പുസ്തകങ്ങൾ · സാഹിത്യം

ഡ്രീനയിലെ പാലം

1961 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് യുഗോസ്ലാവ്യൻ എഴുത്തുകാരനായ ഇവോ അന് ഡ്രെക്കിനാണ്. (യൂഗോസ്ലാവ്യ എന്ന രാജ്യം ഇപ്പോഴില്ല. തമ്മിൽത്തല്ലി മൂന്ന് രാജ്യങ്ങളായി പിരിഞ്ഞു). ഇവോ അന് ഡ്രെക്കിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് The bridge on the Drina”. പതിനാറാം നൂറ്റാണ്ടിൽ ബോസ്നിയായിലെ വി ഷെ ഗ്രാഡ് നഗരത്തിൽ തുർക്കികൾ പണിത പാലമാണ് കഥയിലെ നായകൻ. ഫിക്ഷനും ചരിത്രവും ഐതിഹ്യങ്ങളും ഇടകലർത്തിയെഴുതിയിരിക്കുന്ന ഈ മനോഹര പുസ്തകം സാഹിത്യത്തിൽ കമ്പമുള്ളവർ തീർച്ചയായും വായിച്ചിരിക്കണം‌ ബാൾക്കൻ രാജ്യങ്ങളിൽ… Continue reading ഡ്രീനയിലെ പാലം

സംഗീതം

ഹിന്ദി പാട്ടുകാരും മലയാളവും.

മലയാളം മാതൃഭാഷ അല്ലാത്തവർ മലയാളം പാട്ടുകൾ പാടുന്നത് ഇപ്പോൾ പുത്തരിയല്ല. ശ്രേയ ഘോഷാലും മറ്റും ഈ ഫീൽഡിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ രണ്ടായിരത്തിനു മുമ്പ് അന്യഭാഷാ പാട്ടുകാർ പ്രത്യേകിച്ചും ഹിന്ദി ബംഗാളി പാട്ടുകാർ മലയാളത്തിൽ ചില മനോഹര ഗാനങ്ങളിൽ പാടിയിട്ടുണ്ട് മിക്ക പാട്ടുകളും ഹിറ്റായിരുന്നു. ഇവയിലുള്ള ഉച്ചാരണത്തിലുള്ള ചെറിയ പിഴവുകളൊക്കെ പാട്ടുകളുടെ മാറ്റു കൂട്ടിയിട്ടേ യുള്ളു. അത്തരത്തിലുള്ള ചില പാട്ടുകളെയും പാട്ടുകാരെയും പരിചയപ്പെടുത്തുന്നു. 1 മന്നാഡെ മന്നാഡെ യുടേതായി രണ്ടു പാട്ടുകളാണുള്ളത് . ചെമ്മീനിലെ മാനസമൈനേ വരൂ… Continue reading ഹിന്ദി പാട്ടുകാരും മലയാളവും.

സംഗീതം

സുധീർ ഫട്കെ

സുധീർ ഫട്കെ (1919-2002) മറാത്തി സിനിമാ ഗാനരംഗത്തെ അതികായനായിരുന്നു. ദീർഘകാലം RSS ഉമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം അവരുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു. 1955 ൽ ഇദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ഗീഥ് രാമായൺ എന്ന ഒരു റേഡിയോ പരമ്പര വരുകയുണ്ടായി. രാമായണ കഥ പാട്ടുകളിലുടെ പറയുന്ന ഈ പരമ്പര ഇപ്പോഴും മറാത്തികൾക്കിടയിൽ പോപ്പുലറാണ്. ഫട്കെ മാറാത്താ ഭാഷയിൽ ധാരാളം ഗാനങ്ങൾ പാട്ടുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കം ചില ഹിന്ദി ഗാനങ്ങളും .Bhabhi ki chudiyan… Continue reading സുധീർ ഫട്കെ

കഥ

സെമിത്തേരിലെ വല്യപ്പൻ

മതപരമായ ചടങ്ങുകളിലെ മെലൊഡ്രാമയും നടത്തിപ്പുകാരുടെ ഹിസ്ട്രി യോണിക്സും തിരിച്ചറിയാൻ തുടങ്ങിയതു മുതൽ സ്വമേധയാ പള്ളിയിൽ പോകാറില്ല. പക്ഷെ ബന്ധുക്കളെയും സ്വന്തക്കാരെയും വറുപ്പിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ പോകേണ്ടി വരും. അങ്ങിനെ കഴിഞ്ഞ ആഴ്ച അറക്കുളം പുത്തൻപള്ളി വരെ പോയി. തിരുവനന്തപുരത്തു നിന്ന് പാലാ തൊടുപുഴ വഴി അവിടെ എത്തിയപ്പോഴേക്കും ചടങ്ങ് തുടങ്ങിക്കഴിഞ്ഞതുകൊണ്ട് അകത്തു കയറാതെ രക്ഷപെട്ടു. ഇത്തരം സന്ദർഭത്തിൽ കുടുംബത്തിലെ മറ്റനുഭാവികളാരെങ്കിലും പുറത്ത് കാണും. മിക്കവാറും അടുത്തെവിടെയേലും ഷാപ്പും. ഇത്തവണ എന്തുകൊണ്ടൊ എല്ലാവരും അകത്തായിരുന്നു. മതതീ വ്രവാദികൾ കത്തോലിക്കാ സഭയെ… Continue reading സെമിത്തേരിലെ വല്യപ്പൻ

കഥ

ഷാപ്പ് പള്ളിയും പള്ളി ഷാപ്പും.

കോട്ടയത്തെ ഒരുൾനാടൻ പ്രദേശത്താണ് കഥാനായകനായ ഷാപ്പുള്ളത്. അക്കാലത്ത് ഇവിടേക്ക് ആകെ ഒരു ബസേ യുള്ളു. ഷാപ്പിനു മുമ്പിൽ വണ്ടിക്ക് സ്റ്റോപ്പുണ്ട്. സ്വാഭാവികമായും സ്റ്റോപ്പിന്റെ പേര് ഷാപ്പും പടി എന്നായി. ഇങ്ങനെയിരിക്കെ ഷാപ്പി നോട് ചേർന്ന പുരയിടം പള്ളിക്കാർ വാങ്ങി. പുതിയതായി വന്ന വികാരി നാടുനീളെ പിരിവെടുത്ത് സുന്ദരൻ പള്ളി ഒരെണ്ണം പണിതു. പണി കഴിഞ്ഞതോടെ അച്ചനെ അടുത്ത പണിസ്ഥലത്തേക്ക് മാറ്റി. പള്ളിയും ഷാപ്പും സഹവർത്തിത്വത്തിൽ അങ്ങനെ കഴിഞ്ഞു കൂടി. ചില പിന്തിരിപ്പൻമാർ ഷാപ്പുപള്ളി ന്ന് പേരിട്ടെങ്കിലും അത്… Continue reading ഷാപ്പ് പള്ളിയും പള്ളി ഷാപ്പും.

ഗണിതം

ഗുണനവും കമ്യൂട്ടേറ്റിവ് നിയമവും.

തട്ടിപ്പ്കാട്ടിൽ ഇട്ടുപ്പ് സ്ഥലത്തെ പ്രധാന മുതലാളിയാണ് . തട്ടിപ്പ്കാട്ടിൽ ജുവലേർസ് , തട്ടിപ്പുകാട്ടിൽ ഫൈനാൻസിയേഴ്സ് എന്നിങ്ങനെ പല സ്ഥാപനങ്ങളും നടത്തുന്നുണ്ട് .അപ്പോഴാണ് സർക്കാർ ജി എസ് ടി കൊണ്ടുവന്നത്. മുതലാളി ആകെ പെട്ടു. സർക്കാരിന് ടാക്സ് കൃത്യമായി കൊടുക്കണം. ഇത് പതിവില്ലാത്തതാണ് . പക്ഷേ വേറെ വഴിയില്ല പക്ഷേ മുതലാളി ആരാ മോൻ ഇതൊരു അവസരമായി കണ്ടു ജ്വല്ലറിയിലെ എല്ലാ ആഭരണങ്ങൾക്കും 30 ശതമാനം വില കൂട്ടി. എന്നിട്ട് 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. നാടുനീളെ ഇങ്ങനെ… Continue reading ഗുണനവും കമ്യൂട്ടേറ്റിവ് നിയമവും.

പുസ്തകങ്ങൾ

What is your stem ?

നാളിതുവരെ മനുഷ്യൽ കൈവരിച്ചിട്ടുള്ള ഭൗതിക പുരോഗതിയുടെ അടിസ്ഥാന കാരണം സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് എന്നി വിഷയങ്ങളിലുണ്ടായ മുന്നേറ്റങ്ങളാണ്. പരസ്പര പൂരകങ്ങളായി കിടക്കുന്ന ഇവയെ എല്ലാം കൂടി സൂചിപ്പിക്കുന്നതിന് സ്റ്റെം എന്ന വാക്കുപയോഗിക്കാറുണ്ട്. (STEM Science Technology Engineering and Mathematics). കാലാകാലമായി ആർജിച്ചിട്ടുള്ള സ്റ്റെമ്മിലെ അറിവ് വരും തലമുറക്ക് കൈമാറുക എന്നത് എല്ലാ വിദ്യാഭ്യാസ പദ്ധതികളുടെ പ്രാഥമിക പരിഗണനകളിലൊന്നാണ്. ഇത് സാമാന്യം ബുദ്ധിമുട്ടുള്ളതും അത്യന്തം ശ്രദ്ധയോടു കൂടി നടപ്പാക്കേണ്ടതുമായ ഒരു പ്രവർത്തനമാണ്. ഇതിലൂടെ ഭാവിയിലേക്ക് വേണ്ട… Continue reading What is your stem ?

പുസ്തകങ്ങൾ

മന്ത്രി മകളെ എക്കണോമിക്സ് പഠിപ്പിച്ചപ്പോൾ

ഒരു സാധരണ മലയാളിക്ക് എക്കണോമിക്സ്, കോമേഴ്സ് ചരിത്രം ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വലിയ ഗ്രാഹ്യമില്ല എന്ന കാര്യം അവൻ സമ്മതിച്ച് തരില്ല. മലയാളിക്ക് അറിയാൻ വയ്യാത്ത വിഷയമില്ലല്ലോ. സ്കൂളിലും കോളേജിലും നാം സയൻസിന് കൊടുക്കുന്ന പ്രാധാന്യം സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് കൊടുക്കാറില്ല. ഓരോവീട്ടിലും കുറഞ്ഞത് ഒരു ഡോക്ടറും ഒരു എൻജിനിയറും വീതം ഉണ്ടാകണം എന്നതാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. പഠനകാലത്ത് മിക്കവരും ചെ ഗുവേരെയുടെ പടമുള്ള ടിഷര്‍ട്ടൊക്കെ ഇട്ട് സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചുനടന്നിട്ടുണ്ടാകും. അതിനപ്പുറം നമുക്ക് കമ്യൂണിസം… Continue reading മന്ത്രി മകളെ എക്കണോമിക്സ് പഠിപ്പിച്ചപ്പോൾ

കമ്പ്യൂട്ടർ · നിരീക്ഷണം

പൗരന്‍മാർ യന്ത്രങ്ങളാകുമ്പോള്‍

2018 ഫെബ്രുവരി എട്ടാം തിയതി കോഴിക്കോട് ബീച്ചില്‍ വെച്ച് ഡി.സി.ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. ‘യന്ത്രങ്ങള്‍ക്ക് പൗരത്വം ലഭിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ ഒരു സംവാദത്തില്‍ പങ്കെടുക്കുക എന്നതാണ് ദൗത്യം. അതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പാണിത്. രണ്ടായിരത്തിപ്പത്തുമുതല്‍ കുറേയധികം കാലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനേക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും അവസരം ലഭിച്ചിരിന്നു. യന്ത്രങ്ങളെക്കൊണ്ട് മണം(smell) കണ്ടുപിടിക്കാനാവുമോ എന്നതായിരുന്നു എന്റെ വിഷയം. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന IIT ബോംബേയിലെ വിഷന്‍ ആന്റ് ഇമേജ് പ്രോസസിങ് ലാബിലെ ഗവേഷകര്‍ കാഴ്ച,… Continue reading പൗരന്‍മാർ യന്ത്രങ്ങളാകുമ്പോള്‍

കഥ

ബള്‍ബ്

1988ലെ ഡിസംബര്‍ മാസത്തിലാണ് സംഭവം. കഥാനായകന്‍മാര്‍ നാലുപേരുണ്ട്, ചങ്ക് ബ്രോസ്. ആറാം സെമസ്റ്റര്‍ പരീക്ഷക്ക് കെന്നഡി ഹോസ്റ്റലില്‍ തകര്‍ത്ത് പഠനം നടക്കുന്നു. സമയം പാതിരാ കഴി‍ഞ്ഞു. അപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഓംലെറ്റ് അടിക്കണമെന്ന് ആശയമുദിച്ചത്. സഹനായകൻമാർക്ക് വിളിപോയി. തട്ടുകട 2 കിലോമീറ്റര്‍ അകലെ കോതമംഗലം ടൗണിലാണ്. നാലാളും കൂടി ടൗണിലേക്ക് വെച്ച് പിടിച്ചു. പോകുന്ന വഴിക്കാണ് എല്‍ദോസ് ചേട്ടന്റെ ബേക്കറി. ക്രിസ്തുമസ് പ്രമാണിച്ച് നിറയെ നക്ഷത്രം തൂക്കിയിരിക്കുന്നു. ഇതുകണ്ടപ്പോഴാണ് നായകന്മാരിലൊരാള്‍ക്ക് ഐഡിയ ഉദിച്ചത്. ഹോസ്റ്റലില്‍ ബള്‍ബിന് ക്ഷാമം, മൂന്നാലെണ്ണം… Continue reading ബള്‍ബ്