അതിരാവിലെ എഴുന്നേക്കണം
പല്ലുതേക്കണം മറ്റു പരിപാടികളൊക്കെ കഴിക്കണം
പറ്റിയാൽ ഒരു കാലി ചായ മോന്തണം
ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് അയൽ ഫ്ളാറ്റിലേക്കെ ഒളികണ്ണിടണം
ഓടിച്ചെന്നു പിക്കാസ് എടുക്കണം,
ബാൽക്കണിയിൽ ഒരുകുഴി എടുക്കണം
മുക്കാൽ അടി താഴ്ച,അരയടി വീതി
ശബ്ദം കേൾക്കാതെ നോക്കണം
റോട്ടിലോട്ടിറങ്ങണം, ഓടക്കരുകിലൂടെ നടക്കണം
ആദ്യം കാണുന്ന കാട്ടുചേമ്പ് മൂടോടെ പിഴുതെടുക്കണം
ആരുംകാണാതെ പ്ലാസ്റ്റിക് കൂട്ടിലാക്കണം
ഭാര്യ കാണാതെ ഫ്ലാറ്റിനുള്ളിൽ കേറ്റണം
കാട്ടുചേമ്പിനു ദിവസേന വെള്ളം ഒഴിക്കണം
ഓരോ ഇല വരുമ്പോളും തൊട്ടു തലോടണം
വിഷു വരുമ്പോൾ പൂവരും, വിടർന്നാലുടൻ സെൽഫി എടുക്കണം
ഞാനും എന്റെ ആ ന്തു വും എന്ന് പോസ്റ്റണം