെ എല്ലാ വീട്ടിലും ഒരു കപ്പ വാട്ട് മഹോൽസവം ഉണ്ടാകും. അയൽക്കാരൊക്കെ ചേർന്ന്… Continue reading ഉണക്കമീൻ നൊസ്റ്റാൾജിയ