കമ്പ്യൂട്ടർ · ഗണിതം

ബാറിലേക്കുള്ള ദൂരവും ടാക്സി കാബ് ജോമെട്രിയും.

സുപ്രീം കോടതി വിധിയേത്തുടർന്ന് പാതയോരത്തെ ബാറുകൾക്ക് പുട്ടുവീഴുമെന്നായപ്പോൾ പലരും വാതിൽ മാറ്റി വെച്ചും വഴി മാറ്റിയും പ്രവർത്തനം തുടരാൻ ശ്രമിക്കുന്ന കാര്യം മാധ്യമങ്ങളിൽ വാർത്തയാണല്ലൊ. ഈ വാർത്ത യോടൊപ്പം പറവൂരുള്ള ഒരു ബാറിലേക്ക് പണിത വഴിയും കൊടുത്തിട്ടുണ്ട്. (ചിത്രം ഒന്ന് ). 500 മീറ്റർ ദൂരം കിട്ടാൻ വളഞ്ഞുപുളഞ്ഞ വഴി കെട്ടിയെടുത്ത വിദ്വാൻ ഇക്കാര്യം ആരെങ്കിലും കോടതിക്കു മുന്നിൽ ഉന്നയിക്കുമ്പോൾ ഉയർത്തുന്ന എതിർ വാദം എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ.                                                                                 ചിത്രം ഒന്ന് ദൂരം (distance) നാമൊക്കെ സാധാരണയായി… Continue reading ബാറിലേക്കുള്ള ദൂരവും ടാക്സി കാബ് ജോമെട്രിയും.

കമ്പ്യൂട്ടർ · ഗണിതം

എന്താണി ഡിറ്റർമിനന്റ്?

പ്ലസ് 2ക്കാരിയുടെ ചോദ്യമാണ്. കക്ഷി രണ്ടു ദിവസമായി മെട്രിക്സുകളോട് മല്ലു യുദ്ധത്തിലാണ്. മെട്രിക്സുകളെ കൂട്ടുന്നു കുറക്കുന്നു തിരിച്ചും മറിച്ചുമിട്ട് ഗുണിക്കുന്നു. അതൊന്നും വലിയ കുഴപ്പമില്ല.പക്ഷെ മെട്രിക്സിന്റെ ഡിറ്റർമിനന്റ് എത്തിയപ്പോൾ കുടുങ്ങി. അങ്ങോട്ടുമിങ്ങോട്ടും സംഖ്യകൾ തമ്മിൽ ഗുണിക്കും കൂട്ടും കറക്കും കാര്യമെന്താണെന്ന് മാത്രം അറിയില്ല. ടീച്ചർ 4 X 4 മെട്രിക്സ് ഒക്കെ ഹോം വർക്ക് കൊടുത്തിട്ടുണ്ട്. പക്ഷെ എന്തിനാണി ഡിറ്റർമിനന്റ് കണ്ടു പിടിക്കുന്നത് എന്നു മാത്രം പറഞ്ഞില്ല. എൻജിനിയറിംഗ് യജ്ഞം മുക്കാൽ പങ്കും പൂർത്തിയാക്കിയ ശേഷക്കാരന്റെയടുത്ത് സംശയമെത്തി.… Continue reading എന്താണി ഡിറ്റർമിനന്റ്?

കമ്പ്യൂട്ടർ · ഗണിതം

എന്താണ് e

പ്ലസ് ടു ക്കാരി ഡിഫറൻസിയേഷൻ പഠിക്കുകയാണ്. derivative of ( e^x) = e^x . കൂടാതെ പത്തു നൂറെണ്ണം ഉണ്ട്. അപ്പോൾ ഞാൻ : ” എന്താണ് e” +2 : ” അത് ഒയിലർ നമ്പർ ” ഞാൻ : ” എന്നു വെച്ചാൽ ” +2 : ” 2.71. ….” ഞാൻ: “ഇതെങ്ങിനെ കിട്ടി.” +2: 🙁 ഞാൻ: “എങ്കിൽ ഒരു കൈ നോക്കാം ” ഗണിതത്തിലെ വിവിധ ശാഖകളിൽ സാധാരണ… Continue reading എന്താണ് e

കമ്പ്യൂട്ടർ · ഗണിതം

കമ്പ്യുട്ടർ വിഷൻ

  ഏകദേശം 4.5 ബില്യൻ വർഷങ്ങൾക്ക് മുൻപാണ് ഭൂമി ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു ജീവന്റെ കണികകൾ ഉണ്ടായിട്ട് 3.5 ബില്യൺ വർഷങ്ങളായിട്ടുണ്ട് അന്നുതൊട്ട് അനുസ്യൂതമായി തുടരുന്ന പരിണാമ പ്രക്രിയയുടെ ഭാഗമാണ് ഭൂമിയിലെ ലക്ഷോപലക്ഷം ജീവജാലങ്ങൾ . ഏകദേശം 541 മില്യൺ വർഷങ്ങൾക്കുമുമ്പ് ഈ പരിണാമ പ്രക്രിയയിൽ ഒരു വൻ കുതിച്ചുചാട്ടം ഉണ്ടായി cambarian എക്സ്പ്ലോഷൻ എന്നാണ് ഇതറിയപ്പെടുന്നത് .https://en.m.wikipedia.org/wiki/Cambrian_explosion ഇതിനെത്തുടർന്നാണ് വിവിധതരം ബഹുകോശ ജീവികൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് . ഭൂമിയിലെ ജീവജാലങ്ങളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി കാഴ്ചശക്തിയുള്ള ജീവികൾ… Continue reading കമ്പ്യുട്ടർ വിഷൻ

കമ്പ്യൂട്ടർ · ഗണിതം

അയല്‍പ്പക്കം നോക്കി

മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ പൊതുവേ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ പലതും സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയില്‍ വിശദീകരിക്കാന്‍ വിഷമമാണ്. ചില മെഷിൻ ലേണിംഗ് അൽഗോരിതങ്ങളെ സാധാരണക്കാരനെ പരിചയപ്പെടുത്താൻ ഒരു ശ്രമം നടത്തുകയാണ് ഇവിടെ. അതിനാൽ ഗണിത ശാസ്ത്ര പരമായ പൂർണത പ്രതീക്ഷിക്കരുത്. ഈ വിഷയത്തെക്കുറിച്ച് ഇതിനുമുൻപ് എഴുതിയതു കൂടി ചേർത്തു് വായിക്കാൻ അപേക്ഷ.ലിങ്കുകൾ ആദ്യം K Nearest Neighbour (kNN) അല്‍ഗോരിതം പരിചയപ്പെടുന്നു. മെഷിൻ ലേണിംഗ് അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് നമ്മുടെ തലച്ചോർ പ്രവർത്തിക്കുന്നതിന് സമാനമായ… Continue reading അയല്‍പ്പക്കം നോക്കി

കഥ

ബോധധാരാ സമ്പ്രദായത്തിൽ ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ.

ഞാൻ മേജർ അലക്സ് കുര്യൻ കോശി. തിരുവല്ലായി ലാണ് താമസം. കുര്യൻ അപ്പനാണ് . കോശി വല്യപ്പനും. കാർഗിൽ യുദ്ധത്തിനിടെ എന്റെ നേരെ വന്ന ഒരു വെടിയുണ്ട തക്ക സമയത്തിന് മാറിയതു കാരണം ഇടുപ്പിലാണ് കൊണ്ടത്. അതു കൊണ്ട് നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പട്ടാള സിനിമയൊക്കെ പിടിക്കുന്ന ഇരവിപ്പിള്ള എന്റെ ജുനിയറായിരുന്നു. ഞാൻ പഠിപ്പിച്ച ചില ടെക്നിക് ഒക്കെ നിങ്ങൾ ഇരവീടെ പടത്തിൽ കണ്ടുകാണും യുദ്ധസീൻ എടുക്കുമ്പോൾ സംശയം തീർക്കാൻ ഇരവി എന്നെ വിളിക്കാറുണ്ട്. കഴിഞ്ഞ തവണ… Continue reading ബോധധാരാ സമ്പ്രദായത്തിൽ ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ.

കഥ

കുഞ്ഞന്നാമ്മ സ്പീക്കിംഗ്

ഇന്നത്തെ ദീപിക പത്രം വായിച്ചായിരുന്നോ? ഫ്രണ്ട് പേജിൽ എന്റെ പടമുണ്ട്. ഒറ്റത്തേക്കിൻ ചോട്ടിൽ പരേതനായ ഓ പി പാപ്പച്ചന്റെ ഭാര്യ കുഞ്ഞന്നാമ്മ 96 വയസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ലാളം പള്ളിയിൽ. താഴെ മക്കടെം മരുമക്കളുടേം കൊച്ചു പിള്ളേരുടേം പേരുണ്ട്. എല്ലാം കൂടി അടിക്കാൻ പത്രത്തിന്റെ നാലിലൊന്ന് വേണ്ടിവന്നു. പക്ഷെ ഇവർഎല്ലാം കൂടെ ഒരു പണി പറ്റിച്ചു. എന്നെ ചില്ലുകൂട്ടിലാക്കി, മിഷനാശുപത്രിലെ ഫ്രീഡ്ജിൽ വെച്ചേക്കുകയാ. അമേരിക്കേന്ന് ജോണിക്കുട്ടീടെ മകളുടെ മകൻ വരാനുണ്ട്. ഇനിം മൂന്ന് ദിവസം… Continue reading കുഞ്ഞന്നാമ്മ സ്പീക്കിംഗ്

കഥ

റേഞ്ച്

  റേഞ്ചിനനുസരിച്ച് ഫീൽഡ് കണ്ടെത്തണം എന്ന് ആരോ കമന്റിട്ടായിരുന്നു. ആരാന്ന് നോക്കീട്ട് കാണുന്നില്ല. അതു കണ്ടപ്പോൾ എന്റെ റേഞ്ച് കുറഞ്ഞോന്ന് എനിക്കു തന്നെ സംശയം തോന്നിയതിനാൽ ഒരു മന്ത്രവാദ കൂടോത്രകഥ എഴുതുന്നുണ്ട്. അതിലെ നായകനായ പാട്ടക്കത്തി ഭൈരവന് ഒന്നു രണ്ട് സീനിൽ തീ തുപ്പണം. അതിന് നിങ്ങളുടെ ഒരു ചെറിയ സഹായം വേണം. Fire breathing നടത്തിയിട്ടുള്ള ആരേലും ഉണ്ടോ ? അതിന് മണ്ണെണ്ണയുടെ കൂടെ മിക്സ് ചെയ്യേണ്ട സാധനത്തിന്റെ പേര് മറന്നു. പണ്ട് ഞാനും തെക്കേപ്പുരേലെ… Continue reading റേഞ്ച്

കഥ

Le bonheur

  കാസർകോട് ടൗൺ പോലിസ് സ്റ്റേഷനിലെ ബെഞ്ചിലിരുന്നപ്പോഴാണ് എനിക്ക് മോപ്പസാന്റ Le bonheur എന്ന കഥയുടെ തുടക്കം ഓർമ്മ വന്നത്. ഇന്നലെ പോലിസുകാർ ഒരു റൗണ്ട് പെരുമാറിയതിനാൽ ശരീരമാകെ വേദനയുണ്ടായിരുന്നു. കഥയുടെ തുടക്കം ആലോചിച്ചുപ്പോൾ ചെറിയ ഒരാശ്വാസം തോന്നി. C’était l’heure du thé, avant l’entrée des lampes. La villa dominait la mer; le soleil disparu avait laissé le ciel tout rose de son passage, frotté de… Continue reading Le bonheur

കഥ

ഒരു ഫേസ് ബുക്ക് ലൈവ്.

നമസ്കാരം . ഞാൻ കാട്ടായിക്കോണം കമലാസനൻ . പാവം പൊതുപ്രവർത്തകനാണ്. കേരള മൃഗസംരക്ഷണ കോൺഗ്രസിന്റെ സ്ഥാപക പ്രസിഡന്റും. ചില അസുയാലുക്കൾ ഞാൻ മുണ്ടില്ലാതെ ഓടുന്ന ഒരു വിഡിയോ വാട്ട് സാപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ എന്റെ കടമയാണ് . ഞാൻ പൊതു പ്രവർത്തനം തുടങ്ങിയിട്ട് 20 വർഷമായി. ആദ്യമൊന്നും വലിയ മെച്ചമുണ്ടായില്ല. 2001 ലോ മറ്റോ ആണ് സെകട്ടറിയേറ്റ് നടയിൽ ഒരു ധർണ്ണക്ക് പോയതാണ്. അവിടെ ഒരു ചേച്ചി… Continue reading ഒരു ഫേസ് ബുക്ക് ലൈവ്.