കഥ

സെമിത്തേരിലെ വല്യപ്പൻ

മതപരമായ ചടങ്ങുകളിലെ മെലൊഡ്രാമയും നടത്തിപ്പുകാരുടെ ഹിസ്ട്രി യോണിക്സും തിരിച്ചറിയാൻ തുടങ്ങിയതു മുതൽ സ്വമേധയാ പള്ളിയിൽ പോകാറില്ല. പക്ഷെ ബന്ധുക്കളെയും സ്വന്തക്കാരെയും വറുപ്പിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ പോകേണ്ടി വരും. അങ്ങിനെ കഴിഞ്ഞ ആഴ്ച അറക്കുളം പുത്തൻപള്ളി വരെ പോയി. തിരുവനന്തപുരത്തു നിന്ന് പാലാ തൊടുപുഴ വഴി അവിടെ എത്തിയപ്പോഴേക്കും ചടങ്ങ് തുടങ്ങിക്കഴിഞ്ഞതുകൊണ്ട് അകത്തു കയറാതെ രക്ഷപെട്ടു. ഇത്തരം സന്ദർഭത്തിൽ കുടുംബത്തിലെ മറ്റനുഭാവികളാരെങ്കിലും പുറത്ത് കാണും. മിക്കവാറും അടുത്തെവിടെയേലും ഷാപ്പും. ഇത്തവണ എന്തുകൊണ്ടൊ എല്ലാവരും അകത്തായിരുന്നു. മതതീ വ്രവാദികൾ കത്തോലിക്കാ സഭയെ… Continue reading സെമിത്തേരിലെ വല്യപ്പൻ

കഥ

യക്ഷി

നിശബ്ദതയുടെ കോട്ടകളെ ഭേദിച്ചു കൊണ്ട് ആ കുതിരവണ്ടി കുതിച്ചു പാഞ്ഞു. കുറ്റാക്കറ്റിരുട്ട്. വണ്ടിയിലെ റാന്തൽ ആകാശഗംഗയിലെ തിളക്കമുള്ള ഏതോ ഒരു നക്ഷത്രംപോലെ. വണ്ടി ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിന്നു. അതിനൊപ്പം തണുപ്പ് കൂടി ക്കൊണ്ടിരുന്നു .വിദുരതയിലെവിടെ നിന്നോ ഒരു ചെന്നായ് ഓരിയിട്ടു. അത് ഒരു കുഞ്ഞിന്റെ നിലവിളി ശബ്ദം പേലെയിരുന്നു. അയാൾ ഒരു ബീഡിക്ക് തി കൊളുത്തി. അതിൽ നിന്നുയർന്ന പുകച്ചുരുൾ റാന്തൽ പ്രകാശത്തിൽ തിളങ്ങി. അപ്പോഴാണയാൾ ശ്രദ്ധിച്ചത് മുൻ സീറ്റിൽ വണ്ടിക്കാരനെ കാണാനില്ല. കുതിരകൾ സ്വയം വണ്ടി മുന്നോട്ട്… Continue reading യക്ഷി

കഥ

ബോധധാരാ സമ്പ്രദായത്തിൽ ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ.

ഞാൻ മേജർ അലക്സ് കുര്യൻ കോശി. തിരുവല്ലായി ലാണ് താമസം. കുര്യൻ അപ്പനാണ് . കോശി വല്യപ്പനും. കാർഗിൽ യുദ്ധത്തിനിടെ എന്റെ നേരെ വന്ന ഒരു വെടിയുണ്ട തക്ക സമയത്തിന് മാറിയതു കാരണം ഇടുപ്പിലാണ് കൊണ്ടത്. അതു കൊണ്ട് നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പട്ടാള സിനിമയൊക്കെ പിടിക്കുന്ന ഇരവിപ്പിള്ള എന്റെ ജുനിയറായിരുന്നു. ഞാൻ പഠിപ്പിച്ച ചില ടെക്നിക് ഒക്കെ നിങ്ങൾ ഇരവീടെ പടത്തിൽ കണ്ടുകാണും യുദ്ധസീൻ എടുക്കുമ്പോൾ സംശയം തീർക്കാൻ ഇരവി എന്നെ വിളിക്കാറുണ്ട്. കഴിഞ്ഞ തവണ… Continue reading ബോധധാരാ സമ്പ്രദായത്തിൽ ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ.

കഥ

കുഞ്ഞന്നാമ്മ സ്പീക്കിംഗ്

ഇന്നത്തെ ദീപിക പത്രം വായിച്ചായിരുന്നോ? ഫ്രണ്ട് പേജിൽ എന്റെ പടമുണ്ട്. ഒറ്റത്തേക്കിൻ ചോട്ടിൽ പരേതനായ ഓ പി പാപ്പച്ചന്റെ ഭാര്യ കുഞ്ഞന്നാമ്മ 96 വയസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ലാളം പള്ളിയിൽ. താഴെ മക്കടെം മരുമക്കളുടേം കൊച്ചു പിള്ളേരുടേം പേരുണ്ട്. എല്ലാം കൂടി അടിക്കാൻ പത്രത്തിന്റെ നാലിലൊന്ന് വേണ്ടിവന്നു. പക്ഷെ ഇവർഎല്ലാം കൂടെ ഒരു പണി പറ്റിച്ചു. എന്നെ ചില്ലുകൂട്ടിലാക്കി, മിഷനാശുപത്രിലെ ഫ്രീഡ്ജിൽ വെച്ചേക്കുകയാ. അമേരിക്കേന്ന് ജോണിക്കുട്ടീടെ മകളുടെ മകൻ വരാനുണ്ട്. ഇനിം മൂന്ന് ദിവസം… Continue reading കുഞ്ഞന്നാമ്മ സ്പീക്കിംഗ്

കഥ

റേഞ്ച്

  റേഞ്ചിനനുസരിച്ച് ഫീൽഡ് കണ്ടെത്തണം എന്ന് ആരോ കമന്റിട്ടായിരുന്നു. ആരാന്ന് നോക്കീട്ട് കാണുന്നില്ല. അതു കണ്ടപ്പോൾ എന്റെ റേഞ്ച് കുറഞ്ഞോന്ന് എനിക്കു തന്നെ സംശയം തോന്നിയതിനാൽ ഒരു മന്ത്രവാദ കൂടോത്രകഥ എഴുതുന്നുണ്ട്. അതിലെ നായകനായ പാട്ടക്കത്തി ഭൈരവന് ഒന്നു രണ്ട് സീനിൽ തീ തുപ്പണം. അതിന് നിങ്ങളുടെ ഒരു ചെറിയ സഹായം വേണം. Fire breathing നടത്തിയിട്ടുള്ള ആരേലും ഉണ്ടോ ? അതിന് മണ്ണെണ്ണയുടെ കൂടെ മിക്സ് ചെയ്യേണ്ട സാധനത്തിന്റെ പേര് മറന്നു. പണ്ട് ഞാനും തെക്കേപ്പുരേലെ… Continue reading റേഞ്ച്

കഥ

Le bonheur

  കാസർകോട് ടൗൺ പോലിസ് സ്റ്റേഷനിലെ ബെഞ്ചിലിരുന്നപ്പോഴാണ് എനിക്ക് മോപ്പസാന്റ Le bonheur എന്ന കഥയുടെ തുടക്കം ഓർമ്മ വന്നത്. ഇന്നലെ പോലിസുകാർ ഒരു റൗണ്ട് പെരുമാറിയതിനാൽ ശരീരമാകെ വേദനയുണ്ടായിരുന്നു. കഥയുടെ തുടക്കം ആലോചിച്ചുപ്പോൾ ചെറിയ ഒരാശ്വാസം തോന്നി. C’était l’heure du thé, avant l’entrée des lampes. La villa dominait la mer; le soleil disparu avait laissé le ciel tout rose de son passage, frotté de… Continue reading Le bonheur

കഥ

ഒരു ഫേസ് ബുക്ക് ലൈവ്.

നമസ്കാരം . ഞാൻ കാട്ടായിക്കോണം കമലാസനൻ . പാവം പൊതുപ്രവർത്തകനാണ്. കേരള മൃഗസംരക്ഷണ കോൺഗ്രസിന്റെ സ്ഥാപക പ്രസിഡന്റും. ചില അസുയാലുക്കൾ ഞാൻ മുണ്ടില്ലാതെ ഓടുന്ന ഒരു വിഡിയോ വാട്ട് സാപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ എന്റെ കടമയാണ് . ഞാൻ പൊതു പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷമായി. ആദ്യമൊന്നും വലിയ മെച്ചമുണ്ടായില്ല. 2001 ലോ മറ്റോ ആണ് സെകട്ടറിയേറ്റ് നടയിൽ ഒരു ധർണ്ണക്ക് പോയതാണ്. അവിടെ ഒരു ചേച്ചി… Continue reading ഒരു ഫേസ് ബുക്ക് ലൈവ്.

കഥ

അന്തോണിയോസ് ദെ മോർട്ടിമെ

ഞാൻ അന്തോണിയോസ് ദെ മോർട്ടിമെ. മാലാഖയാണ്. ഇറ്റാലിയൻ പേര് കേട്ട് പേടിക്കരുത് . ഇപ്പോൾ തനി നാടൻ ആണ്. താന്നിമൂട്ടിൽ കുഞ്ഞേപ്പ് സാറിന്റെ കാവൽ മാലാഖ പണിയാണ് ഇപ്പോൾ. ഞങ്ങൾ മാലാഖാമാർക്ക് ഇങ്ങനത്തെ പേരാണ് പൊതുവിൽ. അതെങ്ങനാ കാവൽ മാലാഖാ മാരേക്കുറിച്ച് ഇക്കാലത്ത് ക്രിസ്ത്യാനികൾക്ക് പോലും വലിയ അറിവില്ല. പിന്നല്ലെ ഹിന്ദുക്കളും മുസൽമാൻമാരും. (അറിയണമെന്നുള്ളവർ ഒന്നാമത്തെ കമന്റ് കാണണം എന്ന് തോണി സാർ ഇവിടെ എഴുതും. അല്ലേലും റഫറൻസും സൈറ്റേഷനുമില്ലാതെ അങ്ങേർക്ക് എഴുത്ത് വരത്തില്ല.) ഒരാത്മാവ് ഈ… Continue reading അന്തോണിയോസ് ദെ മോർട്ടിമെ

കഥ

കർത്താവിന്റെ കളികൾ

ഞാനും ത്രേസ്യാക്കൊച്ചും കൂടെ പൈകേന്ന് ഹൈറേഞ്ചിന് വരുന്നത് 64 ലാണ്. ഞാൻ പഴയ നാലാം ക്ളാസാ. അപ്പന് ഒരു കേസുണ്ടായിരുന്നതുകൊണ്ടത് നാട്ടിലെ പറമ്പോക്കെ പോയിക്കിട്ടി. അപ്പൻ പോയപ്പോൾ എനിക്ക് കിട്ടിയ അരയേക്കർ കൊണ്ട് ഒന്നും ആകില്ലെന്ന് കണ്ടപ്പോ ഒന്നും നോക്കില്ല. നേരെ ഹൈറേഞ്ച് പിടിച്ചു. കർത്താവിന്റെ ഓരോ പദ്ധതികളാണ് ഇതൊക്കെ. അല്ലേൽ നാട്ടിന്ന് ഇങ്ങോട്ട് കേറാൻ തോന്നുമോ ? അന്ന് ചട്ടിക്കുഴിൽ ആകെ മൂന്നാല് വീട്ടുകാരെയുള്ളു. ഭയങ്കര തണുപ്പും മഞ്ഞുമായിരുന്നു. ചിലപ്പോൾ ആനയൊക്കെ ഇറങ്ങും ഒന്നുരണ്ട് വർഷം… Continue reading കർത്താവിന്റെ കളികൾ

കഥ

വനദുർഗ്ഗ

ഞാനും ഗോപിപ്പിള്ളയും തോട്ടുകല്ലേൽ ഇട്ടിയാശാന്റെ ശിങ്കിടികളായിരുന്നു. ആശാന് ഒരു വില്ലീസ് ജീപ്പുണ്ട്, കയ്യിൽ ഇഷ്ടം പോലെ കാശും. ആശാൻ ദുരത്തോട്ട് വണ്ടിയോടിക്കില്ല. ഞങ്ങൾക്കാണെൽ വണ്ടിയെന്നു വെച്ചാൽ ജിവനും. ആശാന് അത്യാവശ്യം തരികിടയൊക്കെയുണ്ട്. ഭാര്യ നേരത്തെ മരിച്ചു. മകളെ കെട്ടിച്ചയച്ചു. എവിടേലും യാത്രയുണ്ടേൽ ആശാൻ ഞങ്ങളെ കൂട്ടും. കമ്പനിക്കും പിന്നെഅത്യാവശ്യം സ്വയരക്ഷക്കും. സംഭവം നടന്നത് പത്തു മുപ്പത് കൊല്ലം മുൻപാണ് . ഞാനും ഗോപിപ്പിള്ളേം പത്തിൽ തോറ്റ് നിൽക്കുന്ന സമയം. മുരിക്കാശേരീൽ ഒരു മരിച്ചടക്കിന് പോയി തിരിച്ചു വരുന്ന… Continue reading വനദുർഗ്ഗ