കഥ

സ്വപ്നം

  വൈകിട്ടായാൽ ഈ നഗരകാന്താരത്തിനാകെ പൊരിച്ച ചിക്കന്റെ മണമാണ്. കാത്തു നിന്ന് പുളിയറക്കോണം വണ്ടിയിൽ ഇടിച്ചു കയറിയാൽ ആണുങ്ങൾക്ക് എല്ലാം ഏതോ പുളിച്ചു റമ്മിന്റെ മണം , പെണ്ണുങ്ങൾക്ക് ക്ലിനിക്ക് പ്ലസിന്റെയും. ഇന്നു രാത്രി ഒരു കടലാസുതോണിയുണ്ടാക്കും ഞാൻ . നാളെ അതിരാവിലെ ഈ സങ്കടക്കടലിൽ നിന്ന് രക്ഷപെടാൻ . പദ്മനാഭനുണരും മുൻപ് ചെക്ക് പോസ്റ്റ് കടക്കണം. അതിർത്തി കടന്നാൽ സ്വാതന്ത്ര്യം. മാർത്താണ്ഡത്തിനപ്പുറം പപ്പനാവന് റേഞ്ചില്ലല്ലോ. തക്കല കഴിഞ്ഞാൽ തോന്നുന്ന വഴികളിലുടെ തുഴയണം. ഇടത്തോട്ടിൻഡിക്കേറ്ററിട്ട് വലത്തോട്ട് തിരിയണം.… Continue reading സ്വപ്നം

കഥ

ബ്രൊ

വണ്ടി ബസ്റ്റോപ്പിൽ നിർത്തുന്ന ശീലം പൊതുവെ തിരുവനന്തപുരത്തില്ല. തിരക്കുള്ള തിങ്കളാഴ്ചകളിൽ പ്രത്യേകിച്ചും. LMS ൽ നിറുത്താത്തതിന് ഡ്രൈവറെ പഴിച്ച് കൊണ്ട് റോഡ് ക്രോസ് ചെയ്ത് PMG യിലേേക്കോടുന്നതിനിടയിലാണ് ആ നീളൻ കുപ്പായക്കാരൻ എന്നെത്തടഞ്ഞത്. കണ്ണുകളിൽ പരിചയ ഭാവം “നാളത്തെ കേരള വേണോ “ വേണ്ടെന്ന് പറയാൻ ആഞ്ഞപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്. പ്രത്യേകിച്ചും ആ കണ്ണുകളെ. കരുണാസാഗരത്തിന്റെ അക്കരെ നിന്നുറ്റുനോക്കുന്ന ആ കണ്ണുകൾ എവിടെയോ കണ്ട പോലെ. അപരിചിതൻ ചോദിച്ചു. “നിയെന്താ ഇവിടെ ” ” ഇപ്പോൾ ഇവിടെയാ… Continue reading ബ്രൊ

കഥ

രമണി

മഴക്കാലമായാൽ മലയിറങ്ങി വരുന്ന വണ്ടികൾ അങ്ങനെ സമയക്രമമൊന്നും പാലിക്കാറില്ല. കോടയിറങ്ങിയാൽ പ്രത്യേകിച്ചും. അന്ന് വഴിയിൽ വെച്ച് ടയർ പഞ്ചറായതു കാരണം വണ്ടി പതിവിലും താമസിച്ചു. പട്ടണത്തിലെത്തി വേറൊരു വണ്ടി മാറിക്കയറിയാലേ വീട്ടിലെത്തു. ഇനി കണക്ഷൻ ബസ് കിട്ടാൻ സാധ്യതയില്ലെന്ന് ഓർത്തപ്പോഴാണ് ഞാൻ മൂന്നാം വളവിൽ ഇറങ്ങാൻ തീരുമാനിച്ചത്. അവിടുത്തെ പെട്ടിക്കടയിൽ നിന്ന് ഒരു കാലിയടിച്ച് തോട്ടത്തിലെ ഇടവഴിയിലൂടെ മുക്കാൽ മണിക്കൂർ നടന്നാൽ കുപ്പിലേക്ക് പോകുന്ന മൺപാതയിലെത്തും . അവിടെ നിന്ന് ഏതെങ്കിലും ലോറിയോ ജിപ്പോ കിട്ടിയാൽ 15… Continue reading രമണി

കഥ

ചതി

പുലർച്ചെ മൂന്നു മണിയായി ക്കാണും ലാന്റ് ഫോൺ തുടരെ ബെല്ലടിക്കുന്നു. ഞാൻ കണ്ണുതിരുമ്മി എഴുന്നേറ്റുചെന്ന് ഫോണെടുത്തു. “ഹലോ ” ‘’എടാ ഇത് വലിയ ചാച്ചനാ ” മൂപ്പിലാൻ വിളിക്കാൻ കണ്ടനേരം. ഞാൻ പിറുപിറുത്തു. സാധാരണ കടനാട് പെരുന്നാളിന് മാത്രം വിളിക്കുന്ന ആളാണ്. അതും അമ്പെടുത്തോന്നറിയാൻ മാത്രം. തോണിക്കുഴി മാണിച്ചേട്ടൻ. ഗ്രാന്റ് ഫാദർ. “എടാ നിനക്ക് കുമ്മനത്തിന്റെ അടുത്ത് വല്ല പിടിയുമുണ്ടോ “ ” എന്താ കാര്യം” ” എടാ അത് പട്ടയപ്രശ്നം. ഇവിടെ മൊത്തം പട്ടയം റദ്ദാക്കീന്നല്ലെ… Continue reading ചതി

കഥ

സെമിത്തേരിലെ വല്യപ്പൻ

മതപരമായ ചടങ്ങുകളിലെ മെലൊഡ്രാമയും നടത്തിപ്പുകാരുടെ ഹിസ്ട്രി യോണിക്സും തിരിച്ചറിയാൻ തുടങ്ങിയതു മുതൽ സ്വമേധയാ പള്ളിയിൽ പോകാറില്ല. പക്ഷെ ബന്ധുക്കളെയും സ്വന്തക്കാരെയും വറുപ്പിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ പോകേണ്ടി വരും. അങ്ങിനെ കഴിഞ്ഞ ആഴ്ച അറക്കുളം പുത്തൻപള്ളി വരെ പോയി. തിരുവനന്തപുരത്തു നിന്ന് പാലാ തൊടുപുഴ വഴി അവിടെ എത്തിയപ്പോഴേക്കും ചടങ്ങ് തുടങ്ങിക്കഴിഞ്ഞതുകൊണ്ട് അകത്തു കയറാതെ രക്ഷപെട്ടു. ഇത്തരം സന്ദർഭത്തിൽ കുടുംബത്തിലെ മറ്റനുഭാവികളാരെങ്കിലും പുറത്ത് കാണും. മിക്കവാറും അടുത്തെവിടെയേലും ഷാപ്പും. ഇത്തവണ എന്തുകൊണ്ടൊ എല്ലാവരും അകത്തായിരുന്നു. മതതീ വ്രവാദികൾ കത്തോലിക്കാ സഭയെ… Continue reading സെമിത്തേരിലെ വല്യപ്പൻ

കഥ

ഷാപ്പ് പള്ളിയും പള്ളി ഷാപ്പും.

കോട്ടയത്തെ ഒരുൾനാടൻ പ്രദേശത്താണ് കഥാനായകനായ ഷാപ്പുള്ളത്. അക്കാലത്ത് ഇവിടേക്ക് ആകെ ഒരു ബസേ യുള്ളു. ഷാപ്പിനു മുമ്പിൽ വണ്ടിക്ക് സ്റ്റോപ്പുണ്ട്. സ്വാഭാവികമായും സ്റ്റോപ്പിന്റെ പേര് ഷാപ്പും പടി എന്നായി. ഇങ്ങനെയിരിക്കെ ഷാപ്പി നോട് ചേർന്ന പുരയിടം പള്ളിക്കാർ വാങ്ങി. പുതിയതായി വന്ന വികാരി നാടുനീളെ പിരിവെടുത്ത് സുന്ദരൻ പള്ളി ഒരെണ്ണം പണിതു. പണി കഴിഞ്ഞതോടെ അച്ചനെ അടുത്ത പണിസ്ഥലത്തേക്ക് മാറ്റി. പള്ളിയും ഷാപ്പും സഹവർത്തിത്വത്തിൽ അങ്ങനെ കഴിഞ്ഞു കൂടി. ചില പിന്തിരിപ്പൻമാർ ഷാപ്പുപള്ളി ന്ന് പേരിട്ടെങ്കിലും അത്… Continue reading ഷാപ്പ് പള്ളിയും പള്ളി ഷാപ്പും.

കഥ

ബള്‍ബ്

1988ലെ ഡിസംബര്‍ മാസത്തിലാണ് സംഭവം. കഥാനായകന്‍മാര്‍ നാലുപേരുണ്ട്, ചങ്ക് ബ്രോസ്. ആറാം സെമസ്റ്റര്‍ പരീക്ഷക്ക് കെന്നഡി ഹോസ്റ്റലില്‍ തകര്‍ത്ത് പഠനം നടക്കുന്നു. സമയം പാതിരാ കഴി‍ഞ്ഞു. അപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഓംലെറ്റ് അടിക്കണമെന്ന് ആശയമുദിച്ചത്. സഹനായകൻമാർക്ക് വിളിപോയി. തട്ടുകട 2 കിലോമീറ്റര്‍ അകലെ കോതമംഗലം ടൗണിലാണ്. നാലാളും കൂടി ടൗണിലേക്ക് വെച്ച് പിടിച്ചു. പോകുന്ന വഴിക്കാണ് എല്‍ദോസ് ചേട്ടന്റെ ബേക്കറി. ക്രിസ്തുമസ് പ്രമാണിച്ച് നിറയെ നക്ഷത്രം തൂക്കിയിരിക്കുന്നു. ഇതുകണ്ടപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഐഡിയ ഉദിച്ചത്. ഹോസ്റ്റലില്‍ ബള്‍ബിന് ക്ഷാമം, മൂന്നാലെണ്ണം… Continue reading ബള്‍ബ്