Uncategorized

വോട്ടിങ്ങ് യന്ത്രങ്ങൾ സുരക്ഷിതമാണോ ?

വോട്ടിംഗ് യന്ത്രങ്ങളുടെ ചരിത്രം 1951 ൽ പാർലമെൻറ് പാസാക്കിയ റെപ്രസൻറ്റേഷൻ ഓഫ് പീപ്പിൾസ്‌   ആക്ട് എന്ന നിയമപ്രകാരമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നടത്തപ്പെടുന്നത്.  ഈ തെരഞ്ഞെടുപ്പ് പ്രക്രിയ അത്യന്തം സങ്കീർണമായ ഒന്നാണ്. സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് നിയമത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള  നടപടിക്രമങ്ങളിലൂടെയാണ്. കാലാനുസൃതമായി ഇതിൽ നിരവധി പരിഷ്കാരങ്ങൾ പലപ്പോഴായി വരുത്തുകയുണ്ടായി.      1980 കളിലാണ് പേപ്പർ മാറ്റി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കാം എന്ന ആശയം ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നത് 1982ൽ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ… Continue reading വോട്ടിങ്ങ് യന്ത്രങ്ങൾ സുരക്ഷിതമാണോ ?

വിദ്യാഭ്യാസം

എന്‍ജിനിയറിംഗിന്ഏതു ബ്രാഞ്ചെടുക്കണം?

എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. ഒരു സാമ്പിൾ സംഭാഷണം ഇങ്ങനെയാണ്. രക്ഷകർത്താവ് “ഈ വര്‍ഷം എല്ലാവരും കമ്പ്യൂട്ടറാണല്ലോ എടുക്കുന്നത്? സിവിലാണോ കമ്പ്യൂട്ടറാണോ നല്ലത്? ” ലെ ഞാൻ ” എനിക്കു ജോത്സ്യം വശമില്ല. നിങ്ങള്‍ കോട്ടുകാല്‍ രാമകൃഷ്ണനോടോ മറ്റോ ചോദിക്കുന്നതാകും നല്ലത്. ” “ങെ” ” ഈ വര്‍ഷം എന്‍ജിനിയറിംഗിന് ചേരുന്ന ഒരു കുട്ടി 2022 ലാകും പഠനം കഴിഞ്ഞ് പുറത്തിറങ്ങുക. ആ സമയത്തെ ലോകക്രമമെന്താണെന്നോ, ഇന്ത്യയുടെ സാമ്പത്തിക… Continue reading എന്‍ജിനിയറിംഗിന്ഏതു ബ്രാഞ്ചെടുക്കണം?

വിദ്യാഭ്യാസം

ഏത് കോളേജിലാണ് ചേരേണ്ടത്?’

  അടുത്ത ഒന്നു രണ്ടാഴ്ചക്കുള്ളിൽ എൻട്രൻസ് പരീക്ഷയുടെ ഫലം വരും. കേരളത്തിൽ 160 എൻജിനിയറിംഗ് കോളേജുകളുണ്ട്. അവയിൽ മിക്കതും ആളെ പിടിക്കാൻ വലയുമായി ഇറങ്ങിക്കഴിഞ്ഞു. ചില പരസ്യങ്ങളൊക്കെ കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് തോന്നും. പലയിടത്തും ചേർന്നാൽ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയതുപോലെയാകും ഫലം. കേരളത്തലെ ഒരു കോളേജും ലോകനിലവാരത്തിലുള്ളതല്ല. വിദ്യാഭ്യാസത്തിനായി എല്ലാവർക്കും വിദേശത്തോക്കെ പോകാനാവില്ലല്ലോ. അതിനാൽ ഉള്ളതിൽ നിന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം കോളേജ് തിരഞ്ഞെടുക്കണം. ഓരോ കോളേജും ഓരോ… Continue reading ഏത് കോളേജിലാണ് ചേരേണ്ടത്?’

വിദ്യാഭ്യാസം

എൻജിനിയറിംഗിന് ചേരണോ?

  ഈ ചോദ്യവുമായി പലരും എന്നെ സമീപിക്കാറുണ്ട്. ഒറ്റയടിക്ക് ഉത്തരം പറയാൻ വിഷമമാണ്. ഒരുത്തരത്തിലേക്ക് സ്വയം എത്തിച്ചേരാൻ ചില വഴികൾ പറയാം. കണക്ക് ഫിസിക്സ് കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പന്ത്രണ്ടാം ക്ലാസ് പാസായവരെയാണ് എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ മിനിമം മാർക്ക് വേണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ മിനിമം ഉള്ളവർക്ക് വർഷാവർഷം നടത്തുന്ന എൻട്രൻസ് പരീക്ഷ എഴുതാം. ഇതിൽ കിട്ടുന്ന റാങ്കനുസരിച്ചാണ് പ്രവേശനം.‌ കേരളത്തിലെ എല്ലാ കോളേജുകളിലും ഒരേ പഠനരീതിയാണ് നിലവിലുള്ളത്. എ പി ജെ… Continue reading എൻജിനിയറിംഗിന് ചേരണോ?

നിരീക്ഷണം

കേരളത്തിൽ ഒരു ”പ്രമുഖ ” ഓൺലൈൻ പത്രം എങ്ങിനെ നടത്താം?

ആദ്യമായി വലിയ ഒരു മിക്സി വാങ്ങുക. കട് ആന്റ് പേസ്റ്റ് അറിയാവുന്ന രണ്ട് ആളെ മിക്സിയുടെ ഓപറേറ്റർ ആയി നിയമിക്കുക.( ഇവറ്റകളെ വല്ല റസിഡന്റ് എഡിറ്റർന്നോ, ടിം മഞ്ഞെന്നോ, പൊൻകുരിശു തോമാന്നോ പേരിട്ട് വിളിച്ചോ.) എവിടുന്നേലും കട്ടു (I mean cut) കൊണ്ടുവരുന്ന വാർത്ത എരുവ്, പുളി,ബലാൽസംഗം, ആത്മഹത്യ അവിഹിതം, സിനിമാ നടി, ബ്ലർ ആക്കിയ രണ്ട് പടം, നുണ ആവശ്യത്തിന് എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചാൽ ഒന്നാം ദിവസത്തെ വാർത്തയാകും. രണ്ടാം ദിവസം തലേ ദിവസത്തെ… Continue reading കേരളത്തിൽ ഒരു ”പ്രമുഖ ” ഓൺലൈൻ പത്രം എങ്ങിനെ നടത്താം?

നിരീക്ഷണം

ആൾദൈവങ്ങളെ ശിക്ഷിക്കാൻ ഭരണകൂടത്തിന് ശക്തിയുണ്ടോ ?

ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത് . യേശുക്രിസ്തുവിനെ വരെ ജനക്കൂട്ടത്തിന് വിടുകയാണ് ഭരണകൂടം ചെയ്തത്. അപ്പോൾ ഭരണം തന്നെ ദൈവങ്ങളുടെ കയ്യിലാണെങ്കിലോ. ദൈവത്തിന് പറ്റിയ ഫൈവ് സ്റ്റാർ ജയിൽ ഇനിയും ഉണ്ടാക്കേണ്ടതുണ്ട് . ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും ഇതു തന്നെ അവസ്ഥ. ആൾ ദൈവങ്ങളെ തൊടാൻ ഭരണാധികാരികൾ ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജപ്പാനിലെ ഷോക്കോ അസഹാര എന്ന ദൈവത്തിന്റെ കഥ. 10 വർഷമായി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ട്. ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആൾദൈവങ്ങളുടെ ഒരു… Continue reading ആൾദൈവങ്ങളെ ശിക്ഷിക്കാൻ ഭരണകൂടത്തിന് ശക്തിയുണ്ടോ ?

നിരീക്ഷണം

ഒരാൾദൈവം സ്വർഗ്ഗത്തിൽ പോയ കഥ.

റാം റഹിം സിംഗിനെ പോലെ ഉള്ള ആൾദൈവങ്ങൾ ലോകത്ത് പല സ്ഥലത്തും പല കാലത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജാവിന്റെ ആത്മീയ ഉപദേശകരായിട്ടോ രാജ്ഞിയുടെ കാമുകനായിട്ടോ ആയിരിക്കും പലപ്പോഴും ഈ അവതാരങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പണം തട്ടിപ്പ്, ആയുധവ്യാപാരം, അവിഹിതബന്ധം, ബലാൽസംഗം, കുട്ടിക്കൊടുപ്പ്, മാനസിക രോഗം എന്നിവയും അല്പം പ്രത്യശാസ്ത്ര / മത മേമ്പൊടിയും ചേർത്തെടുത്താൽ ആൾ ദൈവം റെഡി. മാർക്കറ്റ് ചെയ്യാൻ നല്ലപോലെ അറിയണം എങ്കിൽ ലോകപ്രശസ്തനാകാം ഹെലികോപ്ടറിൽ പറന്നു നടക്കാം. രാഷ്ട്രീയക്കാരുടെ കൂടെ ഡിന്നറും ലഞ്ചും കഴിക്കാം.… Continue reading ഒരാൾദൈവം സ്വർഗ്ഗത്തിൽ പോയ കഥ.

നിരീക്ഷണം

ഡിങ്കപൂജ.

ഞാൻ ജനിച്ചു വളർന്ന മീനച്ചിൽ തൊടുപുഴ മേഖലയിൽ 90 കൾ വരെ കപ്പ വാട്ട് ഓരോ വീട്ടിലേയും ഉൽസവമായിരുന്നു. ഇവിടെ നെൽകൃഷി അപൂർവ്വമായിരുന്നു.കപ്പ കൃഷി വ്യാപകവും. രാവിലെ പുരുഷൻമാർകപ്പ പറിക്കും. തുടർന്ന് എല്ലാവരും ചേർന്ന് പൊളിച്ച് അരിയും. എലിപ്റ്റിക്കൽ ഷേപ്പിൽ കപ്പ അരിഞ്ഞു കൂട്ടിയിരിക്കുന്നത് കാണാൻ തന്നെ രസമാണ്.തുടർന്ന് വലിയ പാത്രത്തിൽ കപ്പ തിളപ്പിക്കും (ഈ പാത്രത്തെ ചെമ്പ് എന്നാണ് വിളിക്കുന്നത് .ഇത്തരമൊന്ന് എന്റെ തറവാട്ടിൽ ശേഷിച്ചിട്ടുണ്ട്.). ഇങ്ങനെ വാട്ടിയ കപ്പ പാറപ്പുറത്തും പനമ്പിലുമിട്ട് രണ്ടു മൂന്ന്… Continue reading ഡിങ്കപൂജ.

കമ്പ്യൂട്ടർ

ആക്രിയുണ്ടോ ആക്രി

പഴയ കമ്പ്യൂട്ടറുകളെല്ലാം എന്തുചെയ്യണം മിക്കവാറും എല്ലാ സ്ഥാപനങ്ങളും നേരിടുന്ന പ്രശ്നമാണ് ഓരോ മൂന്നു നാലു വർഷം കൂടുമ്പോഴും പുതിയ കമ്പ്യൂട്ടറുകൾ വാങ്ങിയിരിക്കും പഴയവയെ ഏതെങ്കിലും മൂലയിൽ കൂട്ടിയിട്ട് ചിലന്തിക്കും ഇഴജന്തുക്കൾക്കും താവളം പണിയും. കുറേക്കഴിഞ്ഞ് എല്ലാം കൂടി ആക്രിക്കാരൻ വാങ്ങും. യഥാർത്ഥത്തിൽ കമ്പ്യൂട്ടറുകളെ നമുക്ക് റീസൈക്കിൾ ചെയ്യാൻ ആകും.മൂവിങ്ങ് പാർട്ട്സ് ഉള്ള ഹാർഡ് ഡിസ്കൃകൾ, സി ഡി ഡ്രൈവുകൾ തുടങ്ങിയവ എളുപ്പത്തിൽ ചീത്തയാവും. അതുപോലെ എസ് എം പിഎസും. എന്നാൽ മദർ ബോർഡും മെമ്മറിയും കേടാകാനുള്ള സാധ്യത… Continue reading ആക്രിയുണ്ടോ ആക്രി

കഥ

സെമിത്തേരിലെ വല്യപ്പൻ

മതപരമായ ചടങ്ങുകളിലെ മെലൊഡ്രാമയും നടത്തിപ്പുകാരുടെ ഹിസ്ട്രി യോണിക്സും തിരിച്ചറിയാൻ തുടങ്ങിയതു മുതൽ സ്വമേധയാ പള്ളിയിൽ പോകാറില്ല. പക്ഷെ ബന്ധുക്കളെയും സ്വന്തക്കാരെയും വറുപ്പിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ പോകേണ്ടി വരും. അങ്ങിനെ കഴിഞ്ഞ ആഴ്ച അറക്കുളം പുത്തൻപള്ളി വരെ പോയി. തിരുവനന്തപുരത്തു നിന്ന് പാലാ തൊടുപുഴ വഴി അവിടെ എത്തിയപ്പോഴേക്കും ചടങ്ങ് തുടങ്ങിക്കഴിഞ്ഞതുകൊണ്ട് അകത്തു കയറാതെ രക്ഷപെട്ടു. ഇത്തരം സന്ദർഭത്തിൽ കുടുംബത്തിലെ മറ്റനുഭാവികളാരെങ്കിലും പുറത്ത് കാണും. മിക്കവാറും അടുത്തെവിടെയേലും ഷാപ്പും. ഇത്തവണ എന്തുകൊണ്ടൊ എല്ലാവരും അകത്തായിരുന്നു. മതതീ വ്രവാദികൾ കത്തോലിക്കാ സഭയെ… Continue reading സെമിത്തേരിലെ വല്യപ്പൻ