കോട്ടയത്തെ ഒരുൾനാടൻ പ്രദേശത്താണ് കഥാനായകനായ ഷാപ്പുള്ളത്. അക്കാലത്ത് ഇവിടേക്ക് ആകെ ഒരു ബസേ യുള്ളു. ഷാപ്പിനു മുമ്പിൽ വണ്ടിക്ക് സ്റ്റോപ്പുണ്ട്. സ്വാഭാവികമായും സ്റ്റോപ്പിന്റെ പേര് ഷാപ്പും പടി എന്നായി.
ഇങ്ങനെയിരിക്കെ ഷാപ്പി നോട് ചേർന്ന പുരയിടം പള്ളിക്കാർ വാങ്ങി. പുതിയതായി വന്ന വികാരി നാടുനീളെ പിരിവെടുത്ത് സുന്ദരൻ പള്ളി ഒരെണ്ണം പണിതു. പണി കഴിഞ്ഞതോടെ അച്ചനെ അടുത്ത പണിസ്ഥലത്തേക്ക് മാറ്റി. പള്ളിയും ഷാപ്പും സഹവർത്തിത്വത്തിൽ അങ്ങനെ കഴിഞ്ഞു കൂടി. ചില പിന്തിരിപ്പൻമാർ ഷാപ്പുപള്ളി ന്ന് പേരിട്ടെങ്കിലും അത് കർത്താവും വിശ്വാസികളും മൈന്റ് ചെയ്തില്ല. കർത്താവ് വൈകിട്ടാകുമ്പം കുരിശേന്നിറങ്ങി ഒരു കുപ്പി അന്തി അടിക്കും. സഹ കൂടിയൻമാരുടെ കൂടെ “എന്തതിശയമെ “പാടും .
മൂന്നാല് കൊല്ലം കഴിഞ്ഞപ്പോൾ വികാരി വീണ്ടും മാറി. ഇത്തവണ വന്നത് ഒരു പ്രാർത്ഥനാ വിദഗ്ദനായിരുന്നു. പ്രത്യേകിച്ച് ഡ്യൂട്ടി യൊന്നുമില്ലാതെ റോമിൽ കൂടെ അലഞ്ഞ് തിരിഞ്ഞിരുന്ന ഒരു പുണ്യാളനെ പൊക്കിയെടുത്ത് ബുധനാഴ്ച നൊവേന തുടങ്ങി. പുണ്യാളൻ കല്യാണം നടത്തിക്കൊടുക്കുന്നതിൽ സ്പെഷലൈസ് ചെയ്തിരുന്നതുകൊണ്ട് ഷാപ്പുപള്ളിയുടെ പേര് കൂടിക്കൂടി വന്നു. പതിയെ ബസിന്റെ ബോർഡിലൊക്കെ ഷാപ്പുപള്ളി വഴി എന്ന് ബോർഡ് വന്നു. ബുധനാഴ്ച ഷാപ്പിലും തിരക്കായി. കറിയൊക്കെ ഫേമസാകാൻ തുടങ്ങി.
മുന്ന് നാല് കൊല്ലം കഴി
ഞ്ഞ് ഷാപ്പുപള്ളി ഇടവകക്കാർ കർത്താവിന് ബസേന്നിറങ്ങി വിശ്രമിക്കാനുള്ള ഒരു കുരിശുപള്ളി പണിതു. കമ്മറ്റി കൂടി കുരിശുപള്ളി വെഞ്ചിരിപ്പിനായി ബിഷപ്പിനെ വരുത്താൻ തീരുമാനിച്ചു.
ബിഷപ്പുമാർ പൊതുവെ മദ്യവിരുദ്ധരാണല്ലോ. നമ്മുടെ ബിഷപ്പിനും ഷാപ്പ് തീരെ പിടിച്ചില്ല, ബസ്റ്റോപ്പിന്റെ പേരും. കുരിശുപള്ളി വെഞ്ചിരിച്ചോണ്ടിരുന്നപ്പം കടന്നു പോയ ബസിൽ ഷാപ്പു പള്ളി വഴി എന്ന് എഴുതിട്ടുള്ളതും മൂപ്പർ കണ്ടു.
ആകെ കലിപ്പായി. വിശ്വാസികൾ ഇളകി മറിഞ്ഞു.
താമസിയാതെ മദ്യവിരുദ്ധ സമരം തുടങ്ങി. മെഴുകുതിരി , ഉപവാസ പ്രാർത്ഥന ഇത്യാദി പ്രയോഗങ്ങൾ ഷാപ്പിന് പബ്ലിസിറ്റി കൂട്ടി. സമരം അക്രമാസക്തമായി, കോടതി പോലിസ് ഒക്ക വന്നു. ഷാപ്പിനും പള്ളിക്കും വരുമാനം കൂടി. അവസാനം മാണി സാറൊക്കെ ഇടപെട്ടു. എന്തിനും ഒരു അവസാനം വേണ്ടെ . ഷാപ്പ് ഒരു കിലോമീറ്റർ അപ്പുറത്തേക്ക് മാറ്റാനും ബസ് സ്റ്റോപ്പിന്റെ പേര് ശാലോം നഗർ എന്നാക്കാനും വിശ്വാസികൾ ആരും പള്ളിയെ ഷാപ്പു പള്ളി എന്ന് വിളിക്കരുതെന്നും എല്ലാ ബസിലും പുതിയ സ്ഥലപ്പേരെഴുതാനും സർവ്വകക്ഷിയോഗം തീരുമാനിച്ചു. കുടിയൻമാർക്കും കർത്താവിനും വഴിതെറ്റാ തിരിക്കാൻ ഷാപ്പ് കോൺട്രാക്ടർ പഴയ ഷാപ്പിന്റെ സ്ഥാനത്ത് പുതിയ ഷാപ്പിലേക്കുള്ള വഴി എഴുതിവെക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടു. സർവകക്ഷിക്കും സമ്മതം.
ഇനിയാണ് ട്വിസ്റ്റ് . പിറ്റേന്ന് പള്ളിയുടെ മുൻപിൽ റോഡരുകിൽ സൈൻബോർഡ് പൊന്തി. പള്ളിഷാപ്പ് ദൂരം ഒരു കി. മി .
PS: (ഇത് വായിക്കാതെ കമന്റരുത്. )
1)തള്ളൽ പ്രസ്ഥാനത്തിന് തനത് സംഭാവന നൽകിയിട്ടുള്ള ഒരു സുഹൃത്ത് പണ്ട് പറഞ്ഞ കഥയാണിത്. ഈ കഥ യിൽ എത്രമാത്രം യാഥാർത്യമുണ്ടെന്ന് അറിയില്ല. 80കളിലൊ മറ്റോ ആയിരിക്കണം.
2) പള്ളിയെ പരിഹസിച്ചുന്ന് പറഞ്ഞ് കുരു പൊട്ടുന്നവർ താഴെ ഇട്ടിരിക്കുന്ന കുത്ത് ലൈക് ചെയ്യണം
3) അച്ചായൻമാർക്ക് പണി കിട്ടിയല്ലോ എന്ന് കരുതുന്നവർ (സുഡു സംഘി ടിം)അതിന്റെ താഴെയുള്ള കോമലൈക്കണം.
4) കള്ളുഷാപ്പിന്റെ അനുഭാവികൾക്ക് വേണ്ടി അതിനും താഴെ ഒരു ഐറ്റം കൊടുത്തിട്ടുണ്ട്