സംഗീതം

Bliss

Bliss എന്ന വാക്കിന്റെ മലയാളം പരമാനന്ദം എന്നാണ് നിഘണ്ടുവിൽ . പക്ഷെ പരമാനന്ദമാണോ Bliss എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

പക്ഷെ എന്താണ് Bliss എന്നതിൽ ഒരു സംശയവുമില്ല. അമൃതകുംഭവുമായി ടെറസിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കുക. ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിലൂടെ അവർ നിങ്ങളെ നോക്കി കണ്ണു ചിമ്മും. ചന്ദ്രൻ ഇടക്ക് മറഞ്ഞു പോകും. അപ്പോൾ വിദുരതയിൽ നിന്ന് മിയാൻ കി മൽഹാറിൽ മാധുരി ഇങ്ങനെ പാടും.

പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ
ആ.ആ.ആ.ആ.

ആ ആലാപ് കേൾക്കുമ്പോൾ തോന്നുന്നതാണ് bliss.

Leave a Reply

Your email address will not be published. Required fields are marked *