ബള്‍ബ്
1988ലെ ഡിസംബര്‍ മാസത്തിലാണ് സംഭവം. കഥാനായകന്‍മാര്‍ നാലുപേരുണ്ട്, ചങ്ക് ബ്രോസ്. ആറാം സെമസ്റ്റര്‍ പരീക്ഷക്ക് കെന്നഡി ഹോസ്റ്റലില്‍ തകര്‍ത്ത് പഠനം നടക്കുന്നു. സമയം പാതിരാ കഴിഞ്ഞു. അപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഓംലെറ്റ് അടിക്കണമെന്ന് ആശയമുദിച്ചത്. സഹനായകൻമാർക്ക് വിളിപോയി. തട്ടുകട 2 കിലോമീറ്റര്‍ അകലെ കോതമംഗലം ടൗണിലാണ്. നാലാളും കൂടി ടൗണിലേക്ക് വെച്ച് പിടിച്ചു. പോകുന്ന വഴിക്കാണ് എല്‍ദോസ് ചേട്ടന്റെ ബേക്കറി. ക്രിസ്തുമസ് പ്രമാണിച്ച് നിറയെ നക്ഷത്രം തൂക്കിയിരിക്കുന്നു. ഇതുകണ്ടപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഐഡിയ ഉദിച്ചത്. ഹോസ്റ്റലില്‍ ബള്‍ബിന് ക്ഷാമം, മൂന്നാലെണ്ണം… Continue reading ബള്‍ബ്