|
ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത് . യേശുക്രിസ്തുവിനെ വരെ ജനക്കൂട്ടത്തിന് വിടുകയാണ് ഭരണകൂടം ചെയ്തത്. അപ്പോൾ ഭരണം തന്നെ ദൈവങ്ങളുടെ കയ്യിലാണെങ്കിലോ. ദൈവത്തിന് പറ്റിയ ഫൈവ് സ്റ്റാർ ജയിൽ ഇനിയും ഉണ്ടാക്കേണ്ടതുണ്ട് . ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും ഇതു തന്നെ അവസ്ഥ. ആൾ ദൈവങ്ങളെ തൊടാൻ ഭരണാധികാരികൾ ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജപ്പാനിലെ ഷോക്കോ അസഹാര എന്ന ദൈവത്തിന്റെ കഥ. 10 വർഷമായി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ട്. ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആൾദൈവങ്ങളുടെ ഒരു പട്ടികയെടുത്താൽ അതിലെ പുലിയാണ് അസഹാര.ജപ്പാനിലെ ഒരു സാധു കുടുംബത്തിലാണ് കഥാപുരുഷന്റെ ജന്മം. ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ല. മറ്റേ കണ്ണിന്പകുതി കാഴ്ചയും. അന്ധ വിദ്യാലയത്തിലായിരുന്നു വിദ്യാഭ്യാസം. സഹപാഠികൾക്ക് ഇദ്ദേഹത്തെ അന്നേ പേടിയായിരുന്നു. ജപ്പാൻ പ്രധാനമന്ത്രിയാകണമെന്നായിരുന്നു ആഗ്രഹം. പല തവണ കോളജിൽ ചേരാൻ ശ്രമിച്ചു പരാജയപ്പെട്ടു. തുടർന്ന് അക്യ പംക്ചർ, ചൈനിസ് വൈദ്യം എന്നിവ പരിശീലിച്ചു. കൂടെ ആൾദൈവങ്ങളുടെ പതിവ് ചെപ്പടി വിദ്യകളും. ഇതിനിടെ കക്ഷി കല്യാണവും കഴിച്ചു പന്ത്രണ്ടു മക്കളുമുണ്ടായി. പതിയെ ആൾ ദൈവമായി. ഒരാൾ ദൈവത്തിനു വേണ്ട എല്ലാ ചേരുവകളും ഉപയോഗിച്ചു. പുസ്തകമെഴുത്ത്, ടി വി ചനൽ, യൂണിവേർസിറ്റികളിൽ പ്രസംഗം ഇത്യാദി പരിപാടികൾ തുടരെ നടത്തി. ഇദ്ദേഹത്തിന്റെ ഓം ഷിൻറിക്യോ പ്രസ്ഥാനത്തിലേക്ക്ആളുകൾ ഒഴുകിയെത്തി ഡോക്ടർമാർ, ശാസ്ത്രജ്ഞൻമാർ, രാഷട്രീയക്കാരൊക്കെ ശിഷ്യൻമാരായി.യേശുക്രിസ്തു ആണെന്ന് സ്വയം പ്രഖ്യാപിച്ചു ലോകത്തിന്റെ മൊത്തം പാപങ്ങൾ ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് അവതാരം എന്നും പറഞ്ഞു നടന്നു. ബാലമംഗളം പോലെ ഒരു വിശുദ്ധ ഗ്രന്ഥവും എഴുതി. ജൂതന്മാർ. ബ്രിട്ടീഷ് രാജകുടുംബം, ഡച്ചുകാർ മറ്റു മതങ്ങൾ , അമേരിക്കൻ സർക്കാർ ഇവരൊക്കെയായിരുന്നു പ്രധാന ശത്രുക്കൾ. മൂന്നാം ലോകയുദ്ധം ഉടനുണ്ടാകുമെന്നും അതിനു വേണ്ടി തയ്യാറായിരിക്കണമെന്നും ഉത്ബോധിപ്പിച്ചു. ഇതിനിടെ ചില്ലറ തട്ടിക്കൊണ്ട് പോകൽ പണം പിടിച്ചുപറിയൊക്കെ മേമ്പൊടിയായി ചേർത്തു. ചിലർക്ക് പരാതി ഉണ്ടായെങ്കിലും ഏതൊരാൾ ദൈവത്തേയും പോലെ രാഷ്ട്രീയ സ്വാധീനവും പോലീസിനുള്ള സ്വാധീനവും കാരണം അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല.ജപ്പാനിലെ പലരും അദ്ദേഹത്തിന്റെ അനുയായികളായി. ടിവിയിലൊക്കെ live അത്ഭുതങ്ങൾ പ്രദർശിപ്പിച്ചു 1990 കളിൽ ഭരണകൂടത്തെ തന്നെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി മാറി. ഒരു പാർട്ടി ഉണ്ടാക്കിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്തുകൊണ്ടോ ജപ്പാൻകാർ ഇദ്ദേഹത്തിൽ തോൽപ്പിച്ചു കളഞ്ഞു. ഭരണകൂടവുമായുള്ള ഉരസൽ അപ്പോൾ മുതൽ തുടങ്ങി. അമേരിക്കക്കാർ ഉടൻ ജപ്പാനെ ആക്രമിക്കുമെന്നാണ് അദ്ദേഹം പ്രചരിപ്പിച്ചത് . അന്തിമ വിധി (ആർമാഗഡൻ ) ദിവസം ഉടനുണ്ടാകുമെന്നും.1995 ൽ ടോക്യോ ഭൂഗർഭ റെയിൽവെ ആക്രമിച്ചു കൊണ്ടാണ് അനുയായികൾ അന്തിമ വിധി നടപ്പാക്കാൻ നോക്കിയത്. ഉപയോഗിച്ചത് ചില്ലറ ആയുധമല്ല മാരകമായ രാസായുധം സറിൻ. 13 പേർ നിന്ന നിൽപ്പിൽ മരിച്ചുവീണു. ആയിരക്കണക്കിന് ആളുകൾക്ക് അഗഭംഗമുണ്ടായി. ഇതിനെത്തുടർന്ന് സർക്കാർ അംഹാരയുടെ ആശ്രമവും മറ്റ് പ്രവർത്തനങ്ങളും പരിശോധിച്ചപ്പോൾ കണ്ട കാഴ്ചകൾ എന്നെ ഞെട്ടിക്കുന്നതായിരുന്നു രാസായുധങ്ങൾ നിർമിക്കാനുള്ള വൻഫാക്ടറി, പണിയെടുക്കാൻ മികച്ച ശാസ്ത്രജ്ഞർ. ന്യൂക്ലിയർ ആയുധങ്ങൾ തരപ്പെടുത്താനുള്ള വഴിയിലായിരുന്നു അസഹാര. മെട്രോ സബ് വേ ആക്രമണം ജപ്പാനെ തന്നെ പിടിച്ചു കുലുക്കി. അസഹാരയെയും കൂട്ടാളികളെയും പിടികൂടി വിചാരണ ചെയ്തു. വിചാരണ കുറെ നീണ്ടെങ്കിലും 2006ൽ അസഹാരയെ വധശിക്ഷയ്ക്കു വിധിച്ചു. രക്തത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായതുകൊണ്ടാണെന്നു തോന്നുന്നു ആശാൻ ഇപ്പോഴും ജയിലിൽ തന്നെയുണ്ട് . ഇദ്ദേഹത്തിന്റെ പ്രസ്ഥാനം പേരുമാറ്റി ഇപ്പോഴുമുണ്ട് . വധശിക്ഷയൊക്കെ നിയമത്തിന്റെ നൂലാമാലകളിൽ പെട്ടിരിക്കുകയാണ്. നമ്മുടെ ഒരു ചെറുകിട ആൾദൈവത്തിനെ പത്തുവർഷത്തേക്ക് ജയിലിലാക്കിയതിന്റെ പേരിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നതിതാണ്. നിങ്ങൾക്ക് ആൾദൈവങ്ങളെ തോൽവിക്കാനാവില്ല മക്കളെ . നിങ്ങൾ വണങ്ങുന്ന ഓരോ പാതിരിയും സ്വാമിയും മൊല്ലയും ഓരോ പൊട്ടൻഷ്യൽ ദൈവങ്ങളാണ്. ജാഗ്രത പാലിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അന്തിമ വിധി അവർക്കെഴുതാൻ പറ്റും.Pട: ഈ ഡോക്യമെൻററി ഒന്ന് കണ്ടു നോക്കു. നമ്മുടെ ടി വി ദൈവങ്ങളുമായി സാദൃശ്യം തോന്നിയാൽ ഞാൻ ഉത്തരവാദിയല്ല.
https://youtu.be/vQ7uz8EYMYo’
|