സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും
ടൗണിൽ നാലര സെന്റ് സ്ഥലത്ത് വീട് വാങ്ങിയത് ഇതുവരെയുണ്ടായിരുന്നതും ഇനി ഉണ്ടായേക്കാവുന്നതുമായ സകല സമ്പാദ്യങ്ങളും തീറെഴുതിയിട്ടാണ്. പട്ടണ ജീവിതത്തിന്റെ സൗകര്യങ്ങൾ ഇഷ്ടമാണെങ്കിലും ഇടുക്കിയിലെയും പാലായിലേയും പുരയിടങ്ങളുടെ അനന്തതയും ശീമക്കൊന്ന കൊണ്ടുണ്ടാക്കിയ അതിർവരമ്പുകളും ചേരപ്പാമ്പും കാട്ടുചേമ്പും ഇടകലർന്നു ജീവിക്കുന്ന ഇടവഴികളും സ്വപ്നത്തിലൊക്കെ ഇപ്പോഴും കാണാറുണ്ട്. എന്തിനേറെ കാലത്തെഴുന്നേറ്റ് പാട്ടാളക്കാരെപ്പോലെ ലൈനിൽ നിറുത്തിയിരിക്കുന്ന റബർ മരങ്ങളുടെ ചുവട്ടിൽ ടേൺ വെച്ച് മൂത്രമൊഴിച്ചിരുന്ന കാലമൊക്കെ ഓർമിക്കാം. പിള്ളേരറിഞ്ഞാൽ ചിരിക്കും. പട്ടണത്തിൽ ആകെ ഒരു സമാധാനം മട്ടുപ്പാവിൽ നിന്ന് മുകളിലേക്ക് നോക്കാൻ… Continue reading സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും