വിദ്യാഭ്യാസം

പ്ലസ് ടു

 

കഴിഞ്ഞ കൊല്ലം ഈ സമയത്ത് കോളേജ് പ്രവേശനത്തേക്കുറിച്ച് ഒന്നു രണ്ട് കുറിപ്പുകളിട്ടിരുന്നു. അതേത്തുടർന്ന്‌ ആളുകൾ എന്നെ ഒരു കരിയർ ഗയിഡൻസ് വിദഗ്ദനായി കാണാൻ തുടങ്ങിയിട്ടുണ്ട്. (ഞാൻ ഒരു കമ്പ്യൂട്ടർ വിദഗ്ദൻ മാത്രമാണ്‌. എന്റെ പിഴ mea màxima culpa) തലമുടിയൊക്കെ നീട്ടി ഫ്രീക്കായി നടക്കുന്ന കോളേജ് പ്രിൻസിപ്പാളിന്റെ ഫ്രീ ഉപദേശം ചോദിച്ച് ധാരാളം ആളുകൾ വരാറുണ്ട്. ദർശനത്തിന് ഫീസ് വെക്കേണ്ടി വരും എന്ന് തോന്നുന്നു .

ഈയിടെയായി പത്താംതരം പാസായവർക്കുള്ള കരിയർ അവയർനസ് പരിപാടി സംഘടിപ്പിക്കുന്ന പലരും ഒരു ലോ കോസ്റ്റ് റിസോഴ്സ് എന്ന നിലയിൽ എന്നെ സമീപിക്കാറുണ്ട്. ചായയും പരിപ്പുവടയും ഒരു മംഗളപത്രവും കൊടുത്താൽ അങ്ങേർ ഓട്ടോറിക്ഷാ പിടിച്ച് വന്നോളും എന്നാരോ പറഞ്ഞു പരത്തിയിട്ടുണ്ട് . ഉന്നതൻ മാരൊക്കെ നേരിട്ട് വിളിച്ച് മുടിപ്പുര മുത്തി റസിഡന്റ്സ് അസോസിയേഷൻ A+ കിട്ടിയവർക്കായി നടത്തുന്ന സ്വീകരണത്തിൽ പ്രസംഗിക്കാൻ ശുപാർശ ചെയ്യുന്ന സ്ഥിതിയായി. (Actually , I enjoy speaking to young people and I agree most of the time and end up loosing auto fare)

ആയതിനാൽ പ്ലസ് ടു വിഷയത്തിൽ ഞാൻ നടത്താനുദ്ദേശിക്കുന്ന/ നടത്തിയ പ്രസംഗങ്ങളുടെ ഏകദേശ രൂപം താഴെ കൊടുക്കുന്നു. (ഇത് എന്റെ സ്വകാര്യ അഭിപ്രായമാണ്. ഇത് കേട്ട് ആരേലും കുഴിയിൽ വീണാൽ ഞാൻ ഉത്തരവാദിയല്ല. ലേഖനം പൂർണ്ണമല്ല. ആവശ്യക്കാർ ഫീസടച്ചാൽ ബാക്കി എഴുതാം ) ഇത് പ്രസംഗത്തിന്റെ ഏകദേശ രൂപമാണ്. ഇടക്ക് ചില തുണ്ടൊക്കെ കാണും. ഇതിലെ ഓരോ പോയിന്റിനും വായനക്കാരുടെ കമന്റുകൾ / തിരുത്തുകൾ കിട്ടിയാൽ കൊള്ളാം. ലേഖനം ഒന്നൂടെ വികസിപ്പിക്കണം. എന്നിട്ട് വേണം ഫിസ് കൂട്ടാൻ.

1 )എന്താണ് പ്ലസ് 2?

ഇന്ത്യയിൽ വിദ്യാർത്ഥികളെ 5, 6 വയസുകളിലാണ് സ്കൂളിൽ ചേർക്കുന്നത്. പത്തു വർഷം നീളുന്ന പൊതു വിദ്യാഭ്യാസത്തിന് ശേഷം കുട്ടികൾ 10-ാം ക്ലാസ് പരീക്ഷ എഴുതും. തുടർന്ന് രണ്ടു വർഷത്തെ ഹയർ സെക്കന്ററി പഠനമാണ്. ഈ സമയത്ത് കുട്ടികൾ നാലോ അഞ്ചോ വിഷയങ്ങളിലേക്ക് പഠന മേഖല ചുരുക്കും. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട അടിത്തറ ഇക്കാലത്താണിടുന്നത്. അതിനാൽ വ്യക്തമായ ലക്ഷ്യബോധത്തോടെ പ്ലസ് ടു വിനെ സമീപിക്കണം.

2 )ഏതൊക്കെ കോഴ്സുകൾ?

കേരളത്തിൽ എന്റെ അറിവിൽ പ്രധാനമായും അഞ്ച് തരം പ്ലസ് ടു കോഴ്സുകളാണുള്ളത്.
State HSE, VHSE, ICSE, CBSE ടെക്നിക്കൽ ഹയർ സെക്കന്ററി, എന്നിങ്ങനെയാണ് നാട്ടുകാർ ഇവയെ വിളിക്കുന്നത് . (കലാമണ്ഡലത്തിൽ കലകളിൽ ഫോക്കസ് ചെയ്തിട്ടുള്ള ഒരു പ്ലസ് ടു കൂടിയുണ്ട്) ഇതിനു തുല്യമായ കോഴ്‌സുകൾ മറ്റു സംസ്ഥാന സർക്കാരുകളും നടത്തുന്നുണ്ട്.

3) ആരാണ് ഇവ നടത്തുന്നത് ?

സംസ്ഥാന സർക്കാരിന്റെ ഹയർ സെക്കന്ററി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്ലസ് 2 കോഴ്സാണ് ഈ സ്റേററ്റ് സിലബസ്. സർക്കാർ, എയ്ഡ്സ് , അൺ എയ്ഡഡ് മേഖലകളിൽ ഈ കോഴ്സുകൾ ലഭ്യമാണ്. സംസ്ഥാന സർക്കാരിന്റെ വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പ് നടത്തുന്ന തൊഴിൽ അധിഷ്ഠിത പ്ലസ് 2 കോഴ്സാണ് VHSE. സർക്കാർ എയ്ഡഡ് മേഖലയിൽ വിദ്യാലയങ്ങൾ ഉണ്ട്.

Council for Indian school examinations എന്ന ഗവർമെന്റിതര ( എന്നു വെച്ചാൽ സ്വകാര്യ ) ബോർഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് ISC (Indian School Certificate ). ഇന്ത്യയിലെമ്പാടും നിരവധി സ്വകാര്യ വിദ്യാലയങ്ങൾ കുട്ടികളെ ഈ പരീക്ഷക്കിരുത്താറുണ്ട്.

കേന്ദ്ര സർക്കാരിന്റെ സ്ഥാപനമായ Central board of secondary education നെയാണ് CBSE എന്ന് വിളിക്കുന്നത്. ഇവർ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പരീക്ഷകൾ നടത്താറുണ്ട്. കേന്ദ്ര സർക്കാരിന്റെ കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ ,നിരവധി സ്വകാര്യ വിദ്യാലയങ്ങൾ എന്നിവയിൽ ഈ കോഴ്സ് പഠിപ്പിക്കുന്നു.
ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷ നടത്തുന്നതും സർക്കാരിന്റെ ഹയർ സെക്കന്ററി ഡയറക്ട്രേറ്റാണ്.

3 a ) ഏതു സ്കീമിൽ ചേർണം?
മിക്കവാറും സയൻസ് കോമേഴ്സ് ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് സ്റ്റേറ്റ് സിലബസും CBSE സിലബസും ഒന്നു തന്നെയാണ്. ഒരേ പുസ്തകങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. ചില വിഷയങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പുസ്തകങ്ങൾ ഉണ്ട്. ISC സിലബസ് ഇതിൽ നിന്നും വ്യത്യസ്തമാണ്. എന്റെ നിരീക്ഷണത്തിൽ ISC സിലബസിൽ വളരെയധികം വിഷയങ്ങൾ കുത്തിനിറച്ചിട്ടുണ്ട്‌. KEAM എൻട്രൻസ് പരീക്ഷകളുടെ ഒപ്പം ഇപ്പോൾ പ്ലസ് ടു മാർക്ക് കൂടി ചേർക്കുന്നുണ്ട്. അതിനായി പ്ലസ് ടു മാർക്കുകളെ നോർമലൈസ് ചെയ്യാറുണ്ട്. ഇങ്ങനെ വരുമ്പോൾ സ്‌റ്റേറ്റ് സിലബസിലുള്ളവർക്ക് ചെറിയ ഒരു മെച്ചം കണ്ടിട്ടുണ്ട്‌. നിങ്ങൾ കേരളത്തിലാണ് ഉപരി പഠനം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ സ്റ്റേറ്റ് സ്കൂളുകൾ തരക്കേടില്ലാത്ത ഓപ്ഷനാണ്. തുടർന്ന് സി ബി എസ് സി യും ISC യും നോക്കാം. സി ബി എസ് സി ഇന്ത്യ മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ISC ക്ക് വിദേശങ്ങളിലും അംഗീകാരമുണ്ടെന്ന് പറയപ്പെടുന്നു

4) എങ്ങിനെയാണ് അഡ്മിഷൻ?

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഏകജാലക പ്രവേശനം രീതിയാണുള്ളത് സ്വകാര്യ സ്കൂളുകൾ ആവട്ടെ അവരവരുടെ ഇഷ്ടപ്രകാരം അഡ്മിഷൻ നടത്തുന്നു കേന്ദ്രസർക്കാർ നടത്തുന്ന സ്കൂളുകളിൽ സർക്കാർ ജീവനക്കാരുടെ മക്കൾക്ക് മുൻഗണനയുണ്ട് സ്വകാര്യ സിബിഎസ്ഇ ഐഎസ് സ്കൂളുകൾ മിക്കതും മാനേജ്മെന്റിന്റെ തന്നിഷ്ടപ്രകാരം ആണ അഡ്മിഷൻ നടത്തുന്നത്

5) എതു ഗ്രുപ്പിലാണ് ചേരേണ്ടത് ?

ഇത് വളരെ വിഷമംപിടിച്ച ഒരു ചോദ്യമാണ് നിങ്ങൾ എന്താവാനാണ് ആഗ്രഹിക്കുന്നത്? ഇത്തരത്തിലുള്ള ഉന്നത വിദ്യാഭ്യാസം ആണ് ലക്ഷ്യമിടുന്നത്? എന്നതിന്റെയൊക്കെ ആശ്രയിച്ചിരിക്കുന്നു ഈ ചോദ്യത്തിന്റെ ഉത്തരം

നമുക്ക് പ്രധാനപ്പെട്ട ഗ്രൂപ്പുകൾ പരിഗണിക്കാം സയൻസ് ഗ്രൂപ്പിലെ ഫിസിക്സ് കെമിസ്ട്രി ബയോളജി കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് സാധാരണ കാണുന്ന കോമ്പിനേഷൻ എൻജിനീയറിങ്ങിന് പോകാൻ ഉദ്ദേശിക്കുന്നവരെ മാത്തമാറ്റിക്സ് എടുത്തേ മതിയാകൂ അതുപോലെ മെഡിസിൻ പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയ്ക്ക് ബയോളജി നിർബന്ധമാണ് ചിലർ എഞ്ചിനീയറിങ്ങ് മെഡിസിനും ഒന്നിച്ചു ശ്രമിക്കുന്നത് ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് ബയോളജി എന്നിങ്ങനെ കോമ്പിനേഷൻസ് എടുക്കാറുണ്ട് എൻജിനീയറിങ് മാത്രം ഉദ്ദേശിക്കുന്നവർ ബയോളജിക്ക് പകരം കമ്പ്യൂട്ടർ സയൻസ് എടുക്കും. ചില സ്കൂളുകളിൽ കമ്പ്യൂട്ടറിന് പകരം എടുക്കാവുന്ന ചില ഓപ്ഷൻസ് കാണും ഹ്യുമാനിറ്റീസ് ഗ്രൂപ്പുകാർക്ക് മറ്റ് പലതരം കോമ്പിനേഷനുകൾ ലഭ്യമാണ്.

6) സെക്കന്റ് ലാഗ്വേജ് എതെടുക്കണം

സീരിയസായി പ്ലസ്റ്റു പഠിക്കുന്നവർക്ക് നാല് ഐച്ഛിക വിഷയങ്ങൾ തന്നെ വലിയ പഠനഭാരം ഉണ്ടാക്കും അതിനുപുറമേ ഒന്നാംഭാഷയായി ഇംഗ്ലീഷ് എല്ലാവരും പഠിക്കേണ്ടതുണ്ട്
രണ്ടാംഭാഷ ഇതിനുപുറമെയാണ് പഠിക്കേണ്ടത് . കഴിവതും നിങ്ങൾക്ക് എളുപ്പമെന്നു തോന്നുന്ന ഭാഷയാണ് രണ്ടാം ഭാഷയായി തിരഞ്ഞെടുക്കേണ്ടത് ഇനി നിങ്ങളുടെ സ്കൂളിൽ ഫ്രഞ്ച് ജർമൻ തുടങ്ങിയ വിദേശ ഭാഷകൾ ഉണ്ടെങ്കിൽ ധൈര്യമായി എടുക്കണം. പ്ലസ് ടു തലത്തിൽ ഈ ഭാഷകൾ വളരെ താഴ്ന്ന depth ൽ ആണ് പഠിപ്പിക്കുന്നത് നമ്മൾ അഞ്ചിനും ആറിനും ഒക്കെ ഹിന്ദി പഠിച്ച പഠിച്ചത് ഓർമ്മയില്ലേ അക്ഷരമാല കുറച്ചു വാക്കുകൾ അക്കങ്ങൾ എന്നിവ അല്ലേ അന്ന് പഠിച്ചത് അത്രയേ പഠിക്കേണ്ടി വരു. മറ്റ് വിഷയങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാനാകും. ഇനി നിങ്ങൾ സാഹിത്യത്തിലോ എഴുത്തിലോ താല്പര്യമുള്ള ആളാണെങ്കിൽ മലയാളം എടുക്കാം ഒരു കാര്യം കൂടി പറയാം പാഠപുസ്തകത്തിലെ ഹിന്ദി ഉപയോഗിച്ച് ഹിന്ദി സംസാരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല ഹിന്ദി മാഷന്മാർ ഉൾപ്പെടെ . ആരും പിണങ്ങരുത്.

7) ഏതു സ്കൂൾ ?

സർക്കാർ സ്കൂളുകൾ എന്നും നല്ല ചോയ്സാണ്.( പ്രത്യേകിച്ച് ഗ്രാമങ്ങളിൽ). പോക്കറ്റ് ചോരില്ല. അധ്യാപക നിലവാരത്തേപ്പറ്റി കമന്റ് ഇല്ല. സംഘടനക്കാർ ഓടിച്ചിട്ട് തല്ലും.

സ്വകാര്യ സ്കൂളുകളിലെ നിലവാരത്തേപ്പറ്റി ധാരാളം പരാതികൾ കേട്ടിട്ടുണ്ട്. നിങ്ങൾ ചേരാൻ ഉദ്ദേശിക്കുന്ന സ്വകാര്യ സ്കൂളിനെപ്പറ്റി നല്ലവണ്ണം അന്വോ ഷിക്കണം.പഠിപ്പിക്കുന്നവർക്ക് അത്യാവശ്യം ശമ്പളം കിട്ടുന്നുണ്ടോ ? കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടെ എത്ര അധ്യാപകർ മാറി, അധ്യാപകർ സ്വന്തം സ്കൂളിലെ കുട്ടികൾക്ക് തന്നെ സ്വകാര്യ ട്യൂഷൻ കൊടുക്കാറുണ്ടോ , മാനേജ് മെന്റ് എങ്ങിനെയാണ് എന്നിവയൊക്കെ പരിഗണിക്കാം. ഭയങ്കര ഫീസും പരസ്യവുമുള്ളവ ഒഴിവാക്കാം. സ്കൂളിൽ പഠിപ്പിക്കാതെ വീട്ടിൽ പഠിപ്പിക്കുന്ന അധ്യാപകരുള്ള സ്കൂളുകൾ ഒഴിവാക്കാം . കഴിവതും മിക്സഡ് സ്കൂളുകളിൽ വേണം ചേരാൻ.

8 ) ട്യൂഷൻ വേണോ

നിങ്ങൾ സ്കൂളിൽ നിന്ന് മതിയായ രീതിയിൽ ശ്രദ്ധ കിട്ടുന്നില്ല, സ്കൂളിലെ ഏതെങ്കിലും അധ്യാപകന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ പറ്റുന്നില്ല എങ്കിൽ ട്യൂഷൻ തെറ്റൊന്നുമല്ല. പെർസണൽ അറ്റൻഷൻ കിട്ടുന്നിടത്ത് പോകണം. ട്യൂഷൻ ഫാക്ടറികൾ കഴിവതും ഒഴിവാക്കണം. സൂക്ഷിച്ചില്ലെൽ നിങ്ങൾക്ക് സമയവും ധനവും നഷ്ടപ്പെടാം.

9 ) ഏതൊക്കെ എൻട്രൻസ് എഴുതാം?

പ്ലസ് ടു കഴിഞ്ഞാൽ നിങ്ങൾക്ക് വിവിധ തരം ഡി ഡിഗ്രി കോഴ്സുകൾക്ക് ചേരാൻ കഴിയും എഞ്ചിനീയറിങ് മെഡിസിൻ നിയമം ഹ്യുമാനിറ്റീസ് സയൻസ് എന്നിങ്ങനെ പലതരം മേഖലകളുണ്ട് നിങ്ങൾ ഓരോ മേഖലയിലേയും മികച്ച സ്ഥാപനങ്ങളിൽ ചേരാൻ പരിശ്രമിക്കണം

10 ) ഓൺലൈൻ ട്യൂഷൻ കൊള്ളാമോ ?

ഓൺലൈൻ ട്യൂഷൻ മുകളിൽ ഇക്കാലത്ത് വ്യാപകമാവുകയാണ് പലരും പണംകൊടുത്ത് ഇതിൽ ചേരുന്നുണ്ട് പലപ്പോഴും മാതാപിതാക്കളുടെ അജ്ഞതയാണ് ഇവർ ചൂഷണം ചെയ്യുന്നത് khan academy പോലെയുള്ള സൗജന്യ ഓൺലൈൻ പാഠങ്ങൾ ആദ്യം പരീക്ഷിച്ചു നോക്കാം . കുട്ടികൾ ഓൺലൈൻ പാo ങ്ങൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കണം ചെയ്യേണ്ടത് . അല്ലെങ്കിൽ പലപ്പോഴും കുട്ടികൾ മറ്റ് ഓൺലൈൻ പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ച് സമയം കളയാൻ നല്ല സാധ്യതയുണ്ട് പ്ലസ്ടു കാലത്ത് ടിവി ഇന്റർനെറ്റ് സിനിമ എന്നിവ മിതമായി ഉപയോഗിക്കുക

11 ) Full A+ ഉണ്ട് മോളെ ഡോക്ടർ ആക്കാൻ പറ്റുമോ ?

കേരളത്തിലെ ഫുൾ എ പ്ലസ് കുറച്ച് കോമഡി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കുട്ടികളുടെ കഴിവിനെ അത് യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട് ഒരു കുട്ടിക്ക് പത്തിൽ A+ കിട്ടിയിട്ടുണ്ട് എന്നത് കാരണം
കൊണ്ട് ഡോക്ടർ ആകാൻ ചാടി പുറപ്പെടരുത്

പ്ലസ് ടു തലത്തിൽ സയൻസ് വിഷയങ്ങൾ നല്ല ആഴത്തിലും പരപ്പിലും പഠിക്കണം . അതിനുള്ള കഴിവ് സ്വയം വിലയിരുത്തി നോക്കണം.

കുട്ടിയുടെ അഭിരുചി നോക്കി മാത്രം മെഡിസിൻ എഞ്ചിനീയറിംഗ് എന്നിവ തിരഞ്ഞെടുക്കേണ്ടത്. രണ്ട് വള്ളത്തിൽ കാലു വെക്കുന്നത് അബദ്ധമാകാൻ ചാൻസ് കൂടുതലാണ്.

ജീവിത വിജയം എഞ്ചിനീയർമാർക്കുംഡോക്ടർമാർക്കും മാത്രം ലഭ്യമായിട്ടുള്ള ഒന്നല്ല അതിനാൽ മറ്റ് കരിയറുകൾ തിരഞ്ഞടുക്കാൻ മടിക്കരുത് . ഒരാൾ ഡോ ഡോക്ടറായി പേരെടുക്കാൻ 35 40 വയസ്സുവരെ ആകും. എംബിബിഎസ് മാത്രം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് ചില ഡോക്ടർമാർ തന്നെ പറയുന്നുണ്ട് .എംഡിയും സൂപ്പർസ്പെഷ്യാലിറ്റി യുമൊക്കെ എടുക്കാൻ നല്ല അധ്വാനവും പണവും വേണം അതുകൊണ്ട് നിങ്ങൾക്ക് അതിനുള്ള കഴിവും പ്രതിഭയും ഉണ്ടോയെന്നു സ്വയം ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും അതേസമയം എഞ്ചിനീയറിങ്ങിൽ ഇത്രകണ്ട് risk ഇല്ലാത്തതുകൊണ്ടാണ് . എൻജിനിയറിംഗ് കഴിഞ്ഞ പലരും ബാങ്ക് ജോലിക്ക് ഒക്കെ കയറുന്നത് കണ്ടിട്ടില്ലെ ? നല്ല എൻജിനീയറുടെ കരിയർ 22 വയസ്സിൽ തന്നെ തുടങ്ങും 40 വയസ്സാവുമ്പോൾ സാമാന്യം നല്ല നിലയിൽ കഴിയും ഇവിടെയും അഭിരുചിയും കഴിവും പ്രധാനമാണ് വക്കീലന്മാർക്കും അതേ പ്രശ്നമുണ്ട് . നിങ്ങളൾ ഒരു പ്രമുഖൻ ആകാം കുറെ കാലമെടുത്തു എന്നുവരാം

Leave a Reply

Your email address will not be published. Required fields are marked *