നിശബ്ദതയുടെ കോട്ടകളെ ഭേദിച്ചു കൊണ്ട് ആ കുതിരവണ്ടി കുതിച്ചു പാഞ്ഞു. കുറ്റാക്കറ്റിരുട്ട്. വണ്ടിയിലെ റാന്തൽ ആകാശഗംഗയിലെ തിളക്കമുള്ള ഏതോ ഒരു നക്ഷത്രംപോലെ.
വണ്ടി ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിന്നു. അതിനൊപ്പം തണുപ്പ് കൂടി ക്കൊണ്ടിരുന്നു .വിദുരതയിലെവിടെ നിന്നോ ഒരു ചെന്നായ് ഓരിയിട്ടു. അത് ഒരു കുഞ്ഞിന്റെ നിലവിളി ശബ്ദം പേലെയിരുന്നു. അയാൾ ഒരു ബീഡിക്ക് തി കൊളുത്തി. അതിൽ നിന്നുയർന്ന പുകച്ചുരുൾ റാന്തൽ പ്രകാശത്തിൽ തിളങ്ങി. അപ്പോഴാണയാൾ ശ്രദ്ധിച്ചത് മുൻ സീറ്റിൽ വണ്ടിക്കാരനെ കാണാനില്ല. കുതിരകൾ സ്വയം വണ്ടി മുന്നോട്ട് കൊണ്ടു പോവുകയാണ്.
കുടുതൽ ചെന്നായ്ക്കൾ ഓരിയിടാൻ തുടങ്ങി. അയാൾ കുഞ്ഞിന്റെ നിലവിളിക്കായി കാതോർത്തു.
പെട്ടെന്ന് ഒരു മിന്നൽ കൂടെ ദിഗന്തങ്ങൾ പൊട്ടുമാറ് ഒരു ശബ്ദവും പേടിച്ചരണ്ട കുതിരകൾ മുന്നോട്ട് കുതിച്ചു.
അയാൾ തിരിഞ്ഞു നോക്കി. ഒരു നിഴൽ കാണം. ഒരിക്കൽക്കൂടി മിന്നൽ. അപ്പോൾ അയാൾ അവളെ നേരിൽക്കണ്ടു. ആകാശം മുട്ടെ നിൽക്കുന്ന കരിമ്പനയുടെ ചുവട്ടിൽ. സുന്ദരി. നീട്ടിയിട്ട മുടി. കയ്യിൽ മുറുക്കാൻ ചെല്ലം.
വണ്ടിയുടെ വേഗത കുറഞ്ഞു. ചെന്നായ്ക്കൾ നിശബ്ദ്ദരായി.
.
.
.
.
.
.
.
Adieu പുഷ്പ നാഥ്