നിരീക്ഷണം

മനോരമയും കേംബ്രിഡ്ജ് അനലിറ്റിക്കയും.

  ഫെയ്സ്ബുക്കിൽ നിന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേം ബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ചോർത്തി ഉപയോഗിച്ചു എന്നതിനേപ്പറ്റി വിവാദം നടക്കുകയാണല്ലോ. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് കൊഗിനിറ്റീവ് കണ്ടീഷനിംഗ് നടത്തിയാണ് ട്രംപ് ജയിച്ചത് എന്നൊക്കെ ആരോപണങ്ങളുണ്ട് . ഇത്തരുണത്തിൽ ചില സുഹൃത്തുക്കൾ ഫെയ്സ്ബുക്ക് നടത്തുന്ന കൊഗിനിറ്റീവ് കണ്ടിഷനിംഗ് തന്നെയല്ലെ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും നടത്തുന്നത് എന്ന് ചോദിക്കുന്നത് കേട്ടു. ഫേസ്ബുക്കിനോട് കലഹിക്കുന്നു നാം എന്തുകൊണ്ടാണ് മനോരമയോടും മറ്റും മൃദുസമീപനം എടുക്കുന്നത്? രാഷ്ട്രീയ വിഷയങ്ങളിൽ ഇവരും കണ്ടീഷനിംഗ്… Continue reading മനോരമയും കേംബ്രിഡ്ജ് അനലിറ്റിക്കയും.

കമ്പ്യൂട്ടർ · നിരീക്ഷണം

സർക്കാർ വകുപ്പുകൾ ഡേറ്റാ ശേഖരിക്കുമ്പോൾ

  സ്കൂളിലെ ജാതി ഇല്ലാത്തവരുടെ കണക്ക് തെറ്റിയെന്ന് പറയപ്പെടുന്നു. സോഫ്റ്റ്‌വെയർ ഉപയോഗിച്ചപ്പോൾ പലയിടത്തും ജാതി കോളം ഡാറ്റ എൻട്രി നടത്താതെ ബ്ലാങ്ക് ഇട്ട് സബ്മിറ്റ് ചെയ്തതു കൊണ്ടാണ് ജാതി ഇല്ലാത്തവരുടെ എണ്ണം ഇത്രയധികം കൂടിയതെന്ന് ജാതി ഉള്ളവർ കുറ്റപ്പെടുത്തുന്നുണ്ട് . സർക്കാർ വിവിധ സംവിധാനങ്ങളിലൂടെ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഓൺ ലൈനിലും ഓഫ് ലൈനിലും ഇത് കൊടുക്കാൻ പലപ്പോഴും നാം നിർബന്ധിതരാകാറുണ്ട്. സർക്കാർ സ്ഥാപനങ്ങൾ ഡാറ്റാ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ടെന്ന് തോന്നുന്നില്ല.… Continue reading സർക്കാർ വകുപ്പുകൾ ഡേറ്റാ ശേഖരിക്കുമ്പോൾ

സംഗീതം

Bliss

Bliss എന്ന വാക്കിന്റെ മലയാളം പരമാനന്ദം എന്നാണ് നിഘണ്ടുവിൽ . പക്ഷെ പരമാനന്ദമാണോ Bliss എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പക്ഷെ എന്താണ് Bliss എന്നതിൽ ഒരു സംശയവുമില്ല. അമൃതകുംഭവുമായി ടെറസിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കുക. ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിലൂടെ അവർ നിങ്ങളെ നോക്കി കണ്ണു ചിമ്മും. ചന്ദ്രൻ ഇടക്ക് മറഞ്ഞു പോകും. അപ്പോൾ വിദുരതയിൽ നിന്ന് മിയാൻ കി മൽഹാറിൽ മാധുരി ഇങ്ങനെ പാടും. പാ.. മപ നി ആ ഗ ഗ ഗ… Continue reading Bliss

സംഗീതം

ഓ ദുനിയാ കെ രഖ് വാലെ

റഫി യുടെ പാട്ടുകളിൽ ഏറ്റവും മനോഹരമായിട്ടുള്ള ഒന്നാണ് ബൈജു ബാവ് ര യിലെ ഓ ദുനിയാ കെ രഖ് വാലെ. ദർബാർ രാഗത്തിലുള്ള ഈ ഗാനം നൗഷാദിന്റെ മാന്ത്രിക സംഗിതത്തിൽ 1952 ലാണ് പുറത്തിറങ്ങിയത്. ഗായകനും സംഗീതസംവിധായകനും നന്നെ ചെറുപ്പം. താൻസെന്നെ പാടിത്തോൽപിച്ച ബൈജു ബാവ് രയുടെ കഥ ഒരു ഉത്തരേന്ത്യൽ ഐതീഹ്യമാണ്. മീനാകുമാരിയും ഭരത് ഭൂഷണും അഭിനയിച്ച ചിത്രത്തിന്റെ കഥ ഐതിഹ്വുമായി അത്ര സാമ്യം പുലർത്തുന്നില്ല ബാല്യകാല സഖിയുടെ ജീവനറ്റ ശരീരം കണ്ട് ഭ്രാന്തനാകുന്ന ബൈജു… Continue reading ഓ ദുനിയാ കെ രഖ് വാലെ

നിരീക്ഷണം

തലസ്ഥാനത്തെ പ്രതിമകൾ

ത്രിപുര യിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് തകർന്നു വീണ പ്രതിമകളാണല്ലോ ഇന്നത്തെ പ്രധാന ചർച്ചാവിഷയം. അതിനോടനുബന്ധിച്ചു ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് കേരളത്തിൽ എറ്റവും കൂടുതൽ പ്രതിമകളുള്ളത് തിരുവനന്തപുരത്താണെന്ന് ഞാൻ കരുതുന്നു. പ്രതിമക്ക് സ്വന്തമായി ബസ് സ്റ്റോപ്പ് വരെയുണ്ടിവിടെ. ഓരോ ദിവസവും കുറഞ്ഞത് മുപ്പത് പ്രതിമകളെങ്കിലും ഒരു തലസ്ഥാന നിവാസി കാണും. ഒരു ഹർത്താൽ ദിവസം നഗരത്തിലലഞ്ഞു തിരിഞ്ഞ് ഇവരോരോരുത്തരരോടും വർത്താനം പറയണമെന്നും പറ്റിയാൽ കൂടെ നിന്ന് സെൽഫിയെടുക്കണമെന്നും പണ്ടുമുതലേയുള്ള ആശയാണ്. നഗരത്തിലെ പ്രധാന പ്രതിമകൾ. (ഒരു ലിസ്റ്റ് സൂക്ഷിക്കുന്നത്… Continue reading തലസ്ഥാനത്തെ പ്രതിമകൾ

കമ്പ്യൂട്ടർ

കമ്പ്യൂട്ടർ സയൻസ് പഠിക്കുമ്പോൾ – 1

ഒരു ശാസ്ത്രശാഖ എന്ന നിലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടയില്‍ അത്ഭുതാവഹമായ പുരോഗതി നേടിയിട്ടുണ്ട്. വിവിധ ശാഖകളായും ഉപശാഖകളായും പടര്‍ന്ന് പന്തലിച്ച് ഈ മേഖല അനുദിനം നൂതനമായ ആശയങ്ങൾ പരീക്ഷിച്ചു കൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. കമ്പ്യൂട്ടർ സയൻസ് പഠനത്തിനുള്ള സൗകര്യങ്ങളും അവസരങ്ങളും ഇക്കാലത്ത് ധാരാളമുണ്ട്. പക്ഷെ ഈ മേഖലയിലെ വൻകിട കമ്പനികൾ പലതും കാമ്പസ് റിക്രൂട്ട്മെന്റ് സമയത്ത്കമ്പ്യൂട്ടർ സയൻസിലെ core കോമ്പിറ്റൻസിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ഈ കമ്പനികൾ പലതും നമ്മൾ പറമ്പിലെ പണിക്ക് ജോലിക്കാരെ… Continue reading കമ്പ്യൂട്ടർ സയൻസ് പഠിക്കുമ്പോൾ – 1

കമ്പ്യൂട്ടർ

കമ്പ്യൂട്ടർ പഠിക്കുമ്പോൾ – 2

കഴിഞ്ഞ 25 അധികം വർഷത്തിനിടെ വിവിധ കോളേജുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇക്കാലത്തിനിടയിൽ പലതരം ബാക്ക്ഗ്രൗണ്ട് ഉള്ള വിദ്യാർത്ഥികളെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിപ്പിച്ചിട്ടുണ്ട് SSLC ക്കാർ മുതൽ PhD ക്കാർ വരെയുണ്ട് കൂട്ടത്തിൽ. C അസംബ്ലി ലാൻഗ്വേജ് , R പൈത്തൺ തുടങ്ങിയ പല പ്രോഗ്രാമിങ് ഭാഷകളിലും കൈ വെച്ചിട്ടുണ്ട്. ഇടയ്ക്ക് കുറേക്കാലം ഐടി കൺസൽട്ടന്റായിരുന്നപ്പോൾ സാമാന്യം വലിയ ചില പ്രോഗ്രാമുകൾ എഴുതാനും മറ്റു ചിലത് മെയിൻന്റെയിൻ ചെയ്യാനും അവസരം കിട്ടിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് എങ്ങിനെ പഠിപ്പിക്കണം… Continue reading കമ്പ്യൂട്ടർ പഠിക്കുമ്പോൾ – 2

ഗണിതം

ചില പ്രധാന ഗണിത ശാസ്ത്ര പദങ്ങൾ

#FTScienceWeek ( ലേഖനങ്ങളുടെ പരിധിയിൽ ഇത് വരുമോയെന്ന് സംശയമാണ്. എങ്കിലും പോസ്റ്റുന്നു ) ചെറിയ ക്ലാസ്സുകളിൽ കണക്ക് തിയറങ്ങൾ തെളിയിച്ച് വലഞ്ഞിട്ടില്ലാത്തവർ ചുരുക്കമാണ്. നിർവ്വചനം തിയറം, ലെമ്മാ, കൊറോളറി എന്നിങ്ങന്ന നിരവധി പദങ്ങൾ ഗണിത ശാസ്ത്രത്തിന്റെ മാത്രം കുത്തകയാണ്. ഇവ യുപയോഗിച്ച് പിള്ളേരെ വിരട്ടുന്നത് കണക്ക് മാഷൻമാരുടെ ഹോബിയാണ്. ഇത്തരം ചില ഗണിതശാസ്ത്ര പദങ്ങളെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ. മിക്കതും വിക്കിയിലെ ഈ പേജിൽ നിന്നാണ്. ( https://en.m.wikipedia.org/…/Category:Mathematical_terminol…) ഈ പദങ്ങളിൽ ചിലതിന് മലയാളം വാക്കുകളുണ്ടെങ്കിലും ഇംഗ്ലീഷിലെ… Continue reading ചില പ്രധാന ഗണിത ശാസ്ത്ര പദങ്ങൾ

കമ്പ്യൂട്ടർ · ഗണിതം

മെട്രിക്സുകളെക്കൊണ്ട് എന്താണ് പ്രയോജനം?

  നമ്മളെല്ലാം സ്കൂള്‍ കോളേജ് ക്ലാസുകളില്‍ മെട്രിക്സുകളേക്കുറിച്ച് പഠിച്ചിട്ടുണ്ടാകും. സംഖ്യകളുടെ ഒരു നിര എന്നാണ് നമ്മളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. മെട്രിക്സുകളെ കൂട്ടാനും കുറക്കാനും ഗുണിക്കാനും പഠിപ്പിക്കും. പക്ഷേ, ഉപയോഗമെന്തെന്ന് ആരും ചിന്തിക്കാറില്ല. ഈയടുത്ത് ഒരു വിദ്യാർത്ഥിയോട്  ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ  സംഖ്യകളെ പെട്ടിക്കുള്ളിലാക്കിയതാണ്   മെട്രിക്സ് എന്നാണ് ഉത്തരം പറഞ്ഞത് 🙂 ചിത്രം 1   മെട്രിക്സുകളെ എങ്ങിനെയാണ് നമ്മൾ  മനസ്സിലാക്കേണ്ടതെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഈ കുറിപ്പിൽ സയൻസിലെയും ടെക്നോളജിയിലെയും നാനാ ശാഖകളിൽ മെട്രിക്സുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. മെഷീന്‍ലേണിംഗിലും ഡാറ്റാ സയന്‍സിലും… Continue reading മെട്രിക്സുകളെക്കൊണ്ട് എന്താണ് പ്രയോജനം?

ഗണിതം

യൂക്ലിഡിന്റെ പോസ്റ്റുലേറ്റുകൾ

– – – – – – – – – – – – – – – – – – – – – – #FTScienceWeek ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാവരും ജോമെട്രി പഠിച്ചിട്ടുണ്ടാവുമല്ലോ. ജോമെട്രിയുടെ പിതാവ് ബി സി 300 നോടടുത്ത് ഗ്രീസിൽ ജീവിച്ചിരുന്ന യൂക്ലിഡ് എന്ന ഗണിത ശാസ്ത്രജ്ഞനാണ്. ഇദ്ദേഹമാണ് ജോമെട്രിയെ സംബന്ധിച്ച ആധികാരിക ഗ്രന്ഥമായ എലമെന്റ്സ് എഴുതിയത്. ഇപ്പോഴും ഇതിലെ പല ഭാഗങ്ങളും നാം ഗണിത ക്ലാസുകളിൽ പഠിക്കാറുണ്ട്.… Continue reading യൂക്ലിഡിന്റെ പോസ്റ്റുലേറ്റുകൾ