നിരീക്ഷണം

നസ്രാണി ഉണരുമ്പോൾ

കഴിഞ്ഞ അമ്പതു വർഷമായി എന്റെ ഉള്ളിലെ നസ്രാണി ഉണരാൻ ശ്രമിക്കുകയാണ് .ശശികല ടീച്ചറുടെ ജല്പനങ്ങളും വട്ടായിലച്ചന്റെ വചന പ്രബോധനവും പലകുറി കേട്ടിട്ടും വാറ്റുചാരായം കൊണ്ടാത്മാഭിഷേകം നിരവധി തവണ നടത്തിയിട്ടും അവനുണരുന്നില്ല. ആത്മജ്ഞാനത്തിന്റെ ആന്തുറിയം തേടി എൻറെ ആത്മാവ് കേരളത്തിലങ്ങോളമിങ്ങോളം അലയുകയാണ്. എപ്പോഴെങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നും ആ നസ്രാണി ഉണർന്ന് പുറത്തു വരാതിരിക്കില്ലെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. ഇടവകയിൽ നിന്ന് ഇടവക തോറും കല്യാണവും മാമോദിസയും പെരവാസ്തോലിയുമുണ്ട് ഞാൻ അങ്ങനെ നടക്കും, അവനെ ഉണർത്താൻ വേണ്ട കുണ്ഡലനിയെ തേടി.… Continue reading നസ്രാണി ഉണരുമ്പോൾ

വിദ്യാഭ്യാസം

സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും

  ടൗണിൽ നാലര സെന്റ് സ്ഥലത്ത് വീട് വാങ്ങിയത് ഇതുവരെയുണ്ടായിരുന്നതും ഇനി ഉണ്ടായേക്കാവുന്നതുമായ സകല സമ്പാദ്യങ്ങളും തീറെഴുതിയിട്ടാണ്. പട്ടണ ജീവിതത്തിന്റെ സൗകര്യങ്ങൾ ഇഷ്ടമാണെങ്കിലും ഇടുക്കിയിലെയും പാലായിലേയും പുരയിടങ്ങളുടെ അനന്തതയും ശീമക്കൊന്ന കൊണ്ടുണ്ടാക്കിയ അതിർവരമ്പുകളും ചേരപ്പാമ്പും കാട്ടുചേമ്പും ഇടകലർന്നു ജീവിക്കുന്ന ഇടവഴികളും സ്വപ്നത്തിലൊക്കെ ഇപ്പോഴും കാണാറുണ്ട്. എന്തിനേറെ കാലത്തെഴുന്നേറ്റ് പാട്ടാളക്കാരെപ്പോലെ ലൈനിൽ നിറുത്തിയിരിക്കുന്ന റബർ മരങ്ങളുടെ ചുവട്ടിൽ ടേൺ വെച്ച് മൂത്രമൊഴിച്ചിരുന്ന കാലമൊക്കെ ഓർമിക്കാം. പിള്ളേരറിഞ്ഞാൽ ചിരിക്കും. പട്ടണത്തിൽ ആകെ ഒരു സമാധാനം മട്ടുപ്പാവിൽ നിന്ന് മുകളിലേക്ക് നോക്കാൻ… Continue reading സായിപ്പിന്റെ ഒറിജിനലും എന്റെ ഡ്യൂപ്ലിക്കേറ്റും

നിരീക്ഷണം

ബ്രിഡ്ജ് കോഴ്സ്

നമ്മൾ പഴയ മോഡൽ ബിടെക്കാണ്. എന്നു വെച്ചാൽ എൻജിനിയറിംഗ് പിള്ളേര് സിനിമാ പിടിക്കാൻ തുടങ്ങുന്നതിന് മുൻപുള്ള കാലത്താണ് പഠിച്ചത്. അക്കാലത്ത് കേരളത്തിലാകെ അഞ്ചാറ് എൻജിനിയറിംഗ് ഫാക്ടറി യേ ഉള്ളു. അന്നും ഏറ്റവും മോഡി കൂടിയ ബ്രാഞ്ച് കമ്പ്യൂട്ടർ സയൻസാണ്. അതു കിട്ടണമെങ്കിൽ നൂറിൽത്താഴെ റാങ്ക് വേണം. ക്യൂവിൽ അടുത്തത് ഇലക്ടോണിക്സാണ്. എൻട്രൻസിൽ 417 ാം റാങ്ക് കറക്കിക്കുത്തി ഒപ്പിച്ച ഞാൻ അവസാന ചാൻസിന്റർവ്യു വിൽ എനിക്ക് കിട്ടിയ ഇലക്ട്രിക്കൽ ബ്രാഞ്ചിൽ നിന്ന് ഇലക്ട്രോണിക് സിലേക്ക് ഒറ്റ ചാട്ടം.… Continue reading ബ്രിഡ്ജ് കോഴ്സ്

കമ്പ്യൂട്ടർ · ഗണിതം

ഗ്രാഫ് തിയറിയും കോണിസ് ബെർഗിലെ പാലങ്ങളും

മക്കൾ ഹയർ സെക്കന്ററി ക്ലാസിലെത്തിയതോടെ മിക്കവാറും ദിവസങ്ങളിലും ഏതെങ്കിലും ഗണിതശാസ്ത്ര പ്രശ്നമോ ഭാതിക ശാസ്ത്ര വിഷയങ്ങളോ വീട്ടിലെ അന്തിച്ചർച്ചയിൽ കടന്നു വരാറുണ്ട്. ഞാൻ കഥയും ചരിത്രവും മേമ്പൊടി ചേർത്ത് ലക്ഷമിയേയും വിദ്യയേയും ഇംപ്രസ് ചെയ്യാൻ നോക്കും. വിക്കി പി ഡി യായും യൂട്യൂബുമുള്ള ഇക്കാലത്ത് പിള്ളേർ നമ്മുടെ ബഡായിയിലൊന്നും വീഴില്ല. ഇന്നലെ ഒരു പോസ്റ്റിന്റെ കമന്റിൽ കോണിസ് ബെർഗിലെ പാലങ്ങളുടെ പടമിട്ടിരുന്നു. അതു കൊണ്ട് ഇന്നത്തെ ചർച്ച ഗ്രാഫ് തിയറിയേക്കുറിച്ചായിരുന്നു. ഏകദേശ സംഗ്രഹം ഇങ്ങനെയാണ്. റഷ്യയിലെ ഒരു… Continue reading ഗ്രാഫ് തിയറിയും കോണിസ് ബെർഗിലെ പാലങ്ങളും

പുസ്തകങ്ങൾ

What is your stem ?

നാളിതുവരെ മനുഷ്യൽ കൈവരിച്ചിട്ടുള്ള ഭൗതിക പുരോഗതിയുടെ അടിസ്ഥാന കാരണം സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് എന്നി വിഷയങ്ങളിലുണ്ടായ മുന്നേറ്റങ്ങളാണ്. പരസ്പര പൂരകങ്ങളായി കിടക്കുന്ന ഇവയെ എല്ലാം കൂടി സൂചിപ്പിക്കുന്നതിന് സ്റ്റെം എന്ന വാക്കുപയോഗിക്കാറുണ്ട്. (STEM Science Technology Engineering and Mathematics). കാലാകാലമായി ആർജിച്ചിട്ടുള്ള സ്റ്റെമ്മിലെ അറിവ് വരും തലമുറക്ക് കൈമാറുക എന്നത് എല്ലാ വിദ്യാഭ്യാസ പദ്ധതികളുടെ പ്രാഥമിക പരിഗണനകളിലൊന്നാണ്. ഇത് സാമാന്യം ബുദ്ധിമുട്ടുള്ളതും അത്യന്തം ശ്രദ്ധയോടു കൂടി നടപ്പാക്കേണ്ടതുമായ ഒരു പ്രവർത്തനമാണ്. ഇതിലൂടെ ഭാവിയിലേക്ക് വേണ്ട… Continue reading What is your stem ?

നിരീക്ഷണം

കാണാതായ ആട്ടിൻകുട്ടി.

തന്റെ വലിയ ആട്ടിൻപറ്റത്തേയും തെളിച്ചു കൊണ്ടായിരുന്നു അവൻ മലഞ്ചെരുവിലേക്കിറങ്ങിയത്. പച്ചപ്പുൽപടർപ്പുകൾക്കിടയിലെ വിടെയൊക്കെയോ അവർ അലഞ്ഞു നടന്നു. ഉച്ചക്കവർ പുഴയിലിറങ്ങി വെള്ളം കുടിച്ചു. കരയിലിരുന്ന് സ്വപ്നം കണ്ടു. അന്തിയായപ്പോൾ അവൻ കൂട്ടത്തെ കൂടാരത്തിലേക്ക് തെളിച്ചു. കണക്കെടുത്തപ്പോഴാണ് ഒന്നിനെ കാണാനില്ലെന്നറിഞ്ഞത്. ഓമനത്വമുള്ള ഒരാട്ടിൻ കുട്ടിയെ. കൂട്ടത്തെ വിട്ട് കാണാതായവനെത്തേടി അവ നിറങ്ങി. മലഞ്ചെരുവുകളിലും കാട്ടുചോലയുടെ കരയിലും നിന്നവൻ കാതോർത്തു. എവിടെ നിന്നെങ്കിലും ആ നിലവിളി കേൾക്കാനാവുമെന്നവനു റപ്പുണ്ടായിരുന്നു. കാട്ടുവഴികളിലൂടെ അവൻ വീണ്ടും നടന്നു. അപ്പോഴാണ് കാറ്റ് വന്നത്. പിറകെ മഴയും.… Continue reading കാണാതായ ആട്ടിൻകുട്ടി.

ചളി · നിരീക്ഷണം

സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

ആർഷഭാരതത്തിലുണ്ടായിരുന്ന ശാസ്ത്ര പുരോഗതിയേപ്പറ്റി ആദ്യത്തെ അവബോധമെന്നിലുണ്ടാകുന്നത് ഒൻപതാം ക്ലാസിൽ വെച്ചാണ്. ആദ്യമായി ഉത്സവപ്പറമ്പിൽ ഒറ്റക്ക് കറങ്ങിത്തിരിയാൻ അന്നാണവസരം ലഭിച്ചത്. നിരവധിയായ വെച്ചു വാണിഭക്കാരുടേയും ഉഴുന്നാട വിൽപനക്കാരുടേയും ഇടയിലൂടെ ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണിൽ ഒരു ചെറിയ കട വന്നുെപെട്ടു. കുറേ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ഇറക്കിയിരുന്ന പുസ്തകങ്ങളായിരുന്നു കൂടുതൽ. നാരായണീയം, ജ്ഞാനപ്പാന തുടങ്ങി അന്തോണീസ് പുണ്യാളന്റെ വീരചരിത്രം വരെയുണ്ട്. അപ്പോഴാണ് ശാസ്ത്ര ഗ്രന്ഥങ്ങൾ കണ്ണിൽപ്പെട്ടത്. കൊക്കോക മുനിയുടെ കോടങ്കി ശാസ്ത്രം, സാമുദ്രിക ലക്ഷണം, മുഖ… Continue reading സാമുദ്രിക ലക്ഷണവും കോടങ്കിശാസ്ത്രവും

നിരീക്ഷണം

ഓർമ്മ

ഇന്നു നീയെന്നെ കണ്ടെടുക്കുന്നതുവരെ ഞാൻ ഇരുണ്ട മൂലയിലെവിടെയോ സുഖസുഷുപ്തിയാലായിരുന്നു. മഹാ വിക്രമൻമാരായ മൂഷികൻമാർ പലവട്ടം എന്നെ ആക്രമിച്ചിരുന്നെങ്കിലും ഞാൻ പിടിച്ചു നിന്നു. എന്നെങ്കിലും നിനക്കെന്നെ ഓർമ്മ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അല്ലെങ്കിൽത്തന്നെ നിനക്കെങ്ങിനെയാണ് എന്നെ മറക്കാൻ കഴിയുക. റഫിയെയും സൈഗാളിനേയും പാടിത്തന്ന് നിന്നെ എത്ര രാത്രികളിൽ ഞാനുറക്കിയിരിക്കുന്നു. നിന്റെ ഏകാന്തയകറ്റാൻ ബൈജു ബാവ്റ നീ എത്ര വട്ടമാണെന്നേക്കൊണ്ട് പാടിച്ചിട്ടുള്ളത്. നിന്റെ സങ്കടങ്ങളിൽ ഗീതാദത്തിന്റെ വക്ത് നെ കിയാ ക്യാ ഹസീന് സിതം നീ എന്റെയൊപ്പമല്ലെ പാടിയിരുന്നത്‌. നിന്റെ കൂട്ടുകാർക്ക്… Continue reading ഓർമ്മ

വിദ്യാഭ്യാസം

വിശ്വവിഖ്യാതമായ മൂക്ക്

ബഷീറിന്റെ പ്രശസ്തമായ ഒരു കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് . കഥാനായകനായ മൂക്കൻ ഒരു കുശിനിപ്പണിക്കാരനാണ്.പെട്ടെന്ന് ഒരു ദിവസം അവന്റെ മൂക്ക് നീളാൻതുടങ്ങി. ജോലി പോയ മുക്കൻ ജീവിക്കാൻ പെടാപ്പാടു പെടുന്നതും തുടർന്ന് നീണ്ട മൂക്ക് ഒരു പ്രദർശന വസ്തുവാകുകയും ചെയ്യുന്നു . മൂക്കിന്റെ പ്രദർശനത്തിലുടെ അവൻ വലിയ പണക്കാരനാകുന്നതും അവസാനം മൂക്കൻ രാജ്യത്തിന്റെ പ്രസിഡന്റ് ആയി മാറുന്നതാണ് ബഷീറിന്റെ കഥ. ഒന്നാന്തരം ട്രോളാണ്. എന്തെങ്കിലും പ്രത്യേക കഴിവു കഴിവോ സിദ്ധിയോ ഉണ്ടെങ്കിൽ അതുപയോഗിച്ച് എങ്ങനെ പ്രമുഖൻ ആകാം… Continue reading വിശ്വവിഖ്യാതമായ മൂക്ക്