വിദ്യാഭ്യാസം

വിശ്വവിഖ്യാതമായ മൂക്ക്

'വിശ്വവിഖ്യാതമായ മൂക്ക് _________________ ബഷീറിന്റെ പ്രശസ്തമായ ഒരു കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് . കഥാനായകനായ മൂക്കൻ ഒരു കുശിനിപ്പണിക്കാരനാണ്.പെട്ടെന്ന് ഒരു ദിവസം അവന്റെ മൂക്ക് നീളാൻതുടങ്ങി. ജോലി പോയ മുക്കൻ ജീവിക്കാൻ പെടാപ്പാടു പെടുന്നതും തുടർന്ന് നീണ്ട മൂക്ക് ഒരു പ്രദർശന വസ്തുവാകുകയും ചെയ്യുന്നു . മൂക്കിന്റെ പ്രദർശനത്തിലുടെ അവൻ വലിയ പണക്കാരനാകുന്നതും അവസാനം മൂക്കൻ രാജ്യത്തിന്റെ പ്രസിഡന്റ് ആയി മാറുന്നതാണ് ബഷീറിന്റെ കഥ. ഒന്നാന്തരം ട്രോളാണ്. എന്തെങ്കിലും പ്രത്യേക കഴിവു കഴിവോ സിദ്ധിയോ ഉണ്ടെങ്കിൽ അതുപയോഗിച്ച് എങ്ങനെ പ്രമുഖൻ ആകാം എന്ന് ബഷീർ കാണിച്ചുതരുന്നു. മൂക്ക് ഉപയോഗിച്ച് നിങ്ങൾക്കും പ്രമുഖരും പ്രശസ്തരും ആകാനുള്ള ഒരു അവസരം ഇപ്പോൾ കൈവന്നിട്ടുണ്ട് .ഈ മൂക്ക് വിശ്വവിഖ്യാതനായ മൂക്കന്റ മൂക്കല്ല MOOC ആണ്. ഇന്റർനെറ്റ് യുഗത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിദ്യാഭ്യാസ പദ്ധതികളിലൊന്നാണ് മൂക്ക് അഥവാ മാസിവ് ഒപ്പൺ ഓൺലൈൻ കോഴ്സ് Massive Open Online Course. (MOOC) പഠനപ്രവർത്തനങ്ങൾ മുഴുവൻ കമ്പ്യൂട്ടർവൽക്കരിച്ച ഇന്റർനെറ്റിലൂടെ ആവശ്യക്കാർക്ക് വേണ്ട ആവശ്യമുള്ള സമയത്ത് എത്തിക്കുന്ന രീതിയാണിത്. പഠിതാക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും. അധ്യാപകർ ലോകത്തെ വിവിധ മുൻനിര യൂണിവേഴ്സിറ്റികളിലെ മിടുമിടുക്കൻമാരും. പഠന സമയം നിങ്ങള്ക്ക് ഇഷ്ടമുള്ളതും. .ആകെ വേണ്ടത് പുതിയ കാര്യങ്ങൾ ചിട്ടയായി പഠിച്ചെടുക്കാനുള്ള നിശ്ചയദാർഢ്യം മാത്രം മൂക്ക് രംഗത്ത് പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സംരംഭങ്ങൾ. കോഴ്സ്റാ https://www.coursera.org/ ഉഡാ സിറ്റി https://in.udacity.com/ എഡ്എക്‌സ് https://www.edx.org/ എന്നിവയാണ്. ഇവയെല്ലാം യുണിവേർസിറ്റി തലത്തിലുള്ള കോഴ്സുകളാണ് നടത്തുന്നത്. സ്കൂൾ തലത്തിലെ പാഠങ്ങൾക്ക് ഖാൻ അക്കാദമി https://www.khanacademy.org/ ഉപയോഗിക്കാം. ( ഗണിതം സയൻസ് തുടങ്ങിയവയിൽ ഖാൻ അക്കാദമിയിലെ പാഠങ്ങൾ അതിഗംഭീരമാണ്.) കൂടാതെ നമ്മുടെ സ്വന്തം ഐഐടികളുടെ കൺസോർഷ്യം ആയ NPTEL ഉം http://nptel.ac.in/ ഈ രംഗത്ത് മികച്ച സേവനം നൽകുന്നുണ്ട്. പ്രത്യേകിച്ചും എൻജിനിയറിംഗ് വിഷയങ്ങളിൽ. ഈ കുറിപ്പ് എഴുതാൻ കാരണം ഈ ആഴ്ചയിൽ പ്രധാനപ്പെട്ട ചില മൂക്ക് കോഴ്സുകൾ തുടങ്ങുന്നതിനാലാണ്. . അതിലൊന്ന് ഗൂഗിളിന്റെ ഐടി സപ്പോർട്ട് പ്രൊഫഷണൽ എന്ന മൂക്കാണ് 6 കോഴ്സുകൾ ഉള്ള ഈ മൂക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമായ ജോലികൾ തേടുന്നവർക്ക് ചെയ്യാം. ഗുഗിൾ ഈ കോഴ്സിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കോഴ്സറാ യിൽ നടക്കുന്ന ഈ കോഴ്സ് നിങ്ങൾക്ക് മൊഡ്യു ളുകളായും ചെയ്യാം. സെർട്ടിഫിക്കേഷനുണ്ട്. (ഫ്രീയല്ല.) ലിങ്ക് ദാ ഇവിടെ. https://www.coursera.org/specializations/google-it-support ഇത്തരം കോഴ്‌സുകൾ വിദേശ കമ്പനികളൊക്കെ ജോലിക്കുള്ള യോഗ്യതയായി പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട് . അതിനാൽ ഗൂഗിൾ ഈ കോഴ്‌സിന് വലിയ പ്രാധന്യമാണ് നൽകുന്നത് . (പി എസ് സി അഗീകരിച്ചതാണോ എന്ന ചോദ്യം നിരോ ധിച്ചി രിക്കുന്നു ) അടുത്ത സെറ്റ് മൂക്ക് തുടങ്ങുന്നത് NPTEL ലിലാണ്. നമ്മുടെ സാങ്കേതിക സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പല പോരായ്മകളുമുണ്ടെന്ന് ഞാൻ തന്നെ പലപ്പോഴും എഴുതിയിട്ടുണ്ട്. എങ്കിലും ഈ പദ്ധതിയിൽ ചില നൂതനാശയങ്ങൾ കടന്നു വന്നിട്ടുണ്ട്. അതിലൊന്ന് കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പോയിന്റുകൾ നൽകുന്ന രീതിയാണ്. ഓരോ കുട്ടിയും നാലു വർഷത്തിനിടെ നൂറ് അക്ടിവിറ്റി പോയിന്റ് നേടണം. ഇതിൽ അംഗീകൃത(?) മൂക്ക്കളും പെടും. ഒരെണ്ണം ചെയ്താൽ 50 പോയിന്റ് നേടാം.ഇക്കാര്യത്തിൽ യൂണിവേർസിറ്റി തലത്തിൽ ചില അവ്യക്തതകൾ ഇപ്പോഴുമുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ചെയ്യാവുന്ന പലമുക്ക്കളും NPTEL ഈയാഴ്ച തുടങ്ങുന്നുണ്ട്. വിശദമായ ലിസ്റ്റ് ഇവിടെയുണ്ട്. https://onlinecourses.nptel.ac.in/explorer ഞാൻ എല്ലാ വർഷവും ഒന്നോ രണ്ടോ മൂക്കുകൾ ചെയ്യാറുണ്ട്. പലപ്പോഴും തിരക്കിനിടയിൽ ഒരു ചെഞ്ചിന് വേണ്ടിയാകും. എന്റെ വിഷയവുമായി വലിയ ബന്ധമില്ലാത്തവ ചെയ്യാനാണ് ഇഷ്ടം. എന്റെ സ്വന്തം പബ്ലിസിറ്റി ഒന്ന് കൂട്ടുന്നതിന് താഴെ ഒരു പടം കൊടുത്തി ട്ടുണ്ട് . എല്ലാവരും ഒന്ന് ഷെയർ ചെയ്തു സഹായിക്കണം. പെട്ടെന്ന് പ്രമുഖ നാകേണ്ടവർക്കു ഈ രീതി പരീക്ഷിക്കാം അപ്പോൾ എങ്ങിനെയാ മൂക്കനാവുകയല്ലെ ?'

ബഷീറിന്റെ പ്രശസ്തമായ ഒരു കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് . കഥാനായകനായ മൂക്കൻ ഒരു കുശിനിപ്പണിക്കാരനാണ്.പെട്ടെന്ന് ഒരു ദിവസം അവന്റെ മൂക്ക് നീളാൻതുടങ്ങി. ജോലി പോയ മുക്കൻ ജീവിക്കാൻ പെടാപ്പാടു പെടുന്നതും തുടർന്ന് നീണ്ട മൂക്ക് ഒരു പ്രദർശന വസ്തുവാകുകയും ചെയ്യുന്നു . മൂക്കിന്റെ പ്രദർശനത്തിലുടെ അവൻ വലിയ പണക്കാരനാകുന്നതും അവസാനം മൂക്കൻ രാജ്യത്തിന്റെ പ്രസിഡന്റ് ആയി മാറുന്നതാണ് ബഷീറിന്റെ കഥ.
ഒന്നാന്തരം ട്രോളാണ്. എന്തെങ്കിലും പ്രത്യേക കഴിവു കഴിവോ സിദ്ധിയോ ഉണ്ടെങ്കിൽ അതുപയോഗിച്ച് എങ്ങനെ പ്രമുഖൻ ആകാം എന്ന് ബഷീർ കാണിച്ചുതരുന്നു.

മൂക്ക് ഉപയോഗിച്ച് നിങ്ങൾക്കും പ്രമുഖരും പ്രശസ്തരും ആകാനുള്ള ഒരു അവസരം ഇപ്പോൾ കൈവന്നിട്ടുണ്ട് .ഈ മൂക്ക് വിശ്വവിഖ്യാതനായ മൂക്കന്റ മൂക്കല്ല MOOC ആണ്. ഇന്റർനെറ്റ് യുഗത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിദ്യാഭ്യാസ പദ്ധതികളിലൊന്നാണ് മൂക്ക് അഥവാ മാസിവ് ഒപ്പൺ ഓൺലൈൻ കോഴ്സ് Massive Open Online Course. (MOOC)

പഠനപ്രവർത്തനങ്ങൾ മുഴുവൻ കമ്പ്യൂട്ടർവൽക്കരിച്ച ഇന്റർനെറ്റിലൂടെ ആവശ്യക്കാർക്ക് വേണ്ട ആവശ്യമുള്ള സമയത്ത് എത്തിക്കുന്ന രീതിയാണിത്. പഠിതാക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും. അധ്യാപകർ ലോകത്തെ വിവിധ മുൻനിര യൂണിവേഴ്സിറ്റികളിലെ മിടുമിടുക്കൻമാരും. പഠന സമയം നിങ്ങള്ക്ക് ഇഷ്ടമുള്ളതും. .ആകെ വേണ്ടത് പുതിയ കാര്യങ്ങൾ ചിട്ടയായി പഠിച്ചെടുക്കാനുള്ള നിശ്ചയദാർഢ്യം മാത്രം

മൂക്ക് രംഗത്ത് പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സംരംഭങ്ങൾ. കോഴ്സ്റാ https://www.coursera.org/ ഉഡാ സിറ്റി https://in.udacity.com/ എഡ്എക്‌സ് https://www.edx.org/ എന്നിവയാണ്. ഇവയെല്ലാം യുണിവേർസിറ്റി തലത്തിലുള്ള കോഴ്സുകളാണ് നടത്തുന്നത്.
സ്കൂൾ തലത്തിലെ പാഠങ്ങൾക്ക് ഖാൻ അക്കാദമി https://www.khanacademy.org/ ഉപയോഗിക്കാം. ( ഗണിതം സയൻസ് തുടങ്ങിയവയിൽ ഖാൻ അക്കാദമിയിലെ പാഠങ്ങൾ അതിഗംഭീരമാണ്.)

കൂടാതെ നമ്മുടെ സ്വന്തം ഐഐടികളുടെ കൺസോർഷ്യം ആയ NPTEL ഉം http://nptel.ac.in/ ഈ രംഗത്ത് മികച്ച സേവനം നൽകുന്നുണ്ട്. പ്രത്യേകിച്ചും എൻജിനിയറിംഗ് വിഷയങ്ങളിൽ.

ഈ കുറിപ്പ് എഴുതാൻ കാരണം ഈ ആഴ്ചയിൽ പ്രധാനപ്പെട്ട ചില മൂക്ക് കോഴ്സുകൾ തുടങ്ങുന്നതിനാലാണ്. . അതിലൊന്ന് ഗൂഗിളിന്റെ ഐടി സപ്പോർട്ട് പ്രൊഫഷണൽ എന്ന മൂക്കാണ് 6 കോഴ്സുകൾ ഉള്ള ഈ മൂക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമായ ജോലികൾ തേടുന്നവർക്ക് ചെയ്യാം. ഗുഗിൾ ഈ കോഴ്സിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കോഴ്സറാ യിൽ നടക്കുന്ന ഈ കോഴ്സ് നിങ്ങൾക്ക് മൊഡ്യു ളുകളായും ചെയ്യാം. സെർട്ടിഫിക്കേഷനുണ്ട്. (ഫ്രീയല്ല.) ലിങ്ക് ദാ ഇവിടെ.
https://www.coursera.org/specializations/google-it-support
ഇത്തരം കോഴ്‌സുകൾ വിദേശ കമ്പനികളൊക്കെ ജോലിക്കുള്ള യോഗ്യതയായി പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട് . അതിനാൽ ഗൂഗിൾ ഈ കോഴ്‌സിന് വലിയ പ്രാധന്യമാണ് നൽകുന്നത് . (പി എസ് സി അഗീകരിച്ചതാണോ എന്ന ചോദ്യം നിരോ ധിച്ചി രിക്കുന്നു )

അടുത്ത സെറ്റ് മൂക്ക് തുടങ്ങുന്നത് NPTEL ലിലാണ്. നമ്മുടെ സാങ്കേതിക സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പല പോരായ്മകളുമുണ്ടെന്ന് ഞാൻ തന്നെ പലപ്പോഴും എഴുതിയിട്ടുണ്ട്. എങ്കിലും ഈ പദ്ധതിയിൽ ചില നൂതനാശയങ്ങൾ കടന്നു വന്നിട്ടുണ്ട്. അതിലൊന്ന് കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പോയിന്റുകൾ നൽകുന്ന രീതിയാണ്. ഓരോ കുട്ടിയും നാലു വർഷത്തിനിടെ നൂറ് അക്ടിവിറ്റി പോയിന്റ് നേടണം.
ഇതിൽ അംഗീകൃത(?) മൂക്ക്കളും പെടും. ഒരെണ്ണം ചെയ്താൽ 50 പോയിന്റ് നേടാം.ഇക്കാര്യത്തിൽ യൂണിവേർസിറ്റി തലത്തിൽ ചില അവ്യക്തതകൾ ഇപ്പോഴുമുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ചെയ്യാവുന്ന പലമുക്ക്കളും NPTEL ഈയാഴ്ച തുടങ്ങുന്നുണ്ട്. വിശദമായ ലിസ്റ്റ് ഇവിടെയുണ്ട്. https://onlinecourses.nptel.ac.in/explorer

ഞാൻ എല്ലാ വർഷവും ഒന്നോ രണ്ടോ മൂക്കുകൾ ചെയ്യാറുണ്ട്. പലപ്പോഴും തിരക്കിനിടയിൽ ഒരു ചെഞ്ചിന് വേണ്ടിയാകും. എന്റെ വിഷയവുമായി വലിയ ബന്ധമില്ലാത്തവ ചെയ്യാനാണ് ഇഷ്ടം. എന്റെ സ്വന്തം പബ്ലിസിറ്റി ഒന്ന് കൂട്ടുന്നതിന് താഴെ ഒരു പടം കൊടുത്തി ട്ടുണ്ട് . എല്ലാവരും ഒന്ന് ഷെയർ ചെയ്തു സഹായിക്കണം. പെട്ടെന്ന് പ്രമുഖ നാകേണ്ടവർക്കു ഈ രീതി പരീക്ഷിക്കാം

അപ്പോൾ എങ്ങിനെയാ മൂക്കനാവുകയല്ലെ ?

Leave a Reply

Your email address will not be published. Required fields are marked *