വിദ്യാഭ്യാസം

എന്‍ജിനിയറിംഗിന്ഏതു ബ്രാഞ്ചെടുക്കണം?

എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. ഒരു സാമ്പിൾ സംഭാഷണം ഇങ്ങനെയാണ്. രക്ഷകർത്താവ് “ഈ വര്‍ഷം എല്ലാവരും കമ്പ്യൂട്ടറാണല്ലോ എടുക്കുന്നത്? സിവിലാണോ കമ്പ്യൂട്ടറാണോ നല്ലത്? ” ലെ ഞാൻ ” എനിക്കു ജോത്സ്യം വശമില്ല. നിങ്ങള്‍ കോട്ടുകാല്‍ രാമകൃഷ്ണനോടോ മറ്റോ ചോദിക്കുന്നതാകും നല്ലത്. ” “ങെ” ” ഈ വര്‍ഷം എന്‍ജിനിയറിംഗിന് ചേരുന്ന ഒരു കുട്ടി 2022 ലാകും പഠനം കഴിഞ്ഞ് പുറത്തിറങ്ങുക. ആ സമയത്തെ ലോകക്രമമെന്താണെന്നോ, ഇന്ത്യയുടെ സാമ്പത്തിക… Continue reading എന്‍ജിനിയറിംഗിന്ഏതു ബ്രാഞ്ചെടുക്കണം?

വിദ്യാഭ്യാസം

ഏത് കോളേജിലാണ് ചേരേണ്ടത്?’

  അടുത്ത ഒന്നു രണ്ടാഴ്ചക്കുള്ളിൽ എൻട്രൻസ് പരീക്ഷയുടെ ഫലം വരും. കേരളത്തിൽ 160 എൻജിനിയറിംഗ് കോളേജുകളുണ്ട്. അവയിൽ മിക്കതും ആളെ പിടിക്കാൻ വലയുമായി ഇറങ്ങിക്കഴിഞ്ഞു. ചില പരസ്യങ്ങളൊക്കെ കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് തോന്നും. പലയിടത്തും ചേർന്നാൽ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയതുപോലെയാകും ഫലം. കേരളത്തലെ ഒരു കോളേജും ലോകനിലവാരത്തിലുള്ളതല്ല. വിദ്യാഭ്യാസത്തിനായി എല്ലാവർക്കും വിദേശത്തോക്കെ പോകാനാവില്ലല്ലോ. അതിനാൽ ഉള്ളതിൽ നിന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം കോളേജ് തിരഞ്ഞെടുക്കണം. ഓരോ കോളേജും ഓരോ… Continue reading ഏത് കോളേജിലാണ് ചേരേണ്ടത്?’

വിദ്യാഭ്യാസം

എൻജിനിയറിംഗിന് ചേരണോ?

  ഈ ചോദ്യവുമായി പലരും എന്നെ സമീപിക്കാറുണ്ട്. ഒറ്റയടിക്ക് ഉത്തരം പറയാൻ വിഷമമാണ്. ഒരുത്തരത്തിലേക്ക് സ്വയം എത്തിച്ചേരാൻ ചില വഴികൾ പറയാം. കണക്ക് ഫിസിക്സ് കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പന്ത്രണ്ടാം ക്ലാസ് പാസായവരെയാണ് എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ മിനിമം മാർക്ക് വേണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ മിനിമം ഉള്ളവർക്ക് വർഷാവർഷം നടത്തുന്ന എൻട്രൻസ് പരീക്ഷ എഴുതാം. ഇതിൽ കിട്ടുന്ന റാങ്കനുസരിച്ചാണ് പ്രവേശനം.‌ കേരളത്തിലെ എല്ലാ കോളേജുകളിലും ഒരേ പഠനരീതിയാണ് നിലവിലുള്ളത്. എ പി ജെ… Continue reading എൻജിനിയറിംഗിന് ചേരണോ?

വിദ്യാഭ്യാസം

സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും

  ടൗണിൽ നാലര സെന്റ് സ്ഥലത്ത് വീട് വാങ്ങിയത് ഇതുവരെയുണ്ടായിരുന്നതും ഇനി ഉണ്ടായേക്കാവുന്നതുമായ സകല സമ്പാദ്യങ്ങളും തീറെഴുതിയിട്ടാണ്. പട്ടണ ജീവിതത്തിന്റെ സൗകര്യങ്ങൾ ഇഷ്ടമാണെങ്കിലും ഇടുക്കിയിലെയും പാലായിലേയും പുരയിടങ്ങളുടെ അനന്തതയും ശീമക്കൊന്ന കൊണ്ടുണ്ടാക്കിയ അതിർവരമ്പുകളും ചേരപ്പാമ്പും കാട്ടുചേമ്പും ഇടകലർന്നു ജീവിക്കുന്ന ഇടവഴികളും സ്വപ്നത്തിലൊക്കെ ഇപ്പോഴും കാണാറുണ്ട്. എന്തിനേറെ കാലത്തെഴുന്നേറ്റ് പാട്ടാളക്കാരെപ്പോലെ ലൈനിൽ നിറുത്തിയിരിക്കുന്ന റബർ മരങ്ങളുടെ ചുവട്ടിൽ ടേൺ വെച്ച് മൂത്രമൊഴിച്ചിരുന്ന കാലമൊക്കെ ഓർമിക്കാം. പിള്ളേരറിഞ്ഞാൽ ചിരിക്കും. പട്ടണത്തിൽ ആകെ ഒരു സമാധാനം മട്ടുപ്പാവിൽ നിന്ന് മുകളിലേക്ക് നോക്കാൻ… Continue reading സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും

വിദ്യാഭ്യാസം

വിശ്വവിഖ്യാതമായ മൂക്ക്

ബഷീറിന്റെ പ്രശസ്തമായ ഒരു കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് . കഥാനായകനായ മൂക്കൻ ഒരു കുശിനിപ്പണിക്കാരനാണ്.പെട്ടെന്ന് ഒരു ദിവസം അവന്റെ മൂക്ക് നീളാൻതുടങ്ങി. ജോലി പോയ മുക്കൻ ജീവിക്കാൻ പെടാപ്പാടു പെടുന്നതും തുടർന്ന് നീണ്ട മൂക്ക് ഒരു പ്രദർശന വസ്തുവാകുകയും ചെയ്യുന്നു . മൂക്കിന്റെ പ്രദർശനത്തിലുടെ അവൻ വലിയ പണക്കാരനാകുന്നതും അവസാനം മൂക്കൻ രാജ്യത്തിന്റെ പ്രസിഡന്റ് ആയി മാറുന്നതാണ് ബഷീറിന്റെ കഥ. ഒന്നാന്തരം ട്രോളാണ്. എന്തെങ്കിലും പ്രത്യേക കഴിവു കഴിവോ സിദ്ധിയോ ഉണ്ടെങ്കിൽ അതുപയോഗിച്ച് എങ്ങനെ പ്രമുഖൻ ആകാം… Continue reading വിശ്വവിഖ്യാതമായ മൂക്ക്

വിദ്യാഭ്യാസം

പ്ലസ് ടു

  കഴിഞ്ഞ കൊല്ലം ഈ സമയത്ത് കോളേജ് പ്രവേശനത്തേക്കുറിച്ച് ഒന്നു രണ്ട് കുറിപ്പുകളിട്ടിരുന്നു. അതേത്തുടർന്ന്‌ ആളുകൾ എന്നെ ഒരു കരിയർ ഗയിഡൻസ് വിദഗ്ദനായി കാണാൻ തുടങ്ങിയിട്ടുണ്ട്. (ഞാൻ ഒരു കമ്പ്യൂട്ടർ വിദഗ്ദൻ മാത്രമാണ്‌. എന്റെ പിഴ mea màxima culpa) തലമുടിയൊക്കെ നീട്ടി ഫ്രീക്കായി നടക്കുന്ന കോളേജ് പ്രിൻസിപ്പാളിന്റെ ഫ്രീ ഉപദേശം ചോദിച്ച് ധാരാളം ആളുകൾ വരാറുണ്ട്. ദർശനത്തിന് ഫീസ് വെക്കേണ്ടി വരും എന്ന് തോന്നുന്നു . ഈയിടെയായി പത്താംതരം പാസായവർക്കുള്ള കരിയർ അവയർനസ് പരിപാടി സംഘടിപ്പിക്കുന്ന… Continue reading പ്ലസ് ടു

കമ്പ്യൂട്ടർ · വിദ്യാഭ്യാസം

മക്കളെ കമ്പ്യൂട്ടർ പഠിപ്പിച്ചതെങ്ങിനെ ?

പണ്ടുമുതലേ കമ്പ്യൂട്ടർ ജീവി എന്ന് വിട്ടിലും അത്യാവശ്യം നാട്ടിലും പേരുള്ളതിനാൽ പലരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. ഫ്രീ സോഫ്റ്റ് വെയർ തീവ്രവാദിയായിരുന്ന കാലത്താണ് മക്കൾ മൂന്നു പേരും ജനിച്ചത്. (ഇപ്പോൾ അത്ര തീവ്രതയില്ല. 😀) ലക്ഷമിക്ക് ഏകദേശം മൂന്ന് വയസായ സമയത്താണ് അവളുടെ കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത് പലപ്പോഴും ഫുൾ ടൈം സ്ക്രീനിൽ നോക്കിയിരിക്കുന്ന എന്നെ ശല്യപ്പെടുത്തുമ്പോൾ കീബോർഡിലും മൗസിലും തൊടാൻ സമ്മതിക്കും. നമ്മുടെ പണിമുടങ്ങും. അക്കാലത്താണ് കൊച്ച് കുട്ടികൾക്കായുള്ള ജീകോമ്പ്രി ( gcompris) എന്ന… Continue reading മക്കളെ കമ്പ്യൂട്ടർ പഠിപ്പിച്ചതെങ്ങിനെ ?