വെക്കേഷന് സ്കൂളിലെ ക്ലാസ് ഗവർമെന്റ് നിരോധിച്ചിരിക്കുകയാണല്ലോ. ഈ സമയത്ത് കുട്ടികളെക്കൊണ്ട് ചെയ്യിക്കാവുന്ന ഒരു ചെറിയ പ്രോജക്ടിനേ ക്കുറിച്ച് പറയാം. മുതിർന്നവർക്കും പരീക്ഷിക്കാം റാസ് പ്ബെറി പൈ എന്ന കുഞ്ഞൻ കസ്റ്റട്ടറിനേക്കുറിച്ച് കേട്ടിട്ടുണ്ടോ. ബ്രിട്ടണിലെ കുട്ടികളെ കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എബൻ അപ്ടൺ എന്നയാൾ തുടങ്ങിയ പ്രോജക്ട് ആണ് റാബ് പ്ബെറി പൈ. 2012ലാണ് പൈയുടെ ആദ്യ മോഡൽ ഇറങ്ങിയത്. തുടർന്ന് പൈ2 പൈ3 എന്നീ മോഡലുകളും വന്നു. ഹോബിയിസ്റ്റുകളും റോബോട്ടിക് കമ്മ്യൂണിറ്റിയും മറ്റും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോെടെ ലോകത്തെ പ്രധാന കമ്പ്യൂട്ടിങ്ങ് പ്രോജക്ടുകളിലൊന്നായി റാസ് പ്ബെറി പൈ മാറി. കട്ടികളെ കമ്പ്യൂട്ടിംഗ് അനുബന്ധ വിഷയങ്ങളും പഠിപ്പിക്കാൻ ഇതിലും നല്ല പ്ലാറ്റ്ഫോം വേറെയില്ല. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനായിട്ടാണ് പൈ ഡിസൈൻ ചെയ്തിട്ടുള്ളത്. വിൻഡോസ് 10 ന്റെ I0T വെർഷനും ഇതിലോടും . പൈയുടെ ആദ്യ മോഡൽ മുതൽ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഇന്ത്യയിൽ കിട്ടണമെങ്കിൽ വലിയ വില കൊടുക്കണമായിരുന്നു.എന്നാൽ ഇപ്പോൾ വളരെ കുറഞ്ഞ വിലയിൽ ഇന്ത്യയിലെവിടെയും പൈ ലഭ്യമാണ്. നിങ്ങൾക്ക് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ തിരക്ക് ന്തപു ര ത്തുള്ള എലമെന്റ് സ് എന്ന സ്ഥാപനത്തിൽ പൈയും അനു ബന്ധ ഉപകരങ്ങളും ലഭ്യമാണ്. http://elementzonline.com (എനിക്ക് ഇവരുമായി യാതൊരുബന്ധവുമില്ല. പലതവണ വാങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് ഓൺലൈനായും കിട്ടും.).ഏകദേശം 2900 രുപയാണ് .വില.

ചിത്രം 1 Pi 3
നമുക്ക് ആദ്യം പൈ യെ പരിചയപ്പെടാം. ചിത്രം ഒന്നിൽ കാണുന്നതാണ് പൈ 3. ഇതിനെ ഉപയോഗയോഗ്യമാക്കണമെങ്കിൽ നിങ്ങൾക്ക് താഴെപ്പറയുന്ന സാധനങ്ങൾ കൂടി അവശ്യമായി വരും. 1) HDMI ഇൻപുട്ടുള്ള ടിവി. ഇത് മിക്കവാറും എല്ലാ LCD LED TV യിലും കാണും. ഈ ഇൻപുട്ട് ഉള്ള മോണിറ്റർ ആയാലും മതി. നിങ്ങളുടെ കയ്യിൽ സാധാരണ കമ്പുട്ടെർ മോണിറ്റർ ഉണ്ടെങ്കിൽ ചെറിയ ഒരു അഡാപ്റ്റർ ഉപയോഗിച്ച് അതിനെ HDMI മോണിറ്റർ ആക്കി മാറ്റാം. ചിത്രം രണ്ട് ഇത്തരത്തിലുള്ള അഡാപ്റ്ററിന്റെതാണ്.

ചിത്രം രണ്ട്
2) 2.5 A കറണ്ട് തരാൻ കഴിവുള്ള മൊബൈൽ ചാർജർ. ഇത് പുതുതലമുറ ഫോണുകളുടെ ചാർജർ ആണ്. ഈ ത്രയും കറണ്ട് തരാൻ കഴിവുള്ള പവർ ബാങ്കായാലും മതി. പൈ അഞ്ചുവോൾട്ടിലാണ് പ്രവർത്തിക്കുന്നത്, അതിനാൽ പവർ ബാങ്ക് ഒരു യൂ പി എസ് പോലെ പ്രവർത്തിക്കും. 3 ) 8GB കപ്പാസിറ്റിയുള്ള ഒരു മൈക്രൊ SD കാർഡ് .ക്ലാസ് 10 ആണെങ്കിൽ നന്ന്. 4) USB കീ ബോർഡ് മൗസ്. വയർലെസ് കീബോർഡ് ആണെങ്കിൽ നന്ന്. 5) Micro SD കാർഡ് റിഡർ (മൊബൈൽക്കടയിൽ 50 രൂപക്ക് കിട്ടും.)ചിത്രം 3

card reader
റാസ് പ്ബെറി പൈ മൂന്നിൽ വൈഫൈ ബ്ലൂടൂത്ത് എന്നിവ ബിൽറ്റ് ഇൻ ആണ്. (പഴയ പൈ മോഡലുകളിൽ ഇവയില്ല.) പൈപ്രവർത്തിക്കുന്നത് arm പ്രോസസർ ഉപയോഗിച്ചാണ്. അതിനാൽ ഇതിന് വേണ്ടി ലിനക്സിന്റെ arm വെർഷനാണ് ഉപയോഗിക്കേണ്ടത്. ഇത്രയും സാധനങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞാൽ നമുക്ക് പരീക്ഷണം തുടങ്ങാം. ആദ്യമായി റാസ് പ്ബെറി പൈയുടെ സൈറ്റ് സന്ദർശിക്കുക. അവിടെ പൈയിൽ ഓടിക്കാൻ പറ്റുന്ന പലതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഡൗൺലോഡ് ലിങ്ക് കൊടുത്തിട്ടുണ്ട്. തുടക്കക്കാർക്ക് നല്ലത് റാസ് പി യൻ പിക്സൽ എന്ന വെർഷനാണ്. https://www.raspberrypi.org/downloads/raspbian/ ഏകദേശം 4GB യുള്ള ഒരു zip ഫയൽ ആയിരിക്കും ഡൗൺലോഡ് ആവുക. (ഓപ്പറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്ത കാർഡുകൾ ഒൺലൈനിൽ ലഭ്യമാണ്).ഇതിനെ unzip ചെയ്യുക. അടുത്ത പണി ഈ ഫയലിനെ നമ്മുടെ മൈക്രോ എസ്ഡി കാർഡിൽ കോപ്പി ചെയ്യുക എന്നതാണ്. നാം ഡൗലോഡ് ചെയ്ത് വെച്ചിരിക്കുന്ന ഫയൽ img എന്ന പ്രത്യേക ഫോർമാറ്റിലാണ്. അതിനാൽ ഇത് കാർഡിലേക്ക് എഴുതാൻ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിക്കണം. പൈയുടെ സൈറ്റിൽ ഇത് എങ്ങിനെ ചെയ്യണമെന്ന് വിശദ മാ യി പ റ ഞ്ഞിട്ടുണ്ട്. ഇതിനാദ്യം etcher എന്ന സോഫ്റ്റ് വെയ ഇൻസ്റ്റാൾ ചെയ്യണം. ഇതാണ് ലിങ്ക്. ഇത് img ഫയലുകളെ കാർഡലാക്ക ന്നതിനുള്ള പ്രത്യേക സോഫ്റ്റ് വെയറാണ്. നിങ്ങളുടെ കാർഡ് റീഡറിൽ ഇട്ടതിന് ശേഷം യുഎസ്ബി പോർട്ടിൽ കുത്തുക.etcher തുറന്ന് നിങ്ങൾ ഡൗലോഡ് ചെയ്ത റാസ്ബിയൻ ഇമേജ് സെലക്ട് ചെയ്ത് കാർഡിലെഴുതുക. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസറ്റം തയ്യാർ. കാർഡ്സ് ലോട്ട് പൈയുടെ അടിഭാഗത്താണ്. ഓപ്പറേറ്റിംഗ് സിസ്റ്റം കയറ്റിയ കാർഡ് അതിന്റെ സ്ലോട്ടിൽ ഇടുക. ഇനി HDMI കേബിൾ എടുത്ത് ഒരു തല TV യിലും മറുതല പൈയിലും പിടിപ്പിക്കണം TVക്ക് മിക്കവാറും പല ഇൻപുട്ടുകൾ കാണും. റിമോട്ടുപയോഗിച്ച് കൃത്യമായ ഇൻപുട്ട് തിരഞ്ഞെടുക്കണം. VGA HDMI അഡാപ്റ്റർ ഉപയോഗിച്ചാൽ ടിവിക്ക് പകരം മോണിറ്റർ ഉപയോഗിക്കാം. പൈക്ക് നാല് യൂ എസ് ബി പോർട്ടുകളുണ്ട്. നിങ്ങളുടെ കൈവശമുള്ള കീബോർഡും മൗസും പൈയുടെ യു എസ് ബി പോർട്ടിൽ ഏതിലെങ്കിലും പിടിപ്പിക്കാം. ഇനി പൈക്ക് പവർ കൊടുക്കാം. എല്ലാ ശരിയായെങ്കിൽ പൈ ബൂട്ട് ആകും. ആദ്യം സ്ക്രീനിൽ മൂന്ന് റാസ് പ്ബെറി പഴങ്ങൾ പ്രത്യക്ഷപ്പെടും തുടർന്ന് ഗ്രാഫിക്കൽ ഇന്റർഫേസും.

പിക്സിൽ എന്റെ ടിവിയിൽ
അടുത്തതായി പൈയുടെ വൈ ഫൈ കോൺഫിഗർ ചെയ്യണം. ഇത് നമ്മൾ ഫോണിൽ വൈഫൈ കോൺഫിഗർ ചെയ്യുന്നത പോലെ തന്നെയാണ്. സ്ക്രീനിന്റെ മുകളിലത്തെ അരികിൽ വലത്തു വശത്തായി വൈ ഫൈ ഐ കോൺ കാണം.അതിൽ ക്ലിക്ക് ചെയ്ത് പാസ് വേർഡ് കൊടുത്താൽ മതി. ഇനി പൈ കൊണ്ട് എന്തു ചെയ്യാം എന്ന് നോക്കാം. ആദ്യമായി പൈയുടെ ഇന്റർഫേസ് പരിചയപ്പെടുക. തുടർന്ന് ഇതിലുള്ള വിവിധ യൂട്ടിലിറ്റികൾ പരിശോധിക്കണം നിങ്ങൾക്ക് വേണമെങ്കിൽ ബ്രൗസുചെയ്യുന്നതിനും അത്യാവശ്യം ഓഫിസ് കാര്യങ്ങൾ നടത്തുന്ന തിരമുള്ള കമ്പ്യൂട്ടറായി ഇതിനെ ഉപയോഗിക്കാം. പ്രോഗ്രാമിങ്ങിൽ താൽപര്യമുള്ളവർക്ക് ജാവാ പൈത്തൺ എന്നീ ഭാഷകൾ ലഭ്യമാണ്. ഗണിത ശാസ്ത്ര തൽപരർക്ക് മാത്തമാറ്റിക്ക കിട്ടും കുട്ടികൾക്ക് ചെറിയ ഹാർഡ് വെയർ പ്രോജക്ടുകളൊക്കെ ചെയ്തു നോക്കാൻ കഴിയും. മറ്റ് കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് പൈ വ്യത്യസ്തമാക്കുന്നത് ഇവിടെയാണ്. മറ്റ് ഡിവൈസുകളെ നിയന്ത്രിക്കുന്നതിനും സെൻസറുകളെ കൂട്ടിയോജിപ്പിക്കന്നതിനും ധാരാളം പിന്നുകൾ ലഭ്യമാണ്. ഇത് എങ്ങിനെ ഉപയോഗിക്കാമെന്ന് പിന്നീട് എഴുതാം.