സാഹിത്യം

മലയാളത്തിന് സാഹിത്യ അക്കാദമി എന്ത് സംഭാവന നൽകണം ?

2018 ലെ  ഇന്നലെ മുതൽ സാഹിത്യ അക്കാദമി അവാർഡുകളേക്കുറിച്ച് ചില കിംവദന്തികൾ ഓൺലൈൻ പത്രക്കാർ പലയിടത്തും കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. ഇന്നു കാലത്ത് പത്രം വായിച്ചു ബോധ്യപ്പെട്ടു. ആറേഴ് ആൾക്ക് സമഗ്ര സംഭാവനക്ക് അവാർഡുണ്ട്. കൂടാതെ പത്തു മുപ്പത് പേർക്ക് ചെറുകിട അവാർഡുകളും തടഞ്ഞിട്ടുണ്ട്.

സമഗ്രൻമാരേക്കുറിച്ച് പഠിച്ചേക്കാം എന്ന് വിചാരിച്ച് വിക്കിപീഡിയ തുറന്നു. പലർക്കും വിക്കി പേജില്ല. പലരുടേയും പുസ്തകങ്ങൾ ആമസോണിൽ ലഭ്യമല്ല. ഉണ്ടെങ്കിൽത്തന്നെ കിൻഡിലിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലോ കിട്ടാനില്ല.

ഇനി വരുന്ന കാലം ഇ-വായന യുടേതാണ്. പ്രിന്റ് ചെയ്ത പുസ്തകങ്ങൾ ആഡംഭരമായും ഇ-പുസ്തകങ്ങൾ സാധാരണക്കാരുടെ വായനാ മാധ്യമമായും വരുന്ന കാലം വിദൂരമല്ല. ഞങ്ങളുടെ കോളേജ് ലൈബ്രറിയിലൊക്കെ തിരക്ക് കുറഞ്ഞു. പിള്ളേർ ബുക്ക് മൊബെലിലേക്ക് സകാൻ ചെയ്യും. അതിലാണ് പുതുതലമുറയുടെ വായന. ഇത്തരുണത്തിൽ സാഹിത്യ അക്കാദമിക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ നിർദേശിക്കുന്നു.

മലയാളം 3.5 കോടി ജനങ്ങൾ സംസാരിക്കുന്ന ഒരു മൈനർ ഭാഷയാണ്. പുസ്തകം വായിക്കുന്നവർതുലോം കുറവും. തു ലോകത്തെ വൻകിട പ്രസാധകർക്കൊന്നും മലയാള ഭാഷയിലും സാഹിത്യത്തിലും യാതൊരു താൽപര്യവും കാണാൻ വഴിയില്ല. ഇവിടെ ഒരാൾ പുസ്തകമെഴുതിയാൽ ആയിരമോ രണ്ടായിരമോ കോപ്പിയാകും അടിച്ചിറങ്ങുക. എഴുത്തുകാരന് ചില്ലറക്കാശ് വല്ലതും തടഞ്ഞാലായി. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ പുസ്തകം കിട്ടാതാകും. മലയാളത്തിൽ ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും ഇലക്ട്രോണിക് ഫോർമാറ്റിൽ പ്രസിദ്ധീകരിക്കാൻ സാഹിത്യ അക്കാദമി പ്രോത്സാഹനം നൽകണം. എഴുത്തുകാർക്കും ഇത് മെച്ചമാണ്. കിൻഡിലിലോക്കെ എത്ര കോപ്പി വിറ്റു എന്നറിയാൻ കൃത്യമായ വഴികളുണ്ട്. ഡിജിറ്റൽ കോപ്പിറൈറ്റ് മാനേജ്മെൻറ് നടത്താൻ ഇപ്പോൾത്തന്നെ സാങ്കേതികവിദ്യയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *